For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഷ്ടപ്പെട്ടുപോയ സ്നേഹബന്ധങ്ങളെ തിരികെ പിടിക്കാം

|

വിവാഹ ജീവിതം ഒരിക്കലും സുഗമമായൊരു കടവുതോണി ആയിരിക്കില്ല. ജീവിത യാത്രയ്ക്കിടയിലെ കൊടുങ്കാറ്റുകളിൽ അതിനെ ഉലയാതെ പിടിച്ചു നിർത്താനായി കഠിനമായ പരിശ്രമവും സഹിഷ്ണുതയും സ്ഥിരോത്സാഹവുമൊക്കെ ആവശ്യമാണ്. വേണമെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങൾക്കതിനെ തകർത്തുകളയാൻ സാധിക്കും. എന്നാൽ കളങ്കമില്ലാത്ത സ്നേഹം നൽകിക്കൊണ്ട്, ജീവിതാന്ത്യത്തിൽ നങ്കൂരമിടുന്നതു വരെ അതിനെ തകരാതെ പിടിച്ചുനിർത്താനായി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

f

ജീവിതക്കടലിന്റെ ഒഴുക്കുകളിൽ തോണി ഉലയാതെ പിടിച്ചുനിർത്തിയതു കൊണ്ടുമാത്രം കാര്യമില്ല.. ഈ കൊച്ചു ജീവിതം മനോഹരവും സന്തോഷപൂർണ്ണവും ആകണമെങ്കിൽ നവോന്മേഷം നിറഞ്ഞന്നതും, കരുത്തുറ്റതും ആത്മാർത്ഥതയുള്ളതുമായ, സ്നേഹബന്ധങ്ങൾ നിങ്ങൾ പങ്കാളികൾക്കിടയിൽ പുനർസൃഷ്ടിണ്ടതുണ്ട്. പറയാൻ വളരെ എളുപ്പമാണ് എന്നാൽ അതിനെ ജീവിതത്തിലേക്കാവാഹിച്ച് മുന്നേറാൻ ഒരുപാട് കഷ്ടപ്പെടേണ്ടതുണ്ട്. അതിനു സഹായകമായ കുറച്ച് കാര്യങ്ങളെ ഞങ്ങളിവിടെ നിങ്ങൾക്ക് പറഞ്ഞുതരുന്നു. നിങ്ങളുടെ സ്നേഹബന്ധങ്ങൾ തകരാറിലാണോ എന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട് വേണ്ട നടപടികൾ കൈക്കൊള്ളാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

 നിങ്ങളുടെ കുടുംബ ബന്ധങ്ങൾ തകരാറിലാണെന്ന് എങ്ങനെ തിരിച്ചറിയാം

നിങ്ങളുടെ കുടുംബ ബന്ധങ്ങൾ തകരാറിലാണെന്ന് എങ്ങനെ തിരിച്ചറിയാം

കുടുംബബന്ധങ്ങളിൽ എപ്പോഴും പരസ്പരസ്നേഹവും, ബഹുമാനവും, സ്ഥിരോത്സാഹവുമൊക്കെ അത്യാവശ്യമാണ്. ഇത് കുടുംബജീവിതത്തിൽ ഇരുപങ്കാളികൾക്കും ശാരീരികവും വൈകാരികവുമായ ഊർജ്ജത്തെ പകർന്നുതരുന്നു. ചിലപ്പോഴൊക്കെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഗതിമാറിയെത്തിയ ഒഴുക്കുകളേയും താളം തെറ്റലുകളേയും എതിർത്തു തോൽപ്പിക്കാനായി ഓരോ പങ്കാളികളും നിരവധി വെല്ലുവിളികളെ കുറുകെ കടക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ പല രീതിയിലും നിങ്ങളുടെ കുടുംബജീവിതത്തിൽ പ്രത്യക്ഷമായേക്കാം. അവയിൽ ചിലത് ഇവയൊക്കെയാണ് :

നിങ്ങളുടെ പങ്കാളിയെ വേണ്ടതിലധികം വിമർശിക്കുന്നത് വഴി: നിങ്ങളുടെ പങ്കാളികൾ നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാതെ വരുമ്പോൾ നിരന്തരം ചെറിയ കാര്യങ്ങൾക്ക് പോലും വിമർശിക്കുന്ന പ്രകൃതം ഒട്ടും നല്ലതല്ല. ഇതുവഴി നിങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ പങ്കാളിയോടുള്ള അനാദരവാണ്. അവരുമായുള്ള സ്നേഹബന്ധത്തിൽ നിങ്ങൾ അസന്തുഷ്ടരും അസംതൃപ്തരുമാണെന്നുള്ള സന്ദേശമാണ് നിങ്ങൾ പറഞ്ഞുകൊടുക്കുന്നത്. പങ്കാളികൾക്കിടയിലെ നിരന്തരമായ വിമർശനങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻകഴിയുന്നതിനുമുമ്പുതന്നെ നിങ്ങളുടെ വിവാഹജീവിതത്തെ നശിപ്പിച്ചു കളയും..

 തെറ്റായ കാര്യങ്ങൾ സ്വയമേ ആലോചിച്ചു കൂട്ടുന്നതുവഴി :

തെറ്റായ കാര്യങ്ങൾ സ്വയമേ ആലോചിച്ചു കൂട്ടുന്നതുവഴി :

ചിലപ്പോളൊരുപക്ഷേ നിങ്ങളുടെ പങ്കാളി നിങ്ങളെ പകൽ സമയത്ത് ഫോൺ വിളിക്കാൻ മറന്നുപോയാൽ, അവന് / അവൾക്ക് നിങ്ങളെക്കുറിച്ച് കരുതലും ചിന്തയുമില്ലെന്ന് നിങ്ങൾ സ്വയമേ അനുമാനിച്ചു കൂട്ടുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാത്രം നിങ്ങൾ കാര്യങ്ങളെ വ്യാഖ്യാനിച്ചെടുക്കാൻ ശ്രമിക്കുന്നു. നിങ്ങൾ തിരിച്ച് വീട്ടിലേക്കെത്തി യഥാസ്ഥിതിയെ മനസ്സിലാക്കുന്ന നിമിഷം വരെ അത്തരമൊരു മുൻവിധിയിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നു. അവർ ഒഴിവാക്കാനാകാത്ത കാര്യ കാരണങ്ങളാൽ തിരക്കിലായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം വരെ നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടുന്നു... ഇത്തരത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളിലൊക്കെ വിള്ളലുകൾ ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ കാര്യങ്ങളെ നിങ്ങളുടേതായ കാഴ്ചപ്പാടിൽ ചിന്തിച്ചുറപ്പിക്കുന്നതിനു മുൻപ് നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാടിൽ നിന്നൊന്ന് കാണാൻ ശ്രമിക്കുക . ഇത് ഒരു പരിധിവരെയുള്ള പ്രശ്നങ്ങളെ മുഴുവനും ഒഴിവാക്കിത്തരും

എല്ലായ്പ്പോഴും പരസ്പരം വാദിക്കുന്നതു വഴി: പങ്കാളികൾ തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തുന്നത് കുടുംബജീവിതത്തിൽ സാധാരണമാണ്, പക്ഷേ ഇത്തരം വാദപ്രതിവാദങ്ങൾ പലപ്പോഴും നിലവിളിയിലും പരസ്പരം ചീത്ത വിളിക്കലിലുമൊക്കെ ചെന്നവസാനിക്കുകയാണെങ്കിൽ അറിഞ്ഞുകൊള്ളുക നിങ്ങൾക്കിടയിലെ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്. നിങ്ങളവർക്ക് എല്ലാ കാര്യങ്ങളും പൂർണ്ണമായി സമ്മതിച്ചുകൊടുക്കേണ്ട ആവശ്യമില്ല, എന്നാൽ ഒരു ആരോഗ്യപൂർണ്ണമായ ഒരു വിവാഹ ബന്ധത്തിന് ഓരോ ദമ്പതിമാരും പരസ്പരം ആദരവോടെ യോജിക്കുകയും വിയോജിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ചില നേരങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ചൂടിൽ നിങ്ങൾ ഉരുകി ഇല്ലാതാകുന്നപോലെ തോന്നും.. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഇടവേള എടുക്കാൻ ശ്രമിച്ചുകൊണ്ട് കുറച്ചുനേരം പരസ്പരം അകന്നുമാറി നിൽക്കുക. നിങ്ങൾ സ്വയം ശാന്തമായെന്ന് ഉറപ്പുവരുത്തിയശേഷം വീണ്ടും ചർച്ച ചെയ്യുക..

 ബന്ധങ്ങൾക്കിടയിൽ ചുവരുകൾ സൃഷ്ടിക്കുമ്പോൾ :

ബന്ധങ്ങൾക്കിടയിൽ ചുവരുകൾ സൃഷ്ടിക്കുമ്പോൾ :

ചിലപ്പോഴൊക്കെ ദമ്പതിമാർ തമ്മിൽ അന്യോന്യം സംസാരിക്കുന്നത് പോലും അവസാനിപ്പിക്കും. അവർ തങ്ങളുടെ ജീവിതബന്ധങ്ങളിൽ അസാധാരണമായ മതിലുകളെ കെട്ടിപ്പടുക്കും. ഇത്തരം മതിൽക്കെട്ടുകളെ തകർത്തെറിഞ്ഞുകൊണ്ട് സ്നേഹബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ മാത്രമേ നിങ്ങളുടെ കുടുംബജീവിതം സന്തോഷപൂർണമായി മുന്നോട്ട് പോവുകയുള്ളൂ..

