For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഭാര്യ സെക്‌സ് നിഷേധിയ്ക്കുന്നുവെങ്കില്‍

|

ദാമ്പത്യത്തിന്റെ അടിസ്ഥാനം പല കാര്യങ്ങളുമുണ്ട്. ഇതില്‍ മാനസികവും ശാരീരികവുമെല്ലാം പെടുന്നു. എന്നാല്‍ ചില പങ്കാളികള്‍ക്കിടയില്‍ സെക്‌സ് ജീവിതം സന്തോഷകരമാകില്ല. കാരണങ്ങള്‍ പലതുണ്ടാകാം.

ദാമ്പത്യ സെക്‌സ് സുഖകരമാകണമെങ്കില്‍ രണ്ടു പങ്കാളികളുടേയും തുല്യമായ പങ്കാളിത്തം ആവശ്യമാണ്. ഇതുപോലെ ഇരുവര്‍ക്കും സെക്‌സ് താല്‍പര്യങ്ങളും സെക്‌സ് ആസ്വാദനവും സെക്‌സ് സുഖവും ലഭിയ്ക്കണം. ഇതില്‍ ഏതെങ്കിലും ഒരു വിഭാഗം പരാജയപ്പെട്ടാല്‍ ദാമ്പത്യ സെക്‌സ് സുഖകരമാകില്ലെന്നു വേണം, പറയാന്‍.

പുരുഷന്മാരേക്കാള്‍ ചിലപ്പോള്‍ സ്ത്രീകളാകും, ദാമ്പത്യസെക്‌സില്‍ നിന്നും പിന്മാറുന്നത്. ചില സ്ത്രീകള്‍ ഭര്‍ത്താവുമായുളള സെക്‌സില്‍ നിന്നും പുറന്തിരിഞ്ഞു നില്‍ക്കുന്നവരുമുണ്ട്. ഇതിന് ചില പ്രധാനപ്പെട്ട കാരണങ്ങളുമുണ്ടാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ, ദാമ്പത്യത്തില്‍ ഭര്‍ത്താവില്‍ നിന്നും സെക്‌സ് താല്‍പര്യപ്പെടാത്ത സ്ത്രീകളുടെ പ്രശ്‌നങ്ങള്‍.

സ്ത്രീ ശരീരം

സ്ത്രീ ശരീരം

കിടക്കയില്‍ വന്യരതി ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ കുറയും. സ്ത്രീ ശരീരം പൊതുവേ മൃദുവാണ്. ഇതുകൊണ്ടുതന്നെ സെക്‌സിന്റെ കാര്യത്തിലും മൃദു സമീപനമാകും, സ്ത്രീകള്‍ ആഗ്രഹിയ്ക്കുക. ഇതിനെതിരെയുള്ള പ്രവൃത്തി പങ്കാളിയില്‍ നിന്നാണെങ്കിലും ഉണ്ടായാല്‍ ഇവര്‍ സെക്‌സില്‍ നിന്നും പിന്തിരിയും.

മാനസികം

മാനസികം

സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. അതായത് പങ്കാളിയുമായുള്ള അടുപ്പവും ഏറെ പ്രധാനം. എന്നാല്‍ പങ്കാളിയുമായുള്ള മാനസിക അകല്‍ച്ചയും പ്രശ്‌നങ്ങളുമെല്ലാം സെക്‌സില്‍ നിന്നും സ്ത്രീകളെ പുറന്തിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിയ്ക്കും.

സ്ത്രീയ്ക്ക് തന്റെ പുരുഷനിലുണ്ടാകുന്ന വിശ്വാസം

സ്ത്രീയ്ക്ക് തന്റെ പുരുഷനിലുണ്ടാകുന്ന വിശ്വാസം

സ്ത്രീയ്ക്ക് തന്റെ പുരുഷനിലുണ്ടാകുന്ന വിശ്വാസം സെക്‌സ് ജീവിതത്തിന് ഏറെ പ്രധാനമാണ്. തന്റെ പങ്കാളിയില്‍ വിശ്വാസമില്ലെങ്കില്‍ സ്ത്രീകള്‍ സെക്‌സില്‍ നിന്നും പുറന്തിരിഞ്ഞു നില്‍ക്കുന്നത് സാധാരണയാണ്.

