Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പെട്ടെന്നു സ്ത്രീ ഓര്‍ഗാസം,ഇതാണു കാരണം
പെട്ടെന്നു സ്ത്രീ ഓര്‍ഗാസം,ഇതാണു കാരണം
സെക്സ് പൂര്‍ണമായി എന്ന തോന്നല്‍ നല്കുന്ന ഒന്നാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ഛ. സ്ത്രീയ്ക്കും പുരുഷനും പൊതുവേ ഉപയോഗിയ്ക്കാവുന്ന പദമാണിതെങ്കിലും മിക്കവാറും സ്ത്രീകളുടെ കാര്യത്തിലാണ് ഇത് കൂടുതലായി ഉപയോഗിയ്ക്കാറ്.
സ്ത്രീകള്‍ക്കു പൊതുവേ പുരുഷന്മാരേക്കാള് രതിമൂര്‍ഛ ലഭിയ്ക്കാന്‍ പ്രയാസമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സാധാരണ സെക്സില്‍ നിന്നും 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ ഇതു ലഭിയ്ക്കാറുള്ളൂ. സ്വയംഭോഗം, സാധാരണ രീതിയില്‍ അല്ലാത്ത സെക്സ് എന്നിവയിലൂടെയാണ് മറ്റു സ്ത്രീകള്‍ക്ക് ഓര്‍ഗാസം ലഭിയ്ക്കുന്നത്.
എന്നാല്‍ ചില സ്ത്രീകള്‍ക്ക് വളരെ എളുപ്പത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്നതു സാധാരണയാണ്. ഇതിനു പുറകിലെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ശാരീരികമായ പ്രത്യേകതകള്‍
ചില സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ പെട്ടെന്ന് ഓര്‍ഗാസം നേടാന്‍ സഹായിക്കുന്നു. വജൈനല്‍ പ്രത്യേകതകളാണ് ഇതിനു കാരണമായി പറയുന്നത്. വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം 2.5വോ അല്ലെങ്കില്‍ ഇതില്‍ കുറവോ ആണെങ്കില്‍ സെക്സിലൂടെ തന്നെ ഓര്‍ഗാസത്തിനുള്ള സാധ്യത കൂടുതലാണ്. യുണൈറ്റൈഡ് സ്റ്റേറ്റ്സിലെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ യോനിയാകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞത്.

താല്പര്യത്തോടെ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക്
സെക്സ് താല്പര്യമുള്ള, സെക്സില്‍ താല്പര്യത്തോടെ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ഓര്‍ഗാസ സാധ്യതയും പെട്ടെന്നാണ്. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ താല്പര്യക്കുറവോടെ ഇതില്‍ പങ്കെടുക്കാറുണ്ട്. ഉത്തരവാദിത്വം എന്ന മട്ടിലോ പങ്കാളിയെ തൃപ്തിപ്പെടുത്തുവാനോ എല്ലാം. ഇത്തരം ഘട്ടങ്ങളില്‍ മനസും ശരീരവുമായി യോജിപ്പുണ്ടാകില്ലെന്നു പറയാം. ഓര്‍ഗാസം നേടാന്‍ ശരീരത്തിനൊപ്പം മനസും സജ്ജമാകേണ്ടതുണ്ട്.

വജൈനല്‍ ഡ്രൈനസ്
വജൈനല്‍ ഡ്രൈനസ് പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ സെക്സ് വേദനിപ്പിയ്ക്കുന്ന അനുഭവമാക്കാറുണ്ട്. ഇതു കൊണ്ടു തന്നെ സെക്സിനോടെ ഭയത്തോടെ സമീപിയ്ക്കുന്ന സ്ത്രീകളുമുണ്ട്. സെക്സിനോടു താല്പര്യമെങ്കില് കൂടി വേദനിയ്ക്കുമോയെന്ന ഭയം പല സ്ത്രീകള്‍ക്കും ഓര്‍ഗാസം നേടുന്നതിനു തടസമാകാറുണ്ട്.

ചില പ്രത്യേക രീതിയിലെ സെക്സ് രീതികള്‍
ചില പ്രത്യേക രീതിയിലെ സെക്സ് രീതികള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് ഓര്‍ഗാസം നേടാന്‍ സഹായിക്കും. സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള മറ്റൊരു പ്രധാന വഴിയാണ് ഓറല്‍ സെക്സ്. സ്ത്രീ മുകളിലുള്ള പൊസിഷനില്‍ ഓര്‍ഗാസസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു.

ഫോര്‍ പ്ലേ
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫോര്‍ പ്ലേയും സംഭാഷണങ്ങളുമെല്ലാം ഏറെ പ്രധാനമാണ്. ഇതെല്ലാം പങ്കാളിയുമായുള്ള അടുപ്പം കൂടാനും ഇതു വഴി സെക്സിലൂടെ പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാനും സാധിയ്ക്കും.

സെക്സ് പൊസിഷനുകള്‍
ചില പ്രത്യേക സെക്സ് പൊസിഷനുകള്‍, പ്രത്യേകിച്ചും സ്ത്രീ മുകളിലുള്ള സെക്സ് പൊസിഷനുകള്‍ പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സഹായിക്കും. ഇതു പോലെ വ്യത്യസ്തമായ സെക്സ് രീതികള്‍, ഇതു സ്ത്രീകളുടെ താല്പര്യത്തോടെയാണെങ്കിലും പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
