For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭർത്താവിനെ എങ്ങനെ ബഹുമാനിക്കാം

By Sankari Isabella
|

വിവാഹിതരായതിന് ശേഷം നിരന്തരം കലഹിക്കുന്നവരും , ഒന്നിനൊന്ന് സ്നേഹിക്കുന്നവരും നമ്മുടെ ലോകത്തുണ്ട് . അടിസ്ഥാനപരമായി സ്നേഹമില്ലാത്തവർ നിരന്തരം കലഹത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു . സ്ത്രീ ഒട്ടുമിക്കപ്പോഴും സ്നേഹിക്കാനും , ലാളിക്കപ്പെടുവാനും ഇഷ്ട്ടപ്പെടുമ്പോൾ പുരുഷൻ ബഹുമാനിക്കപ്പെടാൻ ഇഷ്ട്ടപ്പെടുന്ന കൂട്ടരാണ് .

x

പുരുഷൻ എല്ലായ്പ്പോഴും തനിക്ക് ബഹുമാനം ലഭിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് , അതിനാൽ ഭാര്യ തന്റെ ഭർത്താവിനെ പരിധികളില്ലാത സ്നേഹിക്കുക എന്നതാണ് പ്രധാനം .

അഭിപ്രായം ചോദിക്കാം

അഭിപ്രായം ചോദിക്കാം

തികച്ചും അനുയോജ്യമായ കാര്യങ്ങളിൽ ഭർത്താവിന്റെ ഉപദേശം തേടാവുന്നതാണ് . കുട്ടികളുടെ പഠന കാര്യങ്ങളിലെ സംശയങ്ങൾ , അഭിപ്രായങ്ങൾ , കുടുംബ ബജറ്റ് , യാത്രകൾ , പണം വിനിയേ​ഗിക്കൽ തുടങ്ങിയ പ്രധാന കാര്യങ്ങളിൽ ഭർത്താവിനെ തീർച്ചയായും ഇടപെടുത്തണം . ഭാര്യ തനിക്കും റെസ്പെക്റ്റ് തരുന്നുണ്ട് എന്ന വിശ്വാസം ഭർത്താവിനെ കൂടുതൽ സന്തോഷവാനാക്കുകയും കുടുംബ കാര്യങ്ങലിൽ കൂടുൽ ഉത്തര വാദിത്തം പുലർത്തുന്നവനുമാക്കി തീർക്കുന്നു .

ഭാര്യ എല്ലായ്പ്പോഴും തന്റെ ഉപദേശം ചെവിക്കൊള്ളുന്നു എന്നത് ഭർത്താവിവനെസംബന്ധിച്ച് തികച്ചും സന്തോഷമുണ്ടാക്കുന്ന കാര്യമാണ് , കൊച്ചു കൊച്ചു കാര്യങ്ങൾ പോലും പരസ്പരം ഷെയർ ചെയ്യുന്നവരിൽ പിണക്കത്തിനുള്ള സാധ്യത കുറവാണ് . പങ്കു വയ്ക്കപ്പെടുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും ആവശ്യം വിവാഹാനന്തര ജീവിതത്തിന്റെ അടിത്തറക്ക് അത്യവശ്യമായ ഒന്നാണ് , ഉറപ്പുള്ള ദാമ്പത്യ ജീവിതത്തിന് ഇവ സഹായിക്കും .

 ഭർത്താവിന്റെ ഇഷ്ടങ്ങൾക്കും തുല്യ പ്രാധാന്യം നൽകുക

ഭർത്താവിന്റെ ഇഷ്ടങ്ങൾക്കും തുല്യ പ്രാധാന്യം നൽകുക

തന്റെ കാര്യം മാത്രം നോക്കുന്നതിനോടൊപ്പം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുക , അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ശീലങ്ങളും മനസിലാക്കി പ്രവർത്തിക്കുക , പറയാതെ തന്നെ ഭാര്യ മനസിലാക്കുന്നു എന്നതും പ്രവർത്തിക്കുന്നു എന്നതും ഭർത്താവിനെ സന്തോഷ്പ്പിക്കും എന്നത് സത്യമായ കാര്യമാണ് .

 നല്ല വാക്കുകൾ പറയുക

നല്ല വാക്കുകൾ പറയുക

എനിക്കത് കിട്ടിയില്ല , ഇന്നത് തന്നില്ല , എന്നൊക്കെയുള്ള സ്ഥിരം കുറ്റപ്പെടുത്തലുകളെ ഒഴിവാക്കി പകരം ഭർത്താവ് ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് നന്ദി പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പല സ്ത്രീകളും ചെയ്യാറില്ല . എല്ലായ്പ്പോഴും കുറ്റപ്പെടുത്തലുകളും പരാതികളും മാത്രം ഉന്നയിക്കുന്ന ഭാര്യയെ ഭർത്താവ് വെറുക്കാനിടയുണ്ട് .

