For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളി ആർത്തവ നാളുകളിലൂടെ കടന്നു പോകുമ്പോൾ

ആർത്തവത്തിന്‍റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

|

നിങ്ങളുടെ ഭാര്യ മാസന്തോറും നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന വൈകാരിക വ്യതിയാനങ്ങളും വ്യത്യസ്ത മനോഭാവങ്ങവും പരിഹരിക്കപ്പെടാത്ത അന്വേഷണങ്ങളുമൊക്കെ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നണ്ടോ..? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനകാര്യം എന്തെന്നാൽ ഇവയെല്ലാം തികച്ചും സ്വാഭാവികമായ ഒരു ജൈവ പ്രക്രിയയാണ് എന്നതാണ്. 28 ദിനം എന്ന ദിവസക്കണക്കിൽ ഒരോ സ്ത്രീയുടേയും ഗർഭപാത്രം അവരുടെ ശരീരത്തിൽ നിന്ന് പിൻവലിയാൻ തുടങ്ങും. ഈ സമയങ്ങളിൽ ഇത് അവർക്ക് സഹിക്കാവുന്നതിലധികം വേദനയുളവാക്കുന്ന ഒരു പ്രക്രിയയായി മാറാം.

SAD

ഇതൊരിക്കലും അവളുടെ കുറ്റമായി കണക്കാക്കാവുന്ന ഒന്നല്ല. അതിനാൽ ഒരിക്കലും അവളോട് ഇതിന്റെപേരിൽ ദേഷ്യപ്പെടാനും പാടില്ല. മെച്ചപ്പെട്ട രീതിയിൽ ഉചിതമായ ഒരു വഴി കണ്ടുപിടിച്ചു അതിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഈ ലേഖനം തീർച്ചയായും അതിന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭാര്യയോ നിങ്ങളുടെ കാമുകിയോ ആർത്തവ മുറയുടെ വിഷമമേറിയ നാളുകളിലൂടെ കടന്നു പോകുകയാണെങ്കിൽ ചെയ്യേണ്ട വഴികളെക്കുറിച്ച് ഞങ്ങൾ ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നു.

സ്ത്രീകളും ചന്ദ്രകലകയും തമ്മിൽ എല്ലായ്പ്പോഴും ഒരു ബന്ധമുണ്ടെന്ന് പറയും. അവരുടെ മനോഭാവം ചന്ദ്രന്റ മുഖപടത്തെ ആശ്രയിച്ചിരിക്കുന്നു. - പഴമക്കാർ പറയുന്നതാണ്. ഒരു സ്ത്രീയുടെ മനോഭാവത്തെ മാറ്റം വരുത്തുന്നതും സ്വാധീനിക്കുന്നതുമായ ആയിരക്കണക്കിന് കാരണങ്ങളുണ്ട്. ആർത്തവകാലത്തിൽ അവളിലുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനങ്ങളാണ് ഇത്തരത്തിലുള്ള എല്ലാ മനോ വ്യതിയാനങ്ങൾക്കും പ്രധാന കാരണം ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളെ ശല്യപ്പെടുത്തുന്നത് വഴി അവർ സ്വയം സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് ചിന്തിച്ചാൽ നിങ്ങൾക്ക് തെറ്റിപ്പോയി കൂട്ടുകാരേ....

