For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

|

വിവാഹബന്ധങ്ങള്‍ വേഗത്തില്‍ തകരുന്നത്‌ പുതിയ കാര്യമല്ല. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറഞ്ഞാലും പങ്കാളികള്‍ തമ്മില്‍ പൊരുത്തമില്ലെങ്കില്‍ നരകത്തേക്കാള്‍ കഷ്ടമാകും ദാമ്പത്യം. ഡിവോഴ്‌സിനു വഴി തെളിയുന്നത്‌ ഇതു കൊണ്ടാണ്‌.

എടുത്തുചാടി ഡിവോഴ്‌സ്‌ ചെയ്‌ത്‌ പിന്നീട്‌ കുറേക്കഴിയുമ്പോഴായിരിയ്‌ക്കും വീണ്ടുവിചാരം ഇരുകൂട്ടര്‍ക്കുമുണ്ടാവുക. തങ്ങളുടെ വിവാഹബന്ധത്തിന്റ തകര്‍ച്ചയ്‌ക്കു പുറകിലെ കാരണങ്ങളെന്താണെന്നു കൂടി ഇവര്‍ക്കു ചിലപ്പോള്‍ മനസിലായിട്ടുണ്ടാകില്ല.

എന്തെല്ലാം കാരണങ്ങളാണ്‌ വിവാഹബന്ധം അധികം കഴിയുന്നതിനു മുന്‍പു തന്നെ അവസാനിയ്‌ക്കാന്‍ കാരണമാകുന്നതെന്നു നോക്കൂ,

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

എന്തൊക്കെ തത്വങ്ങള്‍ പറഞ്ഞാലും പരസ്‌പര ആകര്‍ഷണത്തിനു പുറകില്‍ ചെറിയ തോതിലെങ്കിലും ശാരീരികാകര്‍ഷണവുമുണ്ടാകും. ആദ്യത്തെ ത്രില്‍ നഷ്ടപ്പെട്ടാല്‍ പരസ്‌പരം പൊരുത്തക്കേടുകളുണ്ടാകുന്നതു സാധാരണം.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

പരസ്‌പരമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങളും വിശ്വാസങ്ങളുമെല്ലാം സ്വീകരിയ്‌ക്കാനും പൊരുത്തപ്പെടാനും ഇരു ഭാഗത്തു നിന്നും വീഴ്‌ചയുണ്ടാകുന്നത്‌, വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാക്കാത്തതാണ്‌ മറ്റൊരു കാരണം.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

വിശ്വാസക്കുറവ്‌, പരസ്‌പരമുള്ള ആശയവിനിമയക്കുറവ്‌ എന്നിവ മറ്റു കാരണങ്ങളാണ്‌. ആശയവിനിമയം കുറയുമ്പോള്‍ തന്നെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത വര്‍ദ്ധിയ്‌ക്കും.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

സ്‌ത്രീകളുടെ കാര്യത്തില്‍ ഇന്നു മിക്കവാറും പേര്‍ ജോലി ചെയ്യുന്നവരാണ്‌. ഇതു നല്‍കുന്ന ആത്മവിശ്വാസം, കൂടുതല്‍ ജോലികള്‍ ഒരുമിച്ചു ചെയ്യുമ്പോള്‍ വരുന്ന മടുപ്പ്‌ ഇവയെല്ലാം വഴക്കിലും ചിലപ്പോള്‍ വിവാഹമോചനത്തിലും കലാശിച്ചേക്കും. പ്രത്യേകിച്ചു സ്‌ത്രീ തന്നെ ഇതെല്ലാം ചെയ്യണമെന്ന വിശ്വാസമുള്ള കുടുംബങ്ങളില്‍.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

കുടുംബങ്ങളുടെ പിന്തുണ നല്ലതാണ്‌. എന്നാല്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇരു കുടുംബങ്ങളും ആവശ്യമില്ലാതെ ഇടപെടുന്നത്‌ ചിലപ്പോള്‍ വിവാഹമോചനത്തില്‍ കലാശിച്ചേക്കാം.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

പുതുതലമുറ പലപ്പോഴും കൂടുതല്‍ സ്വാര്‍ത്ഥരാകാറുണ്ട്‌. കൂട്ടുകുടുംബങ്ങളില്‍ ജനിച്ച പഴയ തലമുറയ്‌ക്ക്‌ ഈ ദുര്‍ഗുണം കുറവും. സ്വാര്‍ത്ഥത പലപ്പോഴും വിവാഹമോചനങ്ങളില്‍ കലാശിയ്‌ക്കാറുണ്ട്‌.

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

ഇത്രവേഗം ബന്ധം തകരാന്‍ കാരണമുണ്ട്‌

എടുത്തുചാട്ടം, ക്ഷമയില്ലായ്‌മ തുടങ്ങിയവ പല ദാമ്പത്യങ്ങളുടേയും അവസാനം കുറയ്‌ക്കാറുണ്ട്‌.

English summary

Why Do Marriages End So Soon

There are several reasons for a marriage to fail. It may be due to the misunderstandings among the couples. Read to know what are the reasons for failure
Story first published: Tuesday, May 24, 2016, 11:46 [IST]
X
Desktop Bottom Promotion