For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയുടെ കിടപ്പറ പിണക്കത്തിനു പുറകില്‍

ഭാര്യയുടെ കിടപ്പറ പിണക്കത്തിനു പുറകില്‍

|

സെക്‌സ് ദാമ്പത്യത്തിന് ഊഷഌത പകരുന്ന ഒന്നാണ്. പങ്കാളികള്‍ തമ്മിലുള്ള മാനസികവും ശാരീരികവുമായ പൊരുത്തം ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു. ദാമ്പത്യം ശക്തിപ്പെടുത്താനുള്ള വിവിധ വഴികളില്‍ ഒന്നാണിത്.

സെക്‌സിലൂടെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കണമെങ്കിലും ചില വഴികളുണ്ട്. ഇതില്‍ ഇരു പങ്കാളികളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുവര്‍ക്കും സെക്‌സിനോട് താല്‍പര്യമുണ്ടാകണം, സെക്‌സിന് തയ്യാറാകണം, സെക്‌സ് ആസ്വദിയ്ക്കാനാകണം, സെക്‌സ് സുഖം നല്‍കണം എന്നിങ്ങനെ പോകുന്നു, ഇത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകം പിശകിയാല്‍ മതി, സെക്‌സ് ജീവിതം അസുഖകരമാകാന്‍.

സാധാരണ ഗതിയില്‍ പുരുഷന്മാര്‍ക്കാണ് സെക്‌സ് താല്‍പര്യങ്ങള്‍ കൂടുതലെന്നു പറയും. ഇതിന് ഹോര്‍മോണ്‍ സംബന്ധമായ കാര്യങ്ങളാണ് പ്രധാനപ്പെട്ട ഘടകമാകുന്നത്. സ്ത്രീകള്‍ സെക്‌സിനു തയ്യാറാകുന്നില്ല, സെക്‌സ് താല്‍പര്യമില്ല തുടങ്ങിയ പരാതികള്‍ പല പുരുഷന്മാരുടേയും പരാതികളുമാണ്. എന്നാല്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് തങ്ങളോടുളള താല്‍പര്യക്കുറവല്ല, മറിച്ചു മറ്റു പല ഘടകങ്ങളുമാണ് ഇത്തരം സെക്‌സ് താല്‍പര്യക്കുറവിന് പുറകില്‍ എന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ, വാസ്തവമാണ്, സ്ത്രീകള്‍ക്കു ചിലപ്പോള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്നതിന്റെ കാരണങ്ങള്‍ ഇവരാകില്ല. മറ്റു ചിലതുകളാകാം.

 വജൈനയിലെ വരള്‍ച്ച

വജൈനയിലെ വരള്‍ച്ച

സ്ത്രീകളില്‍ വജൈനയിലെ വരള്‍ച്ച, അഥവാ ലൂബ്രിക്കേഷന്റെ പോരായ്മ പലപ്പോഴും വില്ലനാകാറുണ്ട്. ലൂബ്രിക്കേഷനില്ലെങ്കില്‍ സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകും. ഇത് യോനിയില്‍ മുറിവിനും രോഗാണു ബാധയ്ക്കുമെല്ലാം കാരണമാകുകയും ചെയ്യും. സെക്‌സ് ഇവര്‍ക്കു പേടിപ്പെടുത്തുന്ന അനുഭവമാകും. ലൂബ്രിക്കേഷന്‍ തന്നെയാണ് ഈ പ്രശ്‌നം ഒഴിവാക്കാനുള്ള പ്രധാന വഴി.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെ അലട്ടുന്ന ഒന്നാണ്. ഇത് സ്ത്രീകളിലെ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുന്ന ഒരു പ്രധാന ഘടകവുമാണ്. തൈറോയ്ഡ് ഏതാണെങ്കിലും, ഇത് ഹൈപ്പോയാണെങ്കിലും ഹൈപ്പറാണെങ്കിലും സ്ത്രീകളില്‍ സെക്‌സ് താല്‍പര്യക്കുറവിനു കാരണമാകും. ഈ പ്രശ്‌നനത്തിന് ചികിത്സ തന്നെയാണ് പോംവഴി.

ഡിപ്രഷന്‍, സ്‌ട്രെസ്

ഡിപ്രഷന്‍, സ്‌ട്രെസ്

ഡിപ്രഷന്‍, സ്‌ട്രെസ് പോലുള്ള കാരണങ്ങള്‍ സ്ത്രീകളില്‍ സെക്‌സ് താല്‍പര്യക്കുറിന് ഇടയാക്കും. ഇവയും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരുത്തുന്നതാണ് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ പുരുഷനേയും സെക്‌സ് സംബന്ധമായി ബാധിയ്ക്കാം.

ഗര്‍ഭധാരണം, പ്രസവം

ഗര്‍ഭധാരണം, പ്രസവം

സ്ത്രീകളില്‍ ഗര്‍ഭധാരണം, പ്രസവം തുടങ്ങിയവ ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കൊപ്പം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സെക്‌സ് താല്‍പര്യം കുറയുന്നതും സെക്‌സില്‍ നിന്നും താല്‍പര്യമെങ്കില്‍ പോലും വിട്ടു നില്‍ക്കുന്നതും സാധാരണയാണ്. കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളാകും, ഒരു പരിധി വരെ കാരണവും.

മെനോപോസ്

മെനോപോസ്

സ്ത്രീകളില്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്ന ഒരു അവസ്ഥയാണ് മെനോപോസ് അഥവാ ആര്‍ത്തവ വിരാമം. സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും വളരേയധികം പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പ്രത്യേക സമയം. ഇത്തരം ഘട്ടങ്ങളില്‍ സെക്‌സ് വിരക്തി വരുന്നതു സാധാരണം. സ്ത്രീകളില്‍ സെക്‌സ് താല്‍പര്യങ്ങള്‍ക്കും മററും കാരണമായ ഈസ്ട്രജന്‍ ഉല്‍പാദനം കുറയുന്ന സമയമാണിത്.

ലൈംഗിക പീഡനങ്ങളുടെ ഓര്‍മകളും

ലൈംഗിക പീഡനങ്ങളുടെ ഓര്‍മകളും

ചില സ്ത്രീകളെ ലൈംഗിക ഭയങ്ങളായിരിയ്ക്കും, സെക്‌സില്‍ നിന്നും പിന്‍തിരിപ്പിയ്ക്കുന്നത്. ലൈംഗിക പീഡനങ്ങളുടെ ഓര്‍മകളും ഇതു നല്‍കുന്ന ബുദ്ധിമുട്ടുകളും. എപ്പോഴെങ്കിലും ലൈംഗിക പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള സ്ത്രീകളില്‍ ഇത്തരം ഭയം സര്‍വസാധാരണയാണ്.

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ചിലപ്പോളുണ്ടാകും. സെക്‌സ് തെറ്റാണെന്നോ സെക്‌സിനോട് അറപ്പു തോന്നുകയോ ചെയ്യുന്നത് സെക്‌സില്‍ നിന്നും സ്ത്രീകളെ പിന്‍തിരിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പാപമാണെന്ന ചിന്തയുള്ള സ്ത്രീകളും ധാരാളമുണ്ട്.

English summary

Reasons Why Some Women Are Not Interested In Intercourse

Reasons Why Some Women Are Not Interested In Intercourse, Read more to know about
Story first published: Thursday, May 24, 2018, 16:11 [IST]
X
Desktop Bottom Promotion