uhob

മാസത്തിലൊരിക്കൽ വീതമുള്ള ഒരു സ്ത്രീയുടെ ആർത്തവ കാലഘട്ടം തീർച്ചയായും അവളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ഒന്നാണ്. ചിലപ്പോഴവൾ ശാന്തയും സുശീലയുമായ ഒരു വ്യക്തിത്വമായിരിക്കാം; എങ്കിലും ആർത്തവത്തിന്റെ നാളുകൾ വന്നെത്തുമ്പോൾ അവൾ ക്ഷമയില്ലാത്തവരും പെട്ടെന്ന് ദേഷ്യപെടുന്നവരും ഒക്കെയായി മാറിയേക്കാം അനാവശ്യ ചിന്തകളും മൊഴികളുമൊക്കെ ഇത്തരം വേളകളിൽ അവളെ അലോസരപ്പെടുത്തുന്നു. മനപ്പൂർവ്വമല്ലാത്ത സ്ത്രീകളുടെ ഇത്തരം മനോനിലകൾ പല പുരുഷന്മാരെയും ഓരോ രീതിയിലും അലോസരപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ നല്ല രീതിയിൽ അവയെയൊക്കെ മനസ്സിലാക്കികൊണ്ട് സ്വയം മനസ്സിനെ ശാന്തമാക്കി മുന്നോട്ടുപോയാൽ നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടേയും കുടുംബജീവിതം വളരെയധികം സന്തോഷകരമാക്കി തീർക്കാൻ കഴിയും

സ്ത്രീകളുടേ ആർത്തവ നാളുകളിൽ അവരോട് എങ്ങനെ പെരുമാറണമെന്ന് ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ ഞങ്ങൾ ഇവിടെ നിങ്ങൾക്ക്പറഞ്ഞു തരുന്നു. അതുവഴി നിങ്ങൾക്ക് കുടുംബജീവിതത്തിൽ ഇടയ്ക്കൊക്കെ നഷ്ടപ്പെടുന്ന സന്തോഷത്തെ തിരിച്ച് പിടിക്കാനാവും

vgk

ഒരൂ പങ്കാളി എന്ന നിലയിൽ തീർച്ചയായും നിങ്ങൾ അവളുടെ ഈ വിഷമ കാലഘട്ടത്തിൽ കൂടെ ചേർന്ന് നിൽക്കണം.

അതോടൊപ്പം അവളുടെ മാസമുറയുടെ കാലചക്രത്തെ മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കുക. ഈ കാലയളവിൽ എപ്പോഴും നിങ്ങൾ അവളെ പരിപാലിച്ചുകൊണ്ട് കൂടെ തന്നെ നിൽക്കുന്നത് അവൾക്കൊരു ധൈര്യമായിരിക്കും. നിങ്ങൾ അവളുടെ മാസമുറയുടെ കാലചക്രത്തെ കൃത്യമായി മനസ്സിലാക്കി സൂക്ഷിക്കാനായി ഒരു കലണ്ടറിന്റെ ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ, ഒട്ടും മടിക്കാതെ തന്നെ അത് ഉപയോഗപ്പെടുത്തുക, തീയതികൾ കുറിച്ചുവയ്ക്കുക.... തന്റെ ഈ വിഷമ നാളുകളിൽ ഒക്കെതന്നെ ഓരോ സ്ത്രീകളും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത് തന്റെ പുരുഷനോടൊപ്പമുള്ള എല്ലാ കാര്യങ്ങളും സാധാരണ ഗതിയിൽ തന്നെ മുന്നോട്ടു പോകണമെന്നാണ്. അതിനാൽ നിങ്ങളുടെ സഖിയുടെ മാസമുറ ദിനങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നത് വഴി നിങ്ങൾ തികച്ചും നല്ലവനും ആനുയോജ്യവാനുമായ ഒരു ഭർത്താവായി മാറും.

ub

അവളുടെ ജോലിയിൽ സഹായിക്കുക.

വീട്ടു ജോലിയായാലും ഓഫീസിൽ ജോലി ആയാലും രണ്ടിലും നിങ്ങളുടെ കരസ്പർശവുംം സാന്നിധ്യവും ഒക്കെ ഉണ്ടാകുന്നത് അവളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. അവളുടെ ജോലികൾ കുറച്ച് നിങ്ങളും ചെയ്യുന്നതുവഴി അവളുടെ കൂടുതൽ വിശ്രമിക്കാൻ അനുവദിക്കുകയാണ്. നിങ്ങൾ അവളുടെ ഒപ്പമുള്ളത് ഒരു അനുഗ്രഹമായി അവൾക്ക് അനുഭവപ്പെടും.

സ്ത്രീകൾക്ക് അവരുടെ ആർത്തവ കാലഘട്ടങ്ങളിൽ കൂടുതൽജോലി ചെയ്യുന്നത് മറ്റുള്ള സമയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അവരിൽ കൂടുതൽ തളർച്ചയും വേദനയും ഒക്കെ ഉണ്ടാക്കുന്നു. അതിനാൽ ഈ നാളുകളിൽ അവരെല്ലാവരും കുറച്ച് വിശ്രമം അർഹിക്കുന്നു. ഒരു പങ്കാളിയാണ് നിലയിൽ ഈ നാളുകളിൽ നിങ്ങളവരെ സഹായിക്കുകയാണെങ്കിൽ അവർക്ക് ആശ്വാസം അനുഭവിക്കാനും നിങ്ങളോടൊപ്പം ആയിരിക്കുന്നതിൽ സ്വയം സന്തുഷ്ടയായിക്കാനും കഴിയും. അതിനാൽ സ്വയം കുറച്ചൊക്കെ ഭക്ഷണം തയ്യാറാക്കുക, പ്രഭാത ഭക്ഷണം വിളമ്പിക്കൊടുക്കുക, അലക്കാൻ ശ്രമിക്കുക. അങ്ങനെയങ്ങനെ നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ അവളെ സഹായിക്കാൻ ശ്രമിക്കാം

hbui

അവളോട് കൂടുതൽ ക്ഷമയുള്ളവനായിരിക്കുക

ഈയവസരത്തിൽ അവൾ ചെയ്യുന്ന പലകാര്യങ്ങളും നിങ്ങളെ അസ്വസ്ഥരാക്കുകയും ക്ഷോഭിപ്പിക്കുകയും ഒക്കെ ചെയ്യാം. എങ്കിലും നിങ്ങൾ സ്വയം ശാന്തനാകാൻ ശ്രമിക്കണം. ഇത്തരം പ്രവർത്തികൾ അറിഞ്ഞോ അറിയാതെയോ അവൾ സ്വയം ചെയ്യുന്നതല്ല. അവളുടെ ഉള്ളിലെ ഹോർമോണുകളുടെ പ്രതിപ്രവർത്തനമാണ് അവളിൽ പ്രതിഫലിക്കുന്നത്. നിങ്ങൾ ഈ സത്യത്തെ പൂർണ്ണമായും മനസ്സിലാക്കി അവളെ സാന്ത്വനപ്പെടുത്തികൊണ്ട് മുന്നോട്ട് പോകണം. രണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ ഇത്തരം അവസ്ഥകൾ നിലനിൽക്കില്ല. അതിനാൽ ഈ വേളകളിൽ അവൾക്ക് നിങ്ങളുടെ ക്ഷമ ആവശ്യമുണ്ട്. നിങ്ങൾ അവൾക്ക് വേണ്ടതിലധികം കൊടുത്തു കഴിഞ്ഞാൽ അവൾ തീർച്ചയായും നിങ്ങളോട് സ്നേഹാർദ്രയായിരിക്കും. നിങ്ങൾ എന്നും അവളുടെ ഒരു സംരക്ഷകനാണെന്ന് എപ്പോഴും അവൾക്കറിയാം

xtu

അവൾക്ക് സർപ്രെസുകൾ നൽകൂ.

അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് സന്തോഷിപ്പിക്കാൻ ശ്രമിക്കൂ. ആർത്തവ നാളുകളികളിലായിരിക്കുന്ന നിങ്ങളുടെ ഭാര്യയെ സഹായിച്ചുകൊണ്ട് മുന്നോട്ടുപോകാനായി ചെയ്യാവുന്ന ഏറ്റവും നല്ല ഒരു എളുപ്പമാർഗമാണിത്. ആശ്ചര്യത്തിന്റെ മുൾമുനയിൽ അവളെ എപ്പോഴും നിർത്തിക്കൊണ്ട് പോറ്റിക്കൊണ്ട് വരികയാണ് ആകെ ചെയ്യേണ്ടത്. സർപ്രെസുകളോ ആശ്ചര്യഹേതുക്കളോ എന്തു തന്നെ ആയിക്കൊള്ളട്ടെ നിങ്ങൾ അവൾക്കുവേണ്ടി ചെയ്യുന്നത്..., പ്രത്യേകമായി ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങൾ കൊടുക്കുന്ന ഓരോന്നും അവരെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് അറിയുക. സന്തോഷത്തിന് വലുതോ ചെറുതോ എന്നൊരു കണക്കില്ല.

