For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭർത്താവിന്റെ വീട്ടിൽ പെരുമാറേണ്ട രീതി

By %e0%b4%a1%e0%b4%bf%e0%b4%9c%e0%b5%86 %28dj%29
|

നാം പാരമ്പര്യമൊന്നും പിന്തുടരുന്നില്ലെങ്കിലും മുതിർന്നു വിവാഹത്തിലെത്തുമ്പോൾ പലതും മാറുന്നു.വിവാഹം കഴിഞ്ഞും മാതാപിതാക്കളിൽ നിന്നും നാം വൈകാരികമായി മാറുന്നില്ല.

f

രക്തിതാവും മുതിർന്ന കുട്ടിയും തമ്മിൽ ആരോഗ്യകരമല്ലാത്ത ബന്ധമാണ് ഉള്ളതെങ്കിൽ അത് വിവാഹത്തിലുടനീളം കാണാവുന്നതാണ്.ചിലപ്പോൾ മരണം വരെയും കാണാം.ഉദാഹരണത്തിന് വിവാഹിതയായ മകൾ തന്റെയും ഭർത്താവിന്റെയും അക്കൗണ്ട് പരിശോധിക്കാൻ അമ്മയെ അനുവദിക്കുക

 ബഹുമാനം

ബഹുമാനം

ആചാരങ്ങളെ അനുസരിച്ചില്ലെങ്കിലും മാതാപിതാക്കളെ ബഹുമാനിക്കുക.അവരുടെ വൈഭവം,വർഷങ്ങളായുള്ള ത്യാഗം,കുടുംബത്തിലെ റോൾ തുടങ്ങിയവകൊണ്ട് മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും അവരെ ബഹുമാനിക്കുക

രക്ഷിതാക്കളെ അനുസരിക്കുക എന്നത് സമയബന്ധിതമാണ്.എപ്പോഴും മാതാപിതാക്കന്മാരെ അനുസരിക്കുകയാണെങ്കിൽ അവരെ വിട്ട് പങ്കാളിക്കൊപ്പം ജീവിക്കാനാകില്ല.എന്നാൽ അവർ പറയുന്നതോ പറയാത്തതോ ആയ ആഗ്രഹങ്ങൾ ആവശ്യാനുസരണം നിവർത്തിച്ചു കൊടുക്കണം

ഉദാഹരണത്തിന് എവിടെ ജീവിക്കണം ?ചില രക്ഷിതാക്കൾ മക്കൾ തങ്ങളുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്ന് കരുതുന്നു.അതിനായി വീടും സ്ഥലവുമെല്ലാം നൽകുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.അല്ലെങ്കിൽ വൈകാരികമായി കൊച്ചുമക്കളെ അവരുടെ അടുത്ത് നിന്നും മാറ്റരുത് എന്ന വിധത്തിൽ പറയുന്നു.ഇവ പെട്ടെന്നും നേരിട്ടും ഉണ്ടാകുന്ന പ്രശനങ്ങളാണ്.ഇത്തരത്തിൽ പ്രശനങ്ങൾ ഉണ്ടാകുമ്പോൾ വിവാഹം പ്രശ്നത്തിലേക്ക് എത്തുന്നു

 പരസ്പര ബഹുമാനം നിലനിർത്തുക

പരസ്പര ബഹുമാനം നിലനിർത്തുക

ആരോഗ്യകരമായ രക്ഷിതാക്കൾക്ക് ഇതിൽ ധാരാളം അവസരം ഉണ്ട്.പേരക്കുട്ടികളെപ്പറ്റിയുള്ള തീരുമാനം,ജോലി,സാമ്പത്തികം,തുടങ്ങിയ പ്രശനങ്ങളിലെല്ലാം പരസ്പര ബഹുമാനത്തോടെ പരിഹരിക്കുക

