For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്യാണത്തിന് മുന്‍പ് ഒരു കൗണ്‍സിലിംഗ് ആയാലോ

പരസ്പരമുള്ള ഐക്യവും സ്‌നേഹവും തന്നെയാണ് വിവാഹബന്ധത്തിന്റെ ആണിക്കല്ല്

By Glory
|

കല്യാണം കുട്ടിക്കളിയല്ല എന്ന് നമ്മുടെ മുതിര്ന്നവര് പറയുന്നതെ പോലെ എടുത്ത് ചാടി തീരിമാനമെടുത്ത് ചെയ്യെണ്ട ഒന്നല്ല വിവാഹം. അത് ജീവിതകാലം നീണ്ടു നില്‌ക്കെണ്ട ഒരു കൂട്ട് ചേരലാണ്. പരസ്പരമുള്ള ഐക്യവും സ്‌നേഹവും തന്നെയാണ് വിവാഹബന്ധത്തിന്റെ ആണിക്കല്ല്. പണ്ട് കാലത്തെന്നപോലെ വീട്ടിലെ കാരണവന്മാര് കൂടിയിരുന്ന് നിശ്ചയിച്ച് നടത്തുന്ന വിവാഹങ്ങള് ഇന്ന് തീരെ കുറവാണ്. വധുവരന്മാര് പരസ്പരം മനസ്സിലാക്കി ആശകളും ആശയങ്ങളുമെല്ലാം പങ്കുവച്ച് തന്നെയാണ് ഇക്കാലത്തെ ഭൂരിഭാഗം വിവാഹങ്ങളും നടത്തപ്പെടുന്നത്.

g

വീട്ടുകാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സാധാരണ വിവാഹത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ മകനോ മകള്‍ക്കോ കല്ല്യാണ ആലോചന നടക്കുമ്പോള്‍ പ്രധാനമായും ചിന്തിക്കുന്ന ആറ് കാര്യങ്ങളുണ്ട്.

യോഗ്യത (Abiltiy), സൗന്ദര്യം (Beatuy), സ്വഭാവം (Charecter), സ്ത്രീധനം (Dowry), വിദ്യാഭ്യാസം (Education), കുടുംബം (Family) എന്നിവയാണ് ആ ആറ് കാര്യങ്ങള്‍.

ആദ്യത്തെ ഉപാധിയായ യോഗ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു അംഗവൈകല്യമില്ലാത്ത കുട്ടിയാണ് തന്റെ മകള്‍ (അല്ലെങ്കില്‍ തന്റെ മകന്‍) എങ്കില്‍ അതേപോലെ അംഗവൈകല്യമില്ലാത്ത ഒരു പങ്കാളിയെ ആയിരിക്കും അന്വേഷിക്കുക, അത് പോലെത്തന്നെ സൗന്ദര്യം, സ്വഭാവം ഒക്കെ പരിഗണിക്കും. സ്ത്രീധനം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് സമ്പത്താണ്. സാമ്പത്തികമായും ഏകദേശം തുല്യത നോക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. അതുപോലെ വിദ്യാഭ്യാസം, കുടുംബം തുടങ്ങിയവ അന്വേഷിച്ച് രണ്ട് പേര്‍ക്കും യോജിക്കുന്ന ബന്ധത്തില്‍ അവര്‍ സന്തോഷിക്കുന്നു.

bb

പക്ഷെ ഇത്തരം ഉപാധികള്‍ കല്ല്യാണത്തിന് മുമ്പ് മാത്രമെ നമുക്ക് ശ്രദ്ധിക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ കല്ല്യാണം കഴിഞ്ഞതിന് ശേഷം ഈ ഉപാധികള്‍ക്ക് യാതൊരു ഗാരണ്ടിയും നല്‍കാന്‍ കഴിയില്ലെന്ന് നാം ഓര്‍ക്കണം. കാരണം ഒരു വാഹനാപകടം മതി രണ്ടിലൊരാളുടെ കൈയ്യോ കാലോ തകര്‍ന്ന് അംഗവൈകല്യം സംഭവിക്കാന്‍. സൗന്ദര്യത്തിന്റെ കാര്യവും അങ്ങനെ തന്നെ. അത് ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് യാതൊരു ഗാരണ്ടിയും ഇല്ലല്ലോ? സമ്പത്തിന്റെ കാര്യവും പറയേണ്ടതില്ല, സമ്പന്നതയുടെ ഊഷ്മളതയില്‍ പരിലസിക്കുന്ന പലരും ക്രമേണ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നതും നാം കാണാറുണ്ട്.
r