അതിനാൽ വിലകൂടിയ സമ്മാനങ്ങളൊന്നും വാങ്ങി വെറുതെ കാശും സമയവും ഒന്നും കളയണ്ട. ചെറിയ ചെറിയ കാര്യങ്ങൾ മതി അവരെ തൃപ്തിപ്പെടുത്താൻ. അവളുടെ പ്രിയപ്പെട്ട ഭക്ഷണം സാധങ്ങൾ വാങ്ങിച്ചു കൊടുക്കുക. ചോക്ലേറ്റുകളും, ചിപ്സും, ഐസ്ക്രീമും, കീച്ചെയ്നും ഒക്കെ വാങ്ങിച്ചു കൊടുക്കുക. നിങ്ങളുടെ പങ്കാളിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് നിങ്ങൾക്ക് മാത്രമായിരിക്കും. അതിനാൽ അതനുസരിച്ചുള്ള കാര്യങ്ങൾ സ്നേഹത്തോടെ അവർക്ക് നൽകിക്കൊടുത്തുകൊണ്ട് അവരെ സന്തോഷിപ്പിക്കാം

bgo

അവളുടെ ഇത്തരം സമയങ്ങളിൽ വളരെയധികം ശ്രദ്ധാലുവായി നിലകൊള്ളുക.

ഇത്തരം വേളകളിൽ അവൾക്ക് സൗഹൃദവും കൈത്താങ്ങും കൊടുത്തുകൊണ്ട് അവളെ മുന്നോട്ട് നടത്തുക. നിങ്ങളെ കൂടുതൽ മനസ്സിലാക്കാനും നിങ്ങളോട് കൂടുതൽ അടുക്കുവാനും ഇതുവഴി അവർക്ക് സാധിക്കും. തന്റെ ആർത്തവമുറയുടെ കാലഘട്ടത്തിൽ നിങ്ങളുടെ ഭാര്യയോ അല്ലെങ്കിൽ പ്രണയിനിയോ ഒക്കെ കൂടുതൽ ലോലമായമനസ്സുള്ളവരും പെട്ടെന്ന് പ്രതികരിക്കുന്നവരും ഒക്കെയായി മാറുന്നത് കാണാൻ കഴിയും.

അതിനാൽ ഈ അവസരത്തിൽ നിങ്ങളവരോടൊപ്പം കൂടുതൽ ഹൃദ്യമായതും മധുരമായതുമായ പ്രണയസല്ലാപ പ്രവത്തികളിൽ ഏർപ്പെടുക. ഒട്ടേറെ ചുംബനങ്ങളും, സ്നേഹാർദ്രമായ കെട്ടിപ്പുണരലുകളും മധുരമായ പ്രഭാഷണങ്ങളുമൊക്കെ കൊണ്ട് അവളെ സന്തോഷിപ്പിക്കുക.. ഇതവളുടെ മനോഭാവത്തെ പ്രകാശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അവളുടെ പ്രയാസമേറിയ ഇത്തരം സമയങ്ങളിൽ സ്വയം സുബോധമായി നിലനിൽക്കാൻ അവളെ സഹായിച്ചുകൊണ്ട് ഏറ്റവും മുന്നിൽ നിങ്ങൾ നിൽക്കുന്നു എന്നത് വാസ്തവം അവളെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

English summary

All You Need About Your Wife When She Is On Her Periods

During a woman's period, she is less likely to be as calm and can get easily mad. Wondering how to deal with that when woman is on her period? Don't expect her to take any negative comments or criticism lightly because the physical pain she's facing is already irritating her. Also never comment on her weight while she's on her period because she's already bloated and it doesn't make her feel good already.
X
Desktop Bottom Promotion