Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിവാഹത്തിനു ശേഷമുള്ള സൗഹൃദങ്ങള്‍ നല്ലതോ?
വിവാഹത്തിനു ശേഷമുള്ള സുഹൃത് ബന്ധങ്ങള്‍ പലപ്പോഴും കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും വിവാഹ ശേഷം അല്പം നിയന്ത്രണം വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പലരുടേയും വ്യക്തി ജീവിതങ്ങള്‍ തകരാനുള്ള കാരണം പലപ്പോഴും സൗഹൃദങ്ങളാണ്. ഇത്തരം സൗഹൃദങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളാണ് പലപ്പോഴും കുടുംബ ജീവിതത്തിലെ വില്ലന്‍. എന്നാല്‍ വിവാഹത്തോടെ സൗഹൃദങ്ങളെ പാടേ ഉപേക്ഷിക്കണം എന്നല്ല പറയുന്നതും. അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍ എഴുതുന്നത്...
ഏത് സൗഹൃദമായാലും അതിനു ചില വിലക്കുകള്‍ തീര്ക്കേണ്ടിടമുണ്ട്. പലപ്പോഴും കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ വന്നതിനു ശേഷമായിരിക്കും പലരും ഇതിനെ ഗൗരവമായി കാണുന്നതും.

ഭര്‍ത്താവുമായി വഴക്കിടുമ്പോള്‍
ഭര്‍ത്താവുമായി വഴക്കിടുമ്പോള്‍ അല്ലെങ്കില്‍ തിരിച്ച് ഭാര്യയുമായി വഴക്കിടുമ്പോള്‍ പലരും സുഹൃത്തുക്കളെ കൂടുതലായി ആശ്രയിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും വഴക്കിന് ആക്കം കൂട്ടുകയാണ് ചെയ്യുക എന്നതാണ് സത്യം.

ഒളിച്ചുള്ള സംസാരങ്ങള്‍ നിര്‍ത്തുക
ഒളിച്ചുള്ള സംസാരങ്ങള്‍ക്ക് അറുതി വരുത്തുക. സുഹൃത്തുക്കളോട് ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ മുന്നില്‍ വെച്ച് തന്നെ സംസാരിക്കുക.

സുഹൃത്തിന്റെ സ്മാര്‍ട്നെസ്സ്
സുഹൃത്തിന്റെ സ്മാര്ട്നെസ്സിനെക്കുറിച്ച് അധികം പുകഴ്ത്തി സംസാരിക്കാതിരിക്കുക. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യയോട് നിനക്ക് അവരെപ്പോലെ ആയിക്കൂടെ എന്ന് ചോദിക്കാതിരിക്കുക.

താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക
തങ്ങളുടെ സുഹൃത്തിനെ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. താരതമ്യങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.

സൗന്ദര്യത്തെ പുകഴ്ത്താതിരിക്കുക
പങ്കാളിയുടെ സൗന്ദര്യത്തെ പുകഴ്ത്താതിരിക്കുകയും സുഹൃത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും ചെയ്യുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

പങ്കാളിയെ കുറ്റം പറയാതിരിക്കുക
സുഹൃത്തിനോട് പങ്കാളിയുടെ കുറ്റങ്ങള്‍ പറയാതിരിക്കുക. പങ്കാളിയോട് പറയാത്ത രഹസ്യങ്ങള്‍ സുഹൃത്തിനോട് പറയുന്നവരുണ്ട്. എന്നാല്‍ അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുക.

സൗഹൃദം ഉപേക്ഷിക്കാതിരിക്കുക
വിവാഹം കഴിച്ചെന്നു കരുതി സൗഹൃദം ഉപേക്ഷിക്കാതിരിക്കുക. നല്ല സുഹൃത്തുക്കള്‍ക്ക് എപ്പോഴും നിങ്ങളെ മനസ്സിലാകും എന്ന് തിരിച്ചറിയുക.



Click it and Unblock the Notifications