പക്ഷെ, മേല്‍ പറയപ്പെട്ട ആറ് ഉപാധികളും ഇല്ലാതായാലും ദാമ്പത്യബന്ധം തകരുമോ? എല്ലാ ഉപാധികളും നഷ്ടപ്പെട്ടാലും അവര്‍ക്കിടയില്‍ ഉപാധികളില്ലാത്ത സ്‌നേഹം ഒഴുകിക്കൊണ്ടിരിക്കുന്നുവെങ്കില്‍ വിജയകരമായ സംതൃപ്തമായ ദാമ്പത്യ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കും. പര്‌സപരം മനസ്സിലാക്കുന്ന നല്ല കൂട്ടുകുന്നതിലൂടെ. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗുകള്‍ ഇതിന് നമ്മെ ഒരു പാട് സഹായിക്കുന്നു

kj

ഇത്തരത്തില്‍ വിവാഹത്തിന് ഒരുങ്ങുന്ന വധുവരന്മാര്‍ക്ക് തങ്ങളുടെ ജീവിത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടകള്‍ പങ്കുവയ്ക്കുവാനുള്ള അവസരമാണ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗുകള്‍്. ഇന്ന് പൊതുവെ എല്ലായിടത്തും നടത്തപ്പെടുന്ന ഇത്തരം കൗണ്‍സിലിംഗുകള്‍ ദമ്പതികളെ പരസ്പരം മനസ്സിലാക്കന്‍് സാഹായിക്കുന്നു. ദമ്പതികള്‍ പരസ്പരം ഉള്ള് തുറന്ന് സംസാരിക്കുന്നു എന്നതിനെക്കാള്‍ മുതിര്‍ന്ന ഒരു വ്യക്തിയുടെ സാന്നിധ്യത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനും ആ വ്യക്തി നല്‍്കുന്ന ഉപദേശങ്ങള്‍ സ്വീകരിച്ച് ജീവിതം ശരിയായ ദിശയില്‍് നയിക്കുവാനും ഇത്തരം കൗണ്‍സിലിംഗുകള്‍ ് സഹായിക്കും.

gg

ഇത്തരത്തില്‍ ഒരു പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില് എന്തൊക്കെ നിങ്ങള്‍ പങ്കാളിയില്‍ നിന്ന് മനസ്സിലാക്കിയെടുക്കണം എന്നാണ് ചുവിടെ ചേര്‍ത്തിരിക്കുന്നത്. ചേദ്യ രൂപത്തിലുള്ള ഇവയില്‍ പലതും അനുചിതമാണെന്ന് നിങ്ങള്‍ തോന്നാം എങ്കിലും പരസ്പരമുള്ള പൂര്‍ണ്ണമായ മനസ്സിലാക്കലിന് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങള്‍ നിങ്ങളെ സഹായിക്കും.

gy


1. ജീവിതത്തെക്കുറിച്ചുള്ള ലക്ഷ്യങ്ങളും പ്ലാനുകളും

.ജോലി ചെയ്യുന്ന ജോലിയുടെ യഥാര്ത്ഥ സ്വഭാവും ?

.മനസ്സില് ആഗ്രഹിക്കുന്ന ഭാവി പദ്ധതികള് ഏതെല്ലാം?

.ആ ലക്ഷ്യങ്ങള് നേടിയെടുക്കുന്നതെങ്ങനെ?

.പങ്കാളി എത്തരത്തിലുള്ള ജോലി മേഖലയിലായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്

.കുടുംബജീവിതം സംബന്ധിച്ച് പദ്ധതികള് എന്തെല്ലാമാണ്?

yh

2. പരസ്പരം പ്രതീക്ഷകള്‍

ജീവിതപങ്കാളികളെക്കുറിച്ച് നിരവധിയായ പ്രതീക്ഷങ്ങള്‍ ് ചെറുപ്പം മുതലെ വച്ചുപുലര്‍ത്തുന്നവരാണ് നമ്മള്‍. ആ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍്ക്കും ഇണങ്ങുന്നതാണോ തന്റെ ഭാവി പാങ്കാളി എന്ന് മനസ്സിലാക്കെണ്ടത് അത്യവശ്യമുള്ള കാര്യമാണ്.

വൈകാരികവും ശാരീരികവുമായ ആവശ്യങ്ങള്‍ സംബന്ധിച്ച് പങ്കാളിയില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്താണ്?

