For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കയില്‍ പുരുഷന്‍ പരാജയമെങ്കില്‍....

|

സെക്‌സ് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സ്ത്രീയ്ക്കും പുരുഷനും പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. പ്രത്യേകിച്ചും ദാമ്പത്യത്തില്‍ മാനസികമായും ശാരീരികമായും പരസ്പരം അടുപ്പിയ്ക്കുന്നതും അത്ര ചെറുതല്ലാത്ത സ്ഥാനവും ഇതിനുണ്ട്.

സെക്‌സിന്റെ വിജയത്തിന് പല ഘടകങ്ങളും അത്യാവശ്യമാണ്. ഇതില്‍ പങ്കാളികളുടെ മാനസിക അടുപ്പം മുതല്‍ ഇതിനുള്ള സാഹചര്യങ്ങളും അന്തരീക്ഷവും വരെ വേണം. ഇതില്‍ ഏതിന്റെയെങ്കിലും അഭാവം സെക്‌സിനേയും തളര്‍ത്തും.

സ്ത്രീയേക്കാള്‍ പുരുഷനാണ് സെക്‌സിനോടു താല്‍പര്യവും ശ്രദ്ധയുമെന്നു പറയാം. പുരുഷനെ സംബന്ധിച്ചിടത്തോളം തന്റെ പുരുഷത്വം തെളിയിക്കുകയെന്ന ഉദ്ദേശം കൂടി സെക്‌സിലൂടെയുണ്ട്. തന്റെ സ്ത്രീ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നത് തന്റെ പൗരുഷമാണെന്ന ധാരണ വച്ചു പുലര്‍ത്തുന്ന പുരുഷന്മാര്‍ ധാരാളം.

എന്നാല്‍ ചിലപ്പോള്‍ പുരുഷന്മാര്‍ കിടക്കയില്‍ പരാജയപ്പെടുന്നതും സാധാരണയാണ്. സ്ത്രീയേക്കാള്‍ ലൈംഗിക പരാജയം കൂടുതല്‍ പുരുഷനാണ് ഉണ്ടാവുക. ഇതിന് ശാരീരിക, മാനസിക പ്രശ്‌നങ്ങളും ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം പോലുള്ള ചില പ്രശ്‌നങ്ങളും കാരണമാകാറുണ്ട്.

കിടക്കയിലെ പുരുഷ പരാജയത്തിനു പുറകിലെ ചില പ്രത്യേക കാരണങ്ങളെക്കുറിച്ചറിയൂ,

ആത്മവിശ്വാസമില്ലായ്മയാണ്

ആത്മവിശ്വാസമില്ലായ്മയാണ്

ആത്മവിശ്വാസമില്ലായ്മയാണ് പ്രധാനപ്പെട്ട കാര്യം.ഇതുവഴി ഇത് ഉദ്ധാരണക്കുറവിന് കാരണമാകും. തനിയ്ക്കു ലൈംഗികശക്തിയുണ്ടോ പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ തുടങ്ങിയ സംശയങ്ങള്‍

സ്‌ട്രെസ്‌

സ്‌ട്രെസ്‌

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് മറ്റൊരു പ്രശ്‌നം. ഇത് രണ്ടും സംതൃപ്തമായ ലൈംഗിക ബന്ധത്തിന് എന്നും തടസ്സം സൃഷ്ടിയ്ക്കുന്നവയാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഹോര്‍മോണ്‍ സെക്‌സ് ജീവിതത്തില്‍ ഏറെ അത്യാവശ്യമായ ഒന്നാണ്.

പരീക്ഷിക്കുന്നത്

പരീക്ഷിക്കുന്നത്

വിവിധ തരത്തിലുള്ള പൊസിഷനുകള്‍ ലൈംഗിക ബന്ധത്തില്‍ പരീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് നിങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള പരീക്ഷണം ആയിരിക്കണം. സിനിമകളിലും നോവലുകളിലുമെല്ലാം ഓരോന്നു കണ്ട് ഇത് പരീക്ഷിയ്ക്കാന്‍ നോക്കിയാല്‍ ചിലപ്പോള്‍ പരാജയം മാത്രമല്ല, അപകടം കൂടിയാകും, ഫലം

സ്റ്റിറോയ്ഡുകള്‍

സ്റ്റിറോയ്ഡുകള്‍

പലരും പല തരത്തിലുള്ള സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ചും മസിലുകളുടെ വളര്‍ച്ചയ്ക്ക്.

ഇതിന്റെ അമിതോപയോഗം കാര്യമായി തന്നെ ബാധിയ്ക്കുന്നു. ഇത്തരക്കാരില്‍ വേഗത്തില്‍

രതിമൂര്‍ച്ഛ സംഭവിയ്ക്കുന്നു.

വിഷാദ രോഗം

വിഷാദ രോഗം

വിഷാദ രോഗം ഇന്നത്തെ കാലത്ത് സാധാരണമാണ്. ഇതിനുള്ള മരുന്നുകള്‍ കഴിയ്ക്കുന്ന പുരുഷന്‍മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ കാണാറുണ്ട്.

രക്തസമ്മര്‍ദ്ദം ഉ

രക്തസമ്മര്‍ദ്ദം ഉ

പ്രമേഹമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് ലിംഗോദ്ധാരണത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കും. 45% പേരിലും പ്രമേഹം ഉദ്ധാരണക്കുറവിന് കാരണമാകും.

.രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉയര്‍ന്ന തോതിലുള്ള മരുന്നുകളാണ് തിരഞ്ഞെടുക്കുക. ഇതും ഉദ്ധാരണക്കുറവിന് കാരണമാകും.

Read more about: relationship ബന്ധം
English summary

Reasons Why Men Fail In Bedroom

Reasons Why Men Fail In Bedroom, Read more to know about
Story first published: Wednesday, May 23, 2018, 20:25 [IST]
X
Desktop Bottom Promotion