ബഹുമാനം രണ്ടു വിധത്തിലും വേണം.മക്കളും മരുമക്കളും തമ്മിൽ ഉത്തരവാദിത്വം പങ്കുവയ്ക്കണം.സാമ്പത്തികം,കുട്ടികൾ തുടങ്ങിയ പ്രശനങ്ങളും ബാധ്യതകളും രക്തിതാക്കളുടെ മടിയിൽ ഇടരുത്.ചിലപ്പോൾ നിങ്ങളുടെ പങ്കാളി രക്തിതാക്കളുടെ ബഹുമാനം ആവശ്യപ്പെടേണ്ടി വന്നേക്കാം.ഇത് അസ്വസ്ഥത ഉണ്ടാക്കും.നിയന്ത്രണം ഉണ്ടാക്കുന്ന രക്ഷിതാക്കളും രഹസ്യങ്ങൾ അനുവാദമില്ലാതെ പങ്കുവയ്ക്കുക,അപമര്യാദയായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നിവ മുതിർന്ന കുട്ടികൾ രക്ഷിതാക്കളോട് ചോദിക്കുകയും സുരക്ഷിതമായ അതിർവരമ്പുകൾ ഉണ്ടാക്കുകയും വേണം

 നിങ്ങളുടെ അനുമാനം പരിശോധിക്കുക

നിങ്ങളുടെ അനുമാനം പരിശോധിക്കുക

ആദ്യകുട്ടി വിവാഹിതനാകുമ്പോൾ ധാരാളം പ്രതീക്ഷകൾ ഉണ്ടാകും.സന്തോഷകരമായ ഒരു വലിയ കുടുംബം എന്ന കാഴചപ്പാടിനു പെട്ടെന്ന് മങ്ങലേൽക്കും.ഓരോ തലമുറക്കാരും അവരുടേതായ കാഴ്ചപ്പാടിലാണ് കാര്യങ്ങൾ ചെയ്യുന്നത്

അനുമാനങ്ങൾ തെറ്റിദ്ധാരണയിലേക്ക് നയിച്ചേക്കാം.രക്ഷിതാക്കൾ ഒരിക്കലും അവർക്ക് പ്ര പ്രത്യേക ബ്രാൻഡ് കാർ ഇഷ്ടമുണ്ട് അതിനാൽ മക്കൾ അത് വാങ്ങണം എന്ന് പ്രതീക്ഷിക്കരുത്.അതുപോലെ ഭാര്യയും ഭർത്താവും അച്ഛനും അമ്മയും എല്ലാ ഭക്ഷണവും ഉണ്ടാക്കിത്തരും എന്ന വിധത്തിലും പ്രതീക്ഷിക്കരുത്.

 മധ്യസ്ഥതയിൽ തുറന്നു സംസാരിക്കുക

മധ്യസ്ഥതയിൽ തുറന്നു സംസാരിക്കുക

തലമുറകളുടെ വ്യത്യാസം കൊണ്ട് കാര്യങ്ങൾ പൊട്ടിപ്പോകുകയോ ഏതെങ്കിലും ഒരു വശത്തേക്ക് നീണ്ടുകയോ ചെയ്യുമ്പോൾ മൂന്നാമതൊരാൾക്ക് സഹായിക്കാൻ കഴിഞ്ഞേക്കും.അപ്പോൾ പിന്നിലേക്ക് മാറാതിരിക്കുക.നിങ്ങൾ ബഹുമാനിക്കുന്ന ഒരാളായിരിക്കും മധ്യസ്ഥൻ.അവർ വിവാഹത്തെ സപ്പോർട്ട് ചെയ്യുകയും ചെയ്യും

ചെറിയ പ്രശനങ്ങൾക്ക് രണ്ടു പേർക്കും അനുയോജ്യനാകുന്ന മൂന്നാമതൊരാളെ പ്രശനം പരിഹരിക്കാൻ വിളിക്കുന്നതാണ് ഉത്തമം.വലുതും തുടർച്ചയായ പ്രശനവുമാണെങ്കിൽ പ്രൊഫെഷണൽ കൗൺസിലറെ സമീപിക്കേണ്ടതാണ്

മധ്യസ്ഥൻ മുഴുവൻ കുടുംബത്തെയും ഒന്നിപ്പിക്കാൻ വരുന്ന വ്യക്തിയായി കാണുക.ഇത് നല്ലൊരു അവസരമായി പ്രയോജനപ്പെടുത്തുകയും ചെയ്യുക.ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും സാരമില്ല.രണ്ടു തലമുറകൾ തമ്മിൽ യോജിക്കുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ രണ്ടു കൂട്ടരും തമ്മിലുള്ള പങ്കാളിത്തം സാധ്യമാണ് .ബഹുമാനത്തോടെ കാര്യങ്ങൾ പരിഹരിക്കുക.മകന്റെയോ മകളുടെയോ മാതാപിതാക്കളാണ് കുറ്റക്കാർ എങ്കിൽ രമ്യമായി പരിഹരിക്കുന്നതാണ് ഉത്തമം

മാതാപിതാക്കൾക്കും അവരുടെ വിവാഹിതരായ മക്കൾക്കും പല വൈവിധ്യമായ കാഴചപ്പാടുകളിലും രീതിയിലും കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ഡോക്ടർ ഹൊവാഡ് ഹെൻഡ്രിക്സ് തന്റെ തിയോളജിക്കൽ സെമിനാരിയിൽ പറയുന്നു.

ആരോഗ്യകരമായ ബന്ധം

ആരോഗ്യകരമായ ബന്ധം

രക്ഷിതാക്കൾ പല വഴക്കും ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. ബന്ധം ആരോഗ്യകരമായാൽ മാത്രമേ വിവാഹജീവിതം വിജയകരമാകുകയുള്ളൂ

ചെറുപ്പക്കാരായ ദമ്പതികൾ ആവശ്യപ്പെടാതെ ഉപദേശം നൽകരുത്.അവർ അഭിപ്രായം ചോദിച്ചാൽ വളരെ ശ്രദ്ധാപൂർവം നേരിടുക.കൂടുതൽ ലെക്ച്ചർ ചെയ്യാതിരിക്കുക.പകരം ലളിതമായി അതിനുള്ള സൊലൂഷൻ പറഞ്ഞുകൊടുക്കുക.ദമ്പതികൾക്ക് അത് ഉൾക്കൊള്ളാനോ ഉപേക്ഷിക്കണോ ഉള്ള സ്വാതന്ത്ര്യവും നൽകുക ദമ്പതികൾക്ക് ആവശ്യമില്ലാത്തപ്പോൾ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യരുത്.വൈകാരികമായും സാമ്പത്തികമായും അവർ ബന്ധം തുടങ്ങേണ്ടത് അത്യാവശ്യമാണ്.കുട്ടികൾക്കോ അവരുടെ കുടുംബത്തിലോ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടാൽ ,അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ അത് അത്ര പ്രാധാന്യമുണ്ട് എന്ന് കാണുന്നുവെങ്കിൽ സഹായിക്കുക.ഇപ്പോഴും വ്യക്തിപരമായ ചോദ്യങ്ങൾ കുറയ്ക്കുക.ദമ്പതികൾ പരസ്പരം ആണ് ഇടപഴകേണ്ടത്.മാതാപിതാക്കളുമായല്ല എന്നത് ഓർമിക്കുക.പുതിയ ദമ്പതികൾക്ക് നല്ല ജീവിതം തുടങ്ങാൻ സ്വകാര്യത ആവശ്യമാണ്.

ദമ്പതികളുടെ ആത്മവിശ്വാസത്തെ ബഹുമാനിക്കുക.അവർ ബാധുക്കളെയോ സുഹൃത്തുക്കളെയോ പാട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവർത്തിക്കാതിരിക്കുക.ഇത് നിങ്ങളിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തും നിങ്ങളുടെ മൂല്യങ്ങളും ചിട്ടകളും അനുസരിച്ചു പുതിയ ദമ്പതികൾ ജീവിക്കണം എന്ന് പ്രതീക്ഷിക്കരുത്.നിങ്ങളുടെ കുട്ടിയും പങ്കാളിയും അവരുടെ പുതിയ വീട് തുടങ്ങുകയാണ്.അവർ അവരുടേതായ കുടുംബ ചിട്ടയും സ്വാതന്ത്ര്യവും മാതാപിതാക്കളിൽ കണ്ട ശീലങ്ങളും ജീവിതത്തിൽ പാലിക്കാൻ തുടങ്ങും.

ദമ്പതികൾക്ക് ജീവിക്കാനായി അവരുടേതായ റൂം നൽകുക.കുട്ടികളുടെ ജീവിതത്തിൽ ഇടപെടാതെ നിങ്ങളുടേതായ ആക്ടിവിറ്റികൾ ചെയ്യുക.ദമ്പതികൾ കൂടുതൽ സമയം നിങ്ങളോടൊപ്പം ചെലവഴിക്കണം എന്ന് വാശിപിടിക്കാതിരിക്കുക.അവരെ പോകാൻ അനുവദിച്ചാലേ ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ കഴിയൂ.

English summary

Keep in-law-relationships healthier

How to keep relationships healthier after marriage
Story first published: Friday, September 7, 2018, 13:32 [IST]
X
Desktop Bottom Promotion