ഏതു തരത്തിലുള്ള ഒരു ഭവനമാണ് നിങ്ങള്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്ക് ഏതു തരത്തിലുള്ള അയല്പക്കമാണ് മനസ്സിലുള്ളത്?

വീട്ടുജോലികള് ചെയ്യുവാനും അല്ലെങ്കില്‍് സഹായിക്കുവാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

yo

3. ജീവിതത്തിന്റെ ക്രമീകരണം

മാതാപിതാക്കന്മാരില് നിന്നോക്കെ അകന്ന് ഒന്നിച്ച് ജീവിക്കാനോ ആഗ്രഹിക്കുന്നത്?

അതോ മാതാപിതാക്കന്മാര്‍ക്കെപ്പം കഴിയനാണോ ഇഷ്ടപ്പെടുന്നത്?

നിങ്ങളുടെ ജോലി സ്ഥലത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ എങ്ങനെ നിങ്ങളുടെ താമസസ്ഥലം നിര്‍ണ്ണയിക്കും?

j

4. കുട്ടികളുടെ ആസൂത്രണം

എപ്പോഴാണ് ഒരു കുഞ്ഞിനെക്കുറിച്ച് ആസൂത്രണം ചെയ്യാന് ആഗ്രഹിക്കുന്നത്,എത്ര കുട്ടികള്‍ വേണം?

കുട്ടിയെ ഏതു രീതിയില് ആണ് വളര്ത്താനന് ആഗ്രഹിക്കുന്നത്.

കുട്ടികളെ ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

കുട്ടികളെ സംബന്ധിച്ചുള്ള പ്രതിമാസ ബജറ്റ് എന്തായിരിക്കും?

yg


5. പണംസംബന്ധമായ കാര്യങ്ങള്‍

വിവാഹത്തിനുശേഷം ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ അല്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള് വേര്‍്തിരിച്ച് നിലനിര്‍ത്താന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ എല്ലാ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങളും പങ്കാളിയുമായി പങ്കിടാന് ആഗ്രഹിക്കുന്നുണ്ടോ?

എത്ര പണം നിലവില് സേവ് ചെയ്യാന് പറ്റുന്നുണ്ട്.

കുടുംബപരമായി കിട്ടാന്‍ സാധ്യതയുള്ള സ്വത്തുക്കളുടെ കാര്യങ്ങള്‍ എങ്ങനെയാണ്?

റിട്ടയര്‍്‌മെന്റ് പദ്ധതികള് എന്തൊക്കെയാണ്.

t9u

വിവിധ വിഷയങ്ങളെക്കുറിച്ച് ഇവിടെ കൊടുത്തിരിക്കുന്ന പല ചോദ്യങ്ങളും ഒറ്റവായനയില്‍ ആവശ്യമില്ലാത്തതാണെന്ന് തോന്നുമെങ്കിലും പങ്കാളിയെ പൂര്‍ണ്ണമായി മനസ്സിലാക്കനും അവരുടെ കാഴ്ച്ചപ്പാടുകളെയും

സ്വപ്നങ്ങളെയുംക്കുറിച്ച് വ്യക്തത ലഭിക്കാനും ഇത്തരം ചോദ്യങ്ങള്‍ ഉപകരിക്കും. എന്നു കരുതി പ്രീമാരിറ്റല് കൗണ്‌സിലിംഗ് ഒരു ഇന്റര്‍വ്യൂ പോലെ ആക്കരുതെ. മുകളില്‍് കൊടുത്തിരിക്കുന്ന പൊയന്റുകള്‍ എല്ലാം മനസ്സില്‍ വച്ചു കൊണ്ട് പരസ്പരം തുറന്ന് സംസാരിക്കാനും മനസ്സിലാക്കാനുമുള്ള ഒരു വേദി മാത്രമായി അതിനെ കാണുക. മുതിര്‍്ന്ന ഒരാളുടെ സാന്നിധ്യത്തില്‍ പരസ്പരം മനസ്സിലാക്കി ആ വ്യക്തിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്താഗതികളില്‍ മാറ്റങ്ങള്‍ വരുത്തി പരസ്പരം നല്ല കൂട്ടുകരായ ജീവിതം പങ്കുവെയ്ക്കാന്‍ വിവാഹത്തിനുമുന്‍പുള്ള കൗണ്‍സിലിംഗുകള്‍ സഹായിക്കുന്നു.

English summary

premarital-counseling-and-how-does-it-help

What happens when there is a lack of understanding in a relationship? Can a couple make it work? Or, does it lead to a bad ending? ,
X
Desktop Bottom Promotion