Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
സ്ത്രീകളെ പിണക്കും സെക്സ് പിഴവുകള്‍
സ്ത്രീകളെ പിണക്കും സെക്സ് പിഴവുകള്‍
ഇരു പങ്കാളികളും ആസ്വദിച്ചാല്‍ മാത്രമേ സെക്സ് സുഖകരമായ അനുഭവമാകുകയുള്ളൂ. ഇതിന് ഇരു പങ്കാളികളുടേയും തുല്യമായ പങ്കാളിത്തവും താല്പര്യവും ശരീരത്തിനൊപ്പം മനസും വേണം.
സെക്സ് സുഖം സ്ത്രീ പുരുഷന്മാരില് വ്യത്യസ്തമാണ്. ആസ്വാദന തലങ്ങളും വ്യത്യസ്തമാണ്കിടക്കയില് സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങള്‍ ചെയ്യാനിടയാകും. അലസമായ ഒരു സംസര്‍ഗ്ഗത്തിന് മുമ്പുള്ള ആവേശം നിറഞ്ഞ സംസാരമോ, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളനയോ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് അറിയാതെയാവും.

സെക്സില്‍ പുരുഷന് അല്ലെങ്കില്‍ സ്ത്രീ വരുത്തുന്ന ചില പിഴവുകള്‍ മതി, കാര്യമാകെ തകരാറിലാക്കാന്‍.പല പുരുഷന്മാരും ലൈംഗിക വിഷയങ്ങളില്‍ വിദഗ്ദരെന്ന് സ്വയം കരുതുമെങ്കിലും അങ്ങനെ ആയിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ലൈംഗികബന്ധത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെ പല പുരുഷന്മാരും പിഴവുകള്‍ വരുത്തുന്നു. അത്തരത്തില്‍ ഒഴിവാക്കേണ്ടുന്ന 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
സാധാരണ ഗതിയില്‍ പുരുഷന് വരുത്തുന്ന ചില സെക്സ് പിഴവുകളെക്കുറിച്ചറിയൂ, കിടക്കയില്‍ പങ്കാളിയെ പിണക്കുന്ന ചിലത്.

രതിമൂര്‍ച്ഛ മാത്രം ലക്ഷ്യം
രതിമൂര്ച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്സില്‍ കടന്നുപോകുന്ന വഴികളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടില്ല. വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്താന്‍ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. തിരക്കൊഴിവാക്കി ആ അനുഭവത്തെ എന്തുകൊണ്ട് നിങ്ങള്‍ മഴുവനായി ആസ്വദിക്കുന്നില്ല. നിങ്ങളുടെ ആനന്ദത്തെ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാവുന്ന ഒരാള്‍ക്കൊപ്പമാണ് താനെന്ന് അവള് ചിന്തിക്കും. ദൈര്‍ഘ്യമേറിയാല്‍ രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തിയും ലഭിക്കും.

സെക്സ്
പല പുരുഷന്മാരും ഏറെ തിടുക്കത്തിലാവും കാര്യങ്ങള്‍ ചെയ്യുക. ഒരിടത്ത് ചുംബിക്കുകയും വേറൊരിടം തലോടുകയും അതിനിടയില്‍ വിവസ്ത്രരാവുകയും ചെയ്യും. എന്നാല്‍ ഗംഭീരമായൊരു സെക്സിനുള്ള മുന്‍വിധി നിരാശയാവും നല്‍കുക. ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍
നിങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ സന്തോഷമാണ് ലക്ഷ്യം വെയ്ക്കുന്നത്. ചിലര്‍ കഴുത്ത്, തുട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാണെങ്കിലും വേഗത്തില്‍ അവസാനിക്കുന്നതാണ്. അല്പസമയം കഴുത്ത് പരിഗണിച്ചാല്‍ തുടര്‍ന്ന് സ്തനങ്ങളിലേക്ക് പോവുക. യോനീച്ഛദങ്ങളില് മാത്രമായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. അധികമായുള്ള ഉത്തേജനം ചിലപ്പോള്‍ അസന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ വൈവിധ്യത്തില്‍ ശ്രദ്ധിക്കുക. പ്രായം മാറുമ്പോള്‍ വൈവിധ്യമാണ് ജീവിതത്തിന്റെ മസാലചേരുവ.

നിശബ്ദത
സാഹചര്യമെന്തായാലും മിക്ക പുരുഷന്മാരും ലൈംഗികബന്ധത്തിന്റെ സമയത്ത് നിശബ്ദരായിരിക്കും. അത് ശരിയാണെന്നാണ് അവര്‍ കരുതുന്നതെങ്കിലും സ്ത്രീകളെ സംബന്ധിച്ച് അത് വിമുഖതയുണ്ടാക്കുന്നതാണ്. അവള് നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിശബ്ദത അവരെ ആശ്ചര്യപ്പെടുത്തും. നിങ്ങളുടെ വികാരങ്ങളില്‍ അമിതമായ പ്രകടനം ആവശ്യമില്ലെങ്കിലും ശബ്ദങ്ങള്‍ വഴി അവളുടെ സാമീപ്യം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് സ്വഭാവികമായി തന്നെ അറിയിക്കാനാവും. സാന്ദര്‍ഭികമായ ഞരക്കവും മൂളവും ഒരു മോശം കാര്യമല്ല.

സംതൃപ്തി
വെറുതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രം സംതൃപ്തി ലഭിക്കുമെന്ന് കരുതരുത്. ഇത് പങ്കാളികള്‍ക്ക് സംതൃപ്തി നല്‍കുമെന്നാണ് പലരും കരുതുന്നത്. സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള് ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്.

സെക്സ്
സെക്സ് അല്പം പരുഷമാകുന്നതില് തെറ്റില്ല. എന്നാല്‍ ഇത് അമിതമാകരുത് കാര്യം കഴിയുമ്പോള്‍ അവളുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം,പോലുള്ളവയ്ക്ക് ശ്രദ്ധ നല്‍കുക.തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ശീലം നല്ലതല്ല.



Click it and Unblock the Notifications