അവഗണന കാട്ടുന്നത് വഴി : നിങ്ങൾ എത്രത്തോളം വിയോജിക്കുന്നു എന്ന് പറഞ്ഞാലും നിങ്ങളുടെ പങ്കാളിയെ മനപൂർവം അവഗണിക്കാനോ, അവഹേളിക്കാനോ, കുത്തു വാക്കുകൾ കൊണ്ട് നോവിക്കാനോ നിങ്ങൾക്കാവില്ല. നിങ്ങളുടെ ഇത്തരം പെരുമാറ്റരീതികൾ ജീവിതബന്ധങ്ങളുടെ പതനത്തിന് ഇടയാക്കുന്നു. ആരോഗ്യകരമായ ദമ്പതികൾ അന്യോന്യം ഇടിച്ചുതാഴ്ത്തുന്നതിനു പകരമായി ഇടർച്ചകളെ ഒരുമിച്ച് നേരിട്ടുകൊണ്ട് പരസ്പരം അനുമോദനങ്ങൾ പകർന്നുനൽകുന്നു

 നെഗറ്റീവ് മൂഡിൽ സംഭാഷണങ്ങൾ ആരംഭിക്കുന്നത് വഴി:

നെഗറ്റീവ് മൂഡിൽ സംഭാഷണങ്ങൾ ആരംഭിക്കുന്നത് വഴി:

നിഷേധാത്മകമായ സ്വരത്തിൽ നിങ്ങൾ സംഭാഷണം ആരംഭിക്കുമ്പോൾ ഒരുപക്ഷേ അത് നിങ്ങളുടെ പങ്കാളിയുടെ മനസ്സിനെ ചൊടിപ്പിച്ചേക്കാം. "നിങ്ങൾ ബില്ലടച്ചോ " എന്ന് ചോദിക്കുന്നതിനു പകരമായി "നിങ്ങൾ ബില്ലടക്കാൻ മറന്നു പോയി അല്ലേ... സാരമില്ല പിന്നീട് അടക്കാം.. " എന്ന് പറയുന്നത് വഴി അവരെ സന്തോഷിപ്പിക്കാനാകും.

അരക്ഷിതത്വവും അവിശ്വാസ്യതയും : നിങ്ങൾ നിങ്ങളുടെ പങ്കാളിയിൽ പൂർണ്ണമായ വിശ്വാസം അർപ്പിച്ചില്ലായെങ്കിൽ ശരിക്കും എന്താണവിടെ സംഭവിക്കുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. ഓരോ തവണയും നിങ്ങളുടെ ജീവിതപങ്കാളി ഫോൺ ചെയ്യുമ്പോഴും മെസ്സേജ് വായിക്കുമ്പോഴുമൊക്കെ മറുവശത്ത് ആരാണെന്ന എന്ന ചിന്ത നിങ്ങളെ അലട്ടാറുണ്ടോ...! നിരന്തരമായ സംശയരോഗം നിങ്ങളുടെ സന്തോഷത്തെയും സ്നേഹബന്ധങ്ങളെയും നശിപ്പിച്ചുകളയുമെന്ന കാര്യം അറിഞ്ഞുകൊള്ളുക

 ആശയവിനിമയത്തിന്റെ അഭാവം:

ആശയവിനിമയത്തിന്റെ അഭാവം:

നിങ്ങൾ വല്ലപ്പോഴും മാത്രം പരസ്പരമെന്തെങ്കിലും സംസാരിക്കുന്നത് അല്ലെങ്കിൽ എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാതെ വരുന്ന അവസ്ഥകൾ വളരെ കാഠിന്യമേറിയതാണ്. വെറുതെയൊന്ന് ആലോചിച്ചു നോക്കൂ... നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പം ചേർന്ന് പ്രണയാർദ്രമായ ഒരു കടൽ തീരത്ത് ഇരിക്കുകയാണ്.. ഈ വേളയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് നിങ്ങൾക്ക് അറിയാതെവന്നാൽ അത് നിങ്ങളുടെ ജീവിത ബന്ധത്തിന് കുറുകേ ഒരു ചുവന്ന കൊടി വിരിച്ചുകളയും

English summary

how-to-fix-a-broken-relationship-and-nurture-it

Family relationships always stand on mutual love, respect and perseverance,
Story first published: Tuesday, August 7, 2018, 16:15 [IST]
X
Desktop Bottom Promotion