For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍ത്താവ് എയ്ഡ്‌സ് രോഗി, ഭാര്യയുടെ ജീവിതം ഇങ്ങനെ

ഭര്‍ത്താവിന് എയ്ഡ്‌സ് ആയിട്ടും അദ്ദേഹത്തെ ഉപേക്ഷിക്കാതെ അയാളോടൊപ്പം തന്നെ ഏത് പ്രതിസന്ധിയിലും

|

എയ്ഡ്‌സ് എന്നത് ഇന്നും ലോകം ഭയത്തോടെ കാണുന്ന ഒരു രോഗമാണ്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന എച്ച് ഐ വി വൈറസുകളാണ് എയ്ഡ്‌സ് രോഗത്തിന് കാരണം. പകര്‍ച്ച വ്യാധിയാണെങ്കില്‍ പോലും ഒരുമിച്ച് താമസിച്ചതു കൊണ്ടോ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചതു കൊണ്ടോ രോഗം ഒരിക്കലും പകരുകയില്ല. കൃത്യമായ ബോധവത്കരണം രോഗത്തിനും രോഗിയെ പരിചരിക്കുന്നവര്‍ക്കും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എച്ച് ഐ വി ബാധിച്ച ഒരാളുടെ ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും രക്തത്തിലും അണുക്കള്‍ ഉണ്ടാവുന്നു. ഇത് മറ്റൊരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് അയാളും രോഗിയായി മാറുന്നത്.

25 വയസ്സില്‍ ഭര്‍ത്താവിന് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് അറിഞ്ഞ ഒരു യുവതി ജീവിതത്തില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ ആണ്. വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത് എന്നാല്‍ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് അവള്‍ കടന്നു പോവുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ജീവിതത്തിന്റെ ആദ്യ ദിനങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ ജീവിതത്തില്‍ കയ്പ്പ് നീര് അവള്‍ അറിഞ്ഞു.

വിവാഹത്തിനു മുന്‍പ് സെക്‌സ്, അവള്‍ ചെയ്ത തെറ്റ്വിവാഹത്തിനു മുന്‍പ് സെക്‌സ്, അവള്‍ ചെയ്ത തെറ്റ്

ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഏല്‍ക്കുന്ന പരിഹാരസവും സഹിച്ച് ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ഇന്ന് അവള്‍ ജീവിക്കുന്നത്. ഭര്‍ത്താവിന്റെ ചികിത്സാ ചിലവും മറ്റും വലിയ സാമ്പത്തിക ബാധ്യതയാണ് അവള്‍ക്കുണ്ടാക്കിയത്. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ അവള്‍ ധൈര്യപൂര്‍വ്വം തരണം ചെയ്തു എന്ന് നോക്കാം.

 25 വയസ്സില്‍ വിവാഹം

25 വയസ്സില്‍ വിവാഹം

25 വയസ്സിലാണ് അച്ഛനമ്മമാര്‍ അവളെ വിവാഹം കഴിപ്പിച്ചയക്കാന്‍ തീരുമാനിക്കുന്നത്. വിവാഹത്തിന് ഒരുപാട് എതിര്‍ത്തെങ്കിലും അത് ഒരു തരത്തിലും അച്ഛനമ്മമാര്‍ അവള്‍ക്ക് വഴങ്ങിക്കൊടുത്തില്ല.

 പ്രണയനൈരാശ്യം

പ്രണയനൈരാശ്യം

എന്നാല്‍ അവള്‍ക്കുണ്ടായിരുന്ന പ്രണയത്തെ പല വിധത്തില്‍ അവള്‍ വിവാഹത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കലും അവള്‍ക്കതിനു കഴിഞ്ഞില്ല. എന്ന് മാത്രമല്ല കാമുകന്‍ അവളെ കൈയ്യൊഴിയുകയും ചെയ്തു.

 സഹോദരന്റെ മരണം

സഹോദരന്റെ മരണം

സഹോദരന്റെ മരണം അവളുടെ ജീവിതത്തിലെ വളരെ കാര്യമായി തന്നെ ബാധിച്ചു. ഡിപ്രഷനിലേക്ക് അവള്‍ എത്തുകയും ചെയ്തു. ഇതില്‍ നിന്നും ഒരു മോചനം വേണമെന്ന് അവളും ആഗ്രഹിച്ചു. അങ്ങനെ വിവാഹത്തിന് അവള്‍ തയ്യാറായി.

വിവാഹ ശേഷം

വിവാഹ ശേഷം

വിദ്യാസമ്പന്നനും നല്ല മനസ്സിനുടമയുമായ ഒരാളെക്കൊണ്ട് തന്നെ അവളെ വിവാഹം കഴിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും വളരെ നല്ല ഒരു ജീവിതം തന്നെയായിരുന്നു അവള്‍ക്ക് ലഭിച്ചത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറയാന്‍ അധികം കാലം വേണ്ടി വന്നില്ല.

 ഭര്‍ത്താവിന്റെ അമ്മ

ഭര്‍ത്താവിന്റെ അമ്മ

ഭര്‍ത്താവിന്റെ അമ്മയായിരുന്നു അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നവര്‍. പുറത്ത് പോവുമ്പോള്‍ പോലും അവര്‍ക്കൊപ്പം പോവാന്‍ തുടങ്ങി. ഒരിക്കലും സ്വതന്ത്രമായി പെരുമാറാന്‍ അവര്‍ ഇരുവരേയും അനുവദിച്ചിരുന്നില്ല. ഏത് കാര്യത്തിനും വഴക്ക് മാത്രം ഉണ്ടാക്കുന്ന സ്വഭാവക്കാരിയായിരുന്നു അവര്‍.

 പെങ്ങളും കുടുംബവും

പെങ്ങളും കുടുംബവും

എന്നാല്‍ ഭര്‍ത്താവിന്റെ പെങ്ങളും കുടുംബവും കൂടി ഇവരുടെ വീട്ടില്‍ വന്ന് താമസിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉണ്ടാക്കാന്‍ കാരണമായി.

 ആറുമാസത്തിനു ശേഷം

ആറുമാസത്തിനു ശേഷം

വിവാഹത്തിനു ശേഷം ആരോഗ്യകരമായ അസ്വസ്ഥതകള്‍ വന്നതിനെത്തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ഭര്‍ത്താവിന് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. രക്തം മാറ്റിയതിലൂടെയാണ് ഇത്തരമൊരു ഭീകര അവസ്ഥ ഭര്‍ത്താവിന് വന്ന് പെട്ടത്.

ഭര്‍ത്താവിന്റെ ആരോഗ്യം

ഭര്‍ത്താവിന്റെ ആരോഗ്യം

ഇതറിഞ്ഞ് തകര്‍ന്ന് പോയെങ്കിലും ഭര്‍ത്താവിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ രീതിയും ശ്രദ്ധിച്ച് ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് അവള്‍ ജീവിതം കഴിച്ച് കൂട്ടുന്നത്.

കുഞ്ഞ് വേണമെന്ന ആഗ്രഹം

കുഞ്ഞ് വേണമെന്ന ആഗ്രഹം

എന്നാല്‍ തന്റേതായി ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം ഇരുവരിലും ഉണ്ടായിരുന്നു. ഐവിഎഫ് ഉപയോഗിച്ച് ഇതിന് ശ്രമിച്ചെങ്കിലും സ്‌പേം കൗണ്ട് കുറവാണെന്ന കാരണത്താല്‍ അതും നടക്കാതെ പോയി. മാത്രമല്ല ഇതിന്റെ പേരിലും അമ്മായി അമ്മയും നാത്തൂനും അവളെ പീഢിപ്പിക്കാന്‍ തുടങ്ങി.

 ഒരു നല്ല ഭാര്യയായി

ഒരു നല്ല ഭാര്യയായി

ഒരു നല്ല ഭാര്യയായി ഇന്നും ഭര്‍ത്താവിനെ സ്‌നേഹിച്ചും പരിചരിച്ചും കഴിഞ്ഞ് പോരുകയാണ് അവള്‍. തളര്‍ന്ന് പോവുന്ന സമയത്ത് താങ്ങായി നില്‍ക്കുന്ന നല്ലൊരു ഭാര്യയായി ഇന്നും ജീവിക്കുന്നു അവള്‍.

English summary

Her partner is hiv positive But she is negative

It is very common for someone to still be negative. But her negative result s also related to good luck.
Story first published: Monday, January 29, 2018, 14:04 [IST]
X
Desktop Bottom Promotion