സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല....

Posted By:
Subscribe to Boldsky

സെക്‌സ് വേളയില്‍ സ്ത്രീയെക്കുറിച്ചു പുരുഷനും പുരുഷനെക്കുറിച്ചു സ്ത്രീയ്ക്കും പല ചിന്തകളുമുണ്ടാകും, ഇത്തരം ചിന്തകളില്‍ വാസ്തവങ്ങളും വിഡ്ഢിത്തങ്ങളുമുണ്ടാകും.

സെക്‌സ് സമയത്ത് പുരുഷന്‍ കണക്കിലെടുക്കുന്ന ചില കാര്യങ്ങളെക്കുറിച്ചു സ്ത്രീകള്‍ക്കു തെറ്റിദ്ധാരണയുണ്ടാകാറുണ്ട്. വാസ്തവത്തില്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ ശ്രദ്ധിയ്ക്കുന്നതേയില്ലയെന്നതാണ് വാസ്തവം.

ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, സെക്‌സ് സമയത്ത് പുരുഷന്‍ കണക്കിലെടുക്കാത്ത ചില കാര്യങ്ങള്‍.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ രോമമുണ്ടോയെന്ന കാര്യം പുരുഷന്മാര്‍ക്കൊരു വിഷയമേയല്ല. എന്നാല്‍ പല സ്ത്രീകളും തങ്ങളുടെ ശരീരത്തിലെ രോമം പുരുഷന്മാര്‍ ശ്രദ്ധിയ്ക്കുമോയെന്ന ഭയമുള്ളവരാണ്.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ ഭംഗി ശ്രദ്ധിയ്ക്കുന്നവരാണ് പുരുഷന്മാരെന്ന കരുതുന്ന സ്ത്രീകളും കുറവല്ല. ഇതിലും വാസ്തവമില്ല. ഇത്തരം കാര്യങ്ങളില്‍ പുരുഷന്മാര്‍ സാധാരണ ശ്രദ്ധ കൊടുക്കാറില്ല.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

തങ്ങളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചു വളരെ ബോധവതികളാണ് സ്ത്രീകള്‍. പ്രത്യേകിച്ചു തടിയും വയറുമെല്ലാം. ഇതെല്ലാം പുരുഷന്‍ സെക്‌സ് സമയത്തു ശ്രദ്ധിയ്ക്കുമെന്ന ധാരണയ്ക്കും അടിസ്ഥാനമില്ലെന്നതാണ് വാസ്തവം.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സ്ത്രീ ശരീരത്തിലെ കുറ്റങ്ങളും കുറവുകളും ശ്രദ്ധിയ്ക്കാന്‍ സെക്‌സ് സമയത്ത് പുരുഷന്‍ മെനക്കെടാറില്ലെന്നതാണ് വാസ്തവം. ഇതെക്കുറിച്ചു പല തെറ്റിദ്ധാരണകളുമുള്ള സ്ത്രീകളുണ്ട്.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് മറ്റു പല കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമാണെന്നു കരുതുന്ന ചില സ്ത്രീകളുണ്ട്. ഇത്തരം സമയത്ത് ഇവരെ വഴിയ്ക്കു കൊണ്ടുവരാന്‍ എളുപ്പമാണെന്നു കരുതുന്ന സ്ത്രീകള്‍. എന്നാല്‍ മറ്റു കാര്യങ്ങളെക്കുറിച്ചു ആഴത്തില്‍ ചിന്തിയ്ക്കുന്നവരാകില്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാര്‍. സെക്‌സിലായിരിയ്ക്കും, ഇവരുടെ കൂടുതല്‍ ശ്രദ്ധയും. ഈ സമയത്തു സമ്മതിയ്ക്കുന്ന പല കാര്യങ്ങളും പിന്നീടവര്‍ ഓര്‍ക്കുക കൂടി ചെയ്യാറില്ലെന്നതാണ് വാസ്തവം.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

ഈ സമയത്തു ലൂബ്രിക്കേഷന്‍ കുറയുന്നത് ഇരുവര്‍ക്കും, പ്രത്യേകിച്ചു സ്ത്രീകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കും. ഇത് തുറന്നു പറയാന്‍ മടിയ്ക്കുന്ന സ്ത്രീകളുണ്ട്. പങ്കാളിയെന്തു കരുതുമെന്ന ഭയം തന്നെയായിരിയ്ക്കും, കാരണം. എന്നാല്‍ ഇക്കാര്യം തുറന്നു പറയുന്നതിന് മടിയ്‌ക്കേണ്ടതില്ലെന്നതാണ് വാസ്തവം.

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

സെക്‌സ് സമയത്ത് അവനിതൊന്നും പ്രശ്‌നമല്ല

തന്റെ സെക്‌സ് താല്‍പര്യങ്ങള്‍ തുറന്നു പറയുന്നത് പുരുഷനില്‍ അലോസരം സൃഷ്ടിയ്ക്കുമെന്നും തന്നെക്കുറിച്ചു മോശം ധാരണയുണ്ടാക്കുമെന്നും കരുതുന്ന സ്ത്രീകളുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെയാണ്. ഇത്തരം നീക്കങ്ങള്‍ പുരുഷന്മാര്‍ പൊതുവെ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

Read more about: relationship, ബന്ധം
English summary

Men Don't Care About These Issues

Men Don't Care About These Issues, Read more to know about,
Subscribe Newsletter