Latest Updates
-
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ!
ആര്‍ത്തവ വിരാമം സെക്സിന്റെ ആരംഭമാക്കാം
ആര്‍ത്തവ വിരാമം സെക്സിന്റെ ആരംഭമാക്കാം
ആര്‍ത്തവവിരാമം അഥവാ മെനോപോസ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടെ സമയമാണ്. ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ വരുന്ന സമയം.ആര്‍ത്തവ വിരാമത്തിലെത്തുന്നതോടെ,
എന്നാല്‍ ആര്‍ത്തവ വിരാമത്തിന് ശേഷവും സജീവമായ ലൈംഗികബന്ധം സാധ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.എന്നാല്‍ 'നല്ല സെക്സ്' എന്ന ആശയത്തിന് ആര്‍ത്തവ വിരാമത്തിന് ശേഷം മാറ്റം സംഭവിക്കും. നിങ്ങള്‍ക്ക് എന്താണ് സന്തോഷം നല്‍കുന്നത് എന്ന് തിരിച്ചറിയുകയും, ലൈംഗികതയെ എത് വിധത്തില്‍ സജീവമാക്കി നിര്‍ത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതുമാണ് ഇതിലെ പ്രധാന ഘടകം. ആര്‍ത്തവ വിരാമത്തിന് ശേഷവും ലൈംഗികബന്ധം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് നോക്കാം.

വരള്‍ച്ച
യോനീഭാഗത്തെ വരള്‍ച്ചയാണ്
ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ലൈംഗീക ജീവിതത്തിലെ ഒരു പ്രധാന പ്രശ്നം. ലൂബ്രിക്കേഷന് ഇതിനൊരു പരിഹാരമാണ്. വെള്ളം അടങ്ങിയ ലൂബ്രിക്കന്റുകള്‍ യോനിയുടെ ഈ ശുഷ്കത ഇല്ലാതാക്കുവാനും അത് വഴി ലൈംഗീക വേഴ്ച ആനന്ദകരമാക്കുവാനും സഹായിക്കുന്നു.

സ്ക്വാട്ട് വ്യായാമങ്ങള്‍
സ്ക്വാട്ട് വ്യായാമങ്ങള്‍
ചെയ്യുന്നത് നിങ്ങളുടെ യോനീനാളങ്ങള്ക്ക് ഗുണകരമാണെന്ന് മാത്രമല്ല, അത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ എണ്ണം കൂട്ടുകയും എന്ഡോഫ്രിന്സ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് വഴി രക്തയോട്ടം കൂടുകയും നിങ്ങളുടെ ശരീരം വശ്യമനോഹാരമാകുകയും ചെയ്യുന്നു.

ഈസ്ട്രജന്റെ അളവ്
ഈസ്ട്രജന്റെ അളവ് കുറയുന്നത് യോനീഭിത്തി ചുരുങ്ങുന്നതിന് കാരണമാകുന്നു. ആര്‍ത്തവവിരാമത്തില്‍ സംഭവിക്കുന്ന ഇത് ലൈംഗീക ജീവിതത്തെയും ബാധിക്കുന്നു. യോനീഭിത്തി ചുരുങ്ങുന്നതും ലൈഗീക വേഴ്ച വേദനാജനകമാക്കുന്നു. അതിനാല്‍ ഈസ്ട്രജന് ക്രീമുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും, ഈസ്ട്രജന് അളവ് വര്‍ദ്ധിപ്പിക്കുന്നതിനായിട്ടുള്ള തെറാപ്പികളെ കുറിച്ചും മെഡിക്കല്‍ ഉപദേശം നേടുന്നതു നല്ലതായിരിയ്ക്കും.

കെഗെല്‍ വ്യായാമം
കെഗെല്‍ വ്യായാമം ചെയ്യുക ഇത് പെല്‍വിക് പേശികളെ ശക്തിപ്പെടുത്തുന്നു. സെക്സ് വേദന കുറയ്ക്കാനും ഇത് നല്ലതാണ്.

മെനോപോസ് ശേഷം
മെനോപോസ് ശേഷം
സ്ത്രീകളുടെ ലൈംഗീകാസക്തിക്ക് കുറവ് വരുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായും പോയ്പ്പോവുന്നില്ല. ചിലപ്പോള്‍ പങ്കാളിയുടെ ഒരു മൃദുവായ ചലനമോ മറ്റോ മതി ലൈംഗീകാസക്തിയെ ഉണര്‍ത്തുവാന്‍. അത് ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തിനെവരെ കീഴ്പ്പടുത്തിയേക്കാം. അതിനാല്‍ പങ്കാളിയില്‍ നിന്ന് മൃദുവായ ഇത്തരം തലോടലുകളും ചുംബനങ്ങളുമെല്ലാം ഉണ്ടായാല്‍ അത് പ്രോത്സാഹിപ്പിക്കുക.
Read more at: https://malayalam.boldsky.com/relationship/marriage-and-beyond/2017/tips-to-have-hot-sex-after-menopause/articlecontent-pf86358-015387.html



Click it and Unblock the Notifications