പങ്കാളിയില്‍ നിന്നും പരിഗണന

പങ്കാളിയില്‍ നിന്നും പരിഗണന

പങ്കാളിയില്‍ നിന്നും പരിഗണന ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. തങ്ങളുടെ ശരീരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ മോശമായ പ്രതികരണം പങ്കാളിയില്‍ നിന്നുണ്ടായാല്‍, ഇങ്ങനെയുണ്ടാകുമെന്നു ഭയന്നാല്‍ സ്ത്രീകള്‍ സെക്‌സില്‍ വിമുഖത കാണിയ്ക്കുന്നത് സാധാരണയാണ്.

ബാഹ്യകാര്യങ്ങള്‍

ബാഹ്യകാര്യങ്ങള്‍

പുരുഷന്മാരേക്കാള്‍ ഒരുപിടി ബാഹ്യകാര്യങ്ങള്‍ സ്ത്രീകളെ സെക്‌സില്‍ നിന്നും പുറന്തിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിയ്ക്കും. ഉദാഹരണമായി വീട്ടിലെ ഉത്തരവാദിത്വം, കുട്ടികള്‍, ജോലി തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കുമ്പോള്‍ സെക്‌സിന്റെ പ്രാധാന്യം ദാമ്പത്യത്തില്‍ സ്ത്രീ കുറച്ചു കാണുന്നതു സാധാരണയാണ്. സ്ത്രീകള്‍ക്ക് സെക്‌സിനേക്കാള്‍ ഏറെ മുന്‍ഗണനയുള്ള പല കാര്യങ്ങളുമുണ്ടെന്നു ചുരുക്കും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

പുരുഷന്മാരേക്കാള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നത് സ്ത്രീകളേയാണ്. മെനോപോസ് പോലുള്ള അവസ്ഥകളിലും ഗര്‍ഭധാരണ, പ്രസവശേഷവുമെല്ലാം സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സെക്‌സ് താല്‍പര്യം നഷ്ടപ്പെടുത്തും. ഇത് പങ്കാളിയോട് പ്രത്യേകിച്ച് അകല്‍ച്ചയുള്ളതുകൊണ്ടാകണമെന്നില്ല.

കിടക്കയില്‍ കൂടുതല്‍ ലാളന

കിടക്കയില്‍ കൂടുതല്‍ ലാളന

കിടക്കയില്‍ കൂടുതല്‍ ലാളന ആഗ്രഹിയ്ക്കുന്ന വിഭാഗമാണ് സ്ത്രീകള്‍. എന്നാല്‍ ചില പുരുഷന്മാര്‍ ഫോര്‍പ്ലേയ്‌ക്കോ സെക്‌സിനു ശേഷം പങ്കാളിയോടുള്ള സ്‌നേഹപ്രകടനങ്ങള്‍ക്കോ പ്രാധാന്യം നല്‍കുന്നവരല്ല. പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികളില്‍ മനംമടുത്ത് സെക്‌സില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ത്രീകളും ചുരുക്കമല്ല.

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക പ്രശ്‌നങ്ങള്‍, അതായത് വേദന പോലുള്ളവ, ഭയം എന്നിവ കൊണ്ടെല്ലാം പങ്കാളിയില്‍ നിന്നും അകന്നു നില്‍ക്കുന്ന സ്ത്രീകളും കുറവല്ല.

English summary

Reasons Why A Wife Doesn't Want To Have Physical Intimacy

Reasons Why A Wife Doesn't Want To Have Physical Intimacy, Read more to know about
Story first published: Monday, May 21, 2018, 20:55 [IST]
X
Desktop Bottom Promotion