Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
അവള് പറയാതെ പറയുന്നത്....
സ്ത്രീകളെ പിടികിട്ടