കാമുകന് നഗ്നസെല്‍ഫിയോ, 1 മിനിറ്റ് ഇവിടെ.....

Posted By:
Subscribe to Boldsky

മൊബൈലും സെല്‍ഫിയുമെല്ലാം അധികാരം കയ്യേറിയ കാലഘട്ടമാണ്. ഗുണത്തേക്കാളേറെ ചിലപ്പോള്‍ മൊബൈല്‍ ദോഷങ്ങളും വരുത്തുന്ന കാലഘട്ടം.

സെല്‍ഫിയെടുക്കുന്നത് ഇപ്പോഴത്തെ ട്രെന്റാണെന്നു പറയാം. സെല്‍ഫിയെടുക്കുന്നതല്ല പ്രശ്‌നം, അയക്കാന്‍ പാടില്ലാത്ത ചിത്രങ്ങള്‍ പോലും അയക്കുമ്പോഴാണ്.

നഗ്നചിത്രങ്ങള്‍ കാമുകനയച്ചു കൊടുത്ത് പ്രശ്‌നത്തിലായവരുടെ കഥകള്‍ മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്.

കാമുകന്‍ നിങ്ങളുടെ നഗ്നചിത്രം ആവശ്യപ്പെടുമ്പോള്‍ ഇതയച്ചു കൊടുക്കുന്നതിനു മുന്‍പ് രണ്ടാമതൊന്നു ചിന്തിയ്ക്കണം, പെണ്‍കുട്ടികളെ. കാരണം....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

പ്രണയിക്കുന്നയാള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും നഗ്നചിത്രം അയച്ചു കൊടുക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അയാളുടെ മുന്നില്‍ നിങ്ങളുടെ തന്നെ വില കളയുകയാണ്. നിങ്ങളുടെ ആത്മാഭിമാനം മുറിപ്പെടുത്തുകയാണ്.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

നിങ്ങളെക്കുറിച്ച് പ്രണയിക്കുന്നയാള്‍ക്ക് മോശം അഭിപ്രായമുണ്ടാകാനുള്ള കാരണമാകും, ഇത്. അയാള്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നതെങ്കിലും.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

പ്രണയം എത്ര ശക്തമാണെന്നു പറഞ്ഞാലും വിശ്വാസമെങ്കിലും ഒരാളെയും കണ്ണുമടച്ചു വിശ്വസിയ്ക്കാനാകില്ല. നിങ്ങള്‍ അയച്ചു കൊടുക്കുന്ന ചിത്രം മറ്റുള്ളവരില്‍ എത്തില്ലെന്നും ഇപ്പോഴത്തെ കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തില്ലെന്നും പറയാനാകില്ല.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്നയാള്‍ മാന്യനായ വ്യക്തിയാണെന്നു കരുതാനാകില്ല. നിങ്ങള്‍ക്കൊരിയ്ക്കലും പൂര്‍ണമായി വിശ്വസിയ്ക്കാനാകുന്നയാളാണെന്നു വരില്ല. നിങ്ങളെ ബഹുമാനിയ്ക്കുന്ന, നിങ്ങളുടെ മാനത്തിനു വില കല്‍പ്പിയ്ക്കുന്ന ഒരു കമിതാവെങ്കില്‍ ഈ രീതിയില്‍ നിങ്ങളുടെ ഫോട്ടോ ആവശ്യപ്പെടുകയുമില്ല.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

ഇത്തരം ചിത്രങ്ങളാല്‍ ആത്മഹത്യയിലേയ്ക്കു നയിക്കപ്പെട്ടവര്‍ വരെയുണ്ട്. ഭാവിയില്‍ ചൂഷണം ചെയ്യപ്പെടാനുള്ള തുറുപ്പുചീട്ട് നിങ്ങള്‍ തന്നെ നീട്ടിക്കൊടുക്കുകയാണ് നഗ്നസെല്‍ഫികള്‍ അയച്ചു കൊടുക്കുക വഴി ചെയ്യുന്നത്.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കമിതാവിന്റെ ആവശ്യപ്രകാരം നഗ്നചിത്രമയക്കുന്ന നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഏതു രീതിയിലും വഴങ്ങുമെന്ന ധാരണ കാമുകന്റെ മനസില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന്റെ കയ്യില്‍ നിന്നല്ലെങ്കില്‍പ്പോലും ഇത്തരം ചിത്രങ്ങള്‍ വെളിയിലാകാന്‍ സാധ്യതയേറെയന്ന കാര്യവും ഓര്‍മയിലുണ്ടാകണം. കാരണം മൊബൈല്‍ ടെക്‌നോളജിയാണ്. ടെക്‌നോളജി ചോര്‍ത്തിയെടുക്കാന്‍ സാധ്യമല്ലാത്തതുമല്ല.

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

കാമുകന് നഗ്നസെല്‍ഫിയെങ്കില്‍ പിന്നീട്....

സ്ത്രീ ശരീരം പ്രദര്‍ശനവസ്തുവാണെന്ന ധാരണ ഒരാളിലും ഉണ്ടാക്കിക്കൊടുക്കരുത്. നിങ്ങളുടെ ശരീരം നിങ്ങളുടെ അവകാശവും സ്വകാര്യതയുമാണ്. ഇത് മറ്റുള്ളവര്‍ക്കു കണ്ട് ആനന്ദിയ്ക്കാനുള്ളെതാണെന്ന ധാരണ മറുലിംഗത്തില്‍ പെ്ട്ടവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്.

English summary

Things You Should Mind Before Sending Nude Selfie To Lover

Things You Should Mind Before Sending Nude Selfie To Lover, Read more to know about,
Story first published: Thursday, February 16, 2017, 13:55 [IST]
Subscribe Newsletter