നല്ലത് ചെയ്താൽ നല്ലതെന്ന് പറയുക എന്നത് അത്യവശ്യമായ ഒന്നാണ് . പരസ്പരം നന്നായി മനസിലാക്കാനും ബന്ധ​ങ്ങള െഊട്ടിയുറപ്പിക്കാനും ഇതുിവഴി സഹായിക്കുന്നു . മറ്റുള്ളവരുടെ മുൻപിൽ വച്ചും ഭർത്താവിനെ കുറ്റപെടുത്തി സംസാരിക്കാതെ നല്ല വാക്കുകളാൽ സംസാരിക്കിുകയും അഭി സംബോധന ചെയ്യുകയും ചെയ്യുക

ഭർത്താവിന്റെ ജോലിയെ അം​ഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക

ഭർത്താവിന്റെ ജോലിയെ അം​ഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക

ഭർത്താവ് ചെയ്യുന്ന ജോലിയെ കുറ്റം പറയുന്ന ശീലം ഒട്ടുമിക്ക സ്ത്രീകൾക്കും ഉണ്ട് . അതൊക്കെ മാറ്റി വച്ച് അദ്ദേഹം ചെയ്യുന്ന ഏത് നല്ല ജോലിയെയും മനസിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യണം .

മറിച്ചായൽ ഏത് നേരവും പരാതിയും പരിഭവവവും മാത്രം കേൾക്കേണ്ടി വരുന്ന ഭർത്താക്കൻമാർക്ക് ജോലിയിലും നന്നായി പെർഫോമൻസ് ചെയാൻ കഴിയാതെ പോകുന്നു . അതിനാൽ ഭർത്താവിന്റെ ജോലിയെ ബഹുമാനിക്കുക .

 തുറന്ന് സംസാരിക്കുക ‌

തുറന്ന് സംസാരിക്കുക ‌

എന്ത് കാര്യങ്ങളായാലും മനസിൽ ഒളിപ്പിച്ച് വയ്ക്കാതെ തുറന്ന് സംസാരിക്കുക . ഭർത്താവിനെ ഒരു നല്ല കൂട്ടുകാരനായും കാണുക . എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് സംസാരിക്കുന്നവർക്കിടയിൽ അസ്വാരസ്യങ്ങൾ നാമമാത്രമാകും എന്നത് എല്ലായ്പ്പോഴും ഒാർക്കുക .

എത്ര തന്നെ പൊരുത്തങ്ങങ്ങൾ ഉണ്ടായാലും നിസാരമെന്ന് തോന്നുന്ന പ്രശ്നങ്ങളെ കരുതി പലരും വേർ പിരിയുന്ന സങ്കടകരമായ കാഴ്ചച്കൾക്കും നമ്മൾ സാക്ഷിയാകാരുണ്ട് . എല്ലാത്തിന്റെയുംമ അടിസ്ഥാനം എന്നത് വേർപിരിയലല്ല, മറിച്ച് ഉചിതമായ തീരുമാനങ്ങളാണ് . അവ എല്ലായ്പ്പോഴും വേണ്ടുന്ന സമയങ്ങളിൽ കൃത്യമായി എടുക്കുക എന്നതാണ് പ്രധാനം .

 ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് കരുത്തേകുക

ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് കരുത്തേകുക

ഭർത്താവിന്റെ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കുകയും സന്തോഷങ്ങളിൽ പങ്കാളിയാകുകയും ചെയ്യണം . സ്ത്രീകൾ കാണുന്ന സ്വപ്നങ്ങളും പുരുഷൻ കാണുന്ന സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കും , പുരുഷൻ ചിലപ്പോൾ ഒരു വാഹനം സ്വന്തമാക്കുക , മെച്ചപ്പെട്ട ജീവിത സാഹചര്യം കൈവരിക്കുക എന്നിങ്ങനെ ഒരു പിടി സ്വപ്നങ്ങളെ താലോലിക്കുന്നവരാകാം , അതിനാൽ ഭാര്യ ഭർത്താവിന്റെ ആ​ഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം .

ഭർത്താവിന്റെ സ്നേഹവും , വിശ്വാസവും നേടാനുള്ള വഴികൾക്ക് കുറുക്കു പാതകളില്ല , അതിന് സ്നേഹവും ക്ഷമയും നൽകി നേടാനേ സാധ്യമാകൂ . ഒരിക്കൽ കൈവിട്ടാൽ വിശ്വാസത്തെ തി്രിച്ച് പിടിക്കാൻ പ്രയാസമാണ് . അതിനാൽ വിശ്വസ്തത പുലർത്തുകയും , ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് തണലേകുന്നവളും ആകുക എന്നത് പ്രധാനമാണ് .

സ്നേ്ഹിക്കപ്പെടുവാൻ എളുപ്പ വഴികളില്ല അതിന് നാം മറ്റുള്ളവരെ സ്നഹിക്കാൻ തയ്യാറാകണം എന്ന കാര്യം നമ്മൾ എല്ലായ്പ്പോഴും ഒാർ്ക്കണം . നമ്മൾ കൊടുക്കുന്നതേ നമമൾക്കും ലഭിക്കുകയുള്ളു . ഭർത്താവിന്റെ മനസിൽ ഇടം നേടാൻ കുറുക്കു വഴികൾ തേടുന്നതിന് പകരം നേരിന്റെ , നൻമയുടെ പാത തിരഞ്ഞെടുക്കുക .

English summary

how to show respect to your husband

Here are some suggestions on how to love her husband,
X
Desktop Bottom Promotion