Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവവിരാമശേഷം അടിപൊളിയാണ് സെക്സ്!!
ആര്‍ത്തവവിരാമശേഷം അടിപൊളിയാണ് സെക്സ്
ഒരു സ്ത്രീയുടെ ലൈംഗീക ജീവതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് ആര്‍ത്തവവിരാമം. എന്നിരുന്നാലും, നിങ്ങളുടെ ജീവതത്തിലും ലൈംഗീക താല്പര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും നല്ല രീതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍, പ്രായം കൂടിയാലും നിങ്ങളുടെ ലൈഗീക ജീവിതത്തെ അത് സാരമായി ബാധിക്കുകയില്ല.
ആര്‍ത്തവവിരാമം വന്നാലും ലൈഗീക ജീവിതം സുഖപ്രദമാക്കാം. അതിനുള്ള വഴികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക
യോനീഭാഗത്തെ ശുഷ്കതയാണ് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ലൈംഗീക ജീവിതത്തിലെ ഒരു പ്രധാന പ്രശ്നം. ലൂബ്രിക്കേഷന് ഇതിനൊരു പരിഹാരമാണ്. വെള്ളം അടങ്ങിയ ലൂബ്രിക്കന്റുകള്‍ യോനിയുടെ ഈ ശുഷ്കത ഇല്ലാതാക്കുവാനും അത് വഴി ലൈംഗീക വേഴ്ച ആനന്ദകരമാക്കുവാനും സഹായിക്കുന്നു.

ഈസ്ട്രജന് ക്രീമുകളും തെറാപ്പിയും
ഈസ്ട്രജന്റെ അളവ് കുറയുന്നത് യോനീഭിത്തി ചുരുങ്ങുന്നതിന് കാരണമാകുന്നു. ആര്‍ത്തവവിരാമത്തില്‍ സംഭവിക്കുന്ന ഇത് ലൈംഗീക ജീവിതത്തെയും ബാധിക്കുന്നു. യോനീഭിത്തി ചുരുങ്ങുന്നതും യോനിയിലെ ശുഷ്കതയും ലൈഗീക വേഴ്ച വേദനാജനകമാക്കുന്നു. അതിനാല്‍ ഈസ്ട്രജന് ക്രീമുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും, ഈസ്ട്രജന് അളവ് വര്‍ദ്ധിപ്പിക്കുന്നതിനായിട്ടുള്ള തെറാപ്പികളെ കുറിച്ചും നിങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

കെഗെല്‍ വ്യായാമം ചെയ്യുക :
നിങ്ങളുടെ മനസ്സും വികാരങ്ങളും നിയന്ത്രണത്തിനു വിധേയമല്ല എങ്കില്‍ അത് നിങ്ങളുടെ കാമമോഹത്തെ സാരമായി ബാധിക്കുന്നതാണ്. ഇതിന് പരിഹാരമായി ദിവസവും കൃത്യമായി വ്യായാമം ചെയ്യുക. നിങ്ങളുടെ പെല്‍വിക് പേശികളെ സഹായിക്കുന്നതിനായി കീഗല്‍ എന്നറിയപ്പെടുന്ന വ്യായാമമുറ സ്വീകരിക്കാവുന്നതാണ്. ഇത് ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന കുറയുവാനും നമ്മെ സഹായിക്കുന്നു.

സ്ക്വാട്ട് വ്യായാമം ചെയ്യുക
സ്ക്വാട്ട് ചെയ്യുന്നത് നിങ്ങളുടെ യോനീനാളങ്ങള്ക്ക് ഗുണകരമാണെന്ന് മാത്രമല്ല, അത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ എണ്ണം കൂട്ടുകയും എന്ഡോഫ്രിന്സ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് വഴി രക്തയോട്ടം കൂടുകയും നിങ്ങളുടെ ശരീരം വശ്യമനോഹാരമാകുകയും ചെയ്യുന്നു.

കാമപരമായ കഥകള്‍ വായിക്കുക
നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരുമിച്ചിരുന്ന് ഒരു കാമക്കഥ വായിക്കുന്നത് നിങ്ങള്‍ക്കും പങ്കാളിക്കും പരസ്പരം തങ്ങളുടെ ലൈഗീക വാസനകളെ ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. ഇത് നിങ്ങളെയും പങ്കാളിയെയും ഒരുമിച്ച് ചേര്‍ക്കുവാന്‍ സഹായിക്കുന്നു.

പങ്കാളി നിങ്ങളെ തൊടുവാനും കെട്ടിപ്പുണരുവാനും ചുംബിക്കാനുമൊക്കെ അനുവദിക്കുക
പ്രസവശേഷം സ്ത്രീകളുടെ ലൈംഗീകാസക്തിക്ക് കുറവ് വരുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായും പോയ്പ്പോവുന്നില്ല. ചിലപ്പോള്‍ പങ്കാളിയുടെ ഒരു മൃദുവായ ചലനമോ മറ്റോ മതി ലൈംഗീകാസക്തിയെ ഉണര്‍ത്തുവാന്‍. അത് ചിലപ്പോള്‍ നിങ്ങളുടെ പ്രായത്തിനെവരെ കീഴ്പ്പടുത്തിയേക്കാം. അതിനാല്‍ പങ്കാളിയില്‍ നിന്ന് മൃദുവായ ഇത്തരം തലോടലുകളും ചുംബനങ്ങളുമെല്ലാം ഉണ്ടായാല്‍ അത് പ്രോത്സാഹിപ്പിക്കുക.



Click it and Unblock the Notifications
