Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
സെക്സിന്റെ കാര്യത്തിലെ ഇത്തരം ഗോള്‍ഡന്‍ റൂളുകളെക്കുറിച്ചറിയൂ,
നിയമങ്ങള്‍ എന്തിനുമുണ്ട്. കളികളിയായാലും കുടുംബത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലുമെല്ലാം. നല്ലതിനു വേണ്ടിയാണ് നിയമങ്ങള്‍ എന്നാണ് വയ്പ്പ്.
സെക്സിന്റെ കാര്യത്തിലും ഇത്തരം നിയമങ്ങള്‍ പ്രധാനമാണ്. നല്ല സെക്സ് ജീവിതത്തിന് ചില അടിസ്ഥാനനിയമങ്ങളുണ്ട്. ഗോള്‍ഡന്‍ റൂള്‍ ഓഫ് സെക്സ്.
സെക്സിന്റെ കാര്യത്തിലെ ഇത്തരം ഗോള്‍ഡന്‍ റൂളുകളെക്കുറിച്ചറിയൂ,

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
ചുംബനം നല്ല സെക്സിന്റെ അടിസ്ഥാനാണെന്നു പറയുന്നു, ഫ്ളോറിഡയിലെ സര്ട്ടിഫൈയ്സ് സെക്സ് തെറാപ്പിസ്റ്റ് റേച്ചല്‍ നീഡില്‍. ഇത് സെക്സിലേയ്ക്കുള്ള ഒരു കവാടമാണെന്നു പറയാം. പരസ്പമുള്ള അടുപ്പവും ആഗ്രഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
സെക്സിലും ആശയവിനിമിയത്തിന് പ്രധാന സ്ഥാനമുണ്ട്. സെക്സിനെക്കുറിച്ചുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം പങ്കാളികള്‍ തുറന്നു പറയുക, ചര്‍ച്ച ചെയ്യുക, ആഗ്രഹങ്ങള്‍ വെളിപ്പെടുത്തുക. നല്ല സെക്സിന് അത്യാവശ്യമുള്ള കാര്യങ്ങള്‍.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
സമയമുള്ളപ്പോള്‍ സെക്സ് എന്ന ധാരണ മാറ്റണമെന്നും റേച്ചല്‍ അഭിപ്രായപ്പെടുന്നു. മറ്റ് ഏതു കാര്യം പോലെയും സെക്സിനായും സമയം മാറ്റിവയ്ക്കുക തന്നെ വേണം. ദാമ്പത്യത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പല ദമ്പതികളും മാറ്റി വയ്ക്കുന്ന പ്രധാന കാര്യമാണ് സെക്സ്. പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്ന്.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
ആവര്‍ത്തനവിരസത സെക്സിന്റെ കാര്യത്തിലുമുണ്ട്. ഒരേ അനുഭവങ്ങള്‍ എല്ലാവരേയും ബോറടിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഇരുവര്‍ക്കും സമ്മതമായ, ആസ്വാദ്യമായ പുതിയ കാര്യങ്ങള്‍ സെക്സിലും പരീക്ഷിയ്ക്കാം.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
വിവാഹജീവിതത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ആവേശം നഷ്ടപ്പെടുന്നതാണ് പല ദമ്പതിമാരുടേയും പ്രശ്നം. പ്രത്യേകിച്ചു കുട്ടികളും ഉത്തരവാദിത്വവുമാകുമ്പോള്. എത്ര തിരക്കിലും നിങ്ങള്‍ക്കും പങ്കാളിയ്ക്കുമായി അല്പം സമയം കിടപ്പറയില്‍ മാറ്റി വയ്ക്കുകയെന്നത് നല്ല സെക്സ് ജീവിതത്തിനും നല്ല ദാമ്പത്യത്തിനും പ്രധാനമെന്നു റേച്ചല്‍ പറയുന്നു.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
ബി പ്രാക്ടിക്കല്‍, ഇതു സെക്സിനും ബാധകമാണ്. സിനിമയിലും കഥകളിലും കാണുന്നതല്ല, യഥാര്‍ത്ഥ സെക്സ് ജീവിതം. ഇത് മനസിലാക്കാതെ പോയാല്‍ സെക്സ് ജീവിതത്തില്‍ നിരാശയാകും ഫലം. പ്രശ്നങ്ങളും പിന്നാലെയെത്തും.

സെക്സിനുമുണ്ട്, ഗോള്‍ഡന്‍ റൂള്‍സ്....
പങ്കാളികള്‍ പരസ്പരം ആകര്ഷമുള്ളവരാകാന് നോക്കുക. അതായത് തന്റെ പങ്കാളിയുടെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിയ്ക്കാന്‍, ഇത് കിടപ്പറയിലെ വസ്ത്രത്തിന്റെ കാര്യത്തിലും സെക്സിലുമെല്ലാം, പങ്കാളികള്‍ പരസ്പരം ശ്രമിയ്ക്കുക. ഇത് ഇരുവര്‍ക്കും നല്ല സെക്സ് ജീവിതം ഉറപ്പു വരുത്താന്‍ സഹായിക്കുന്ന ഒരു വഴിയാണ്.



Click it and Unblock the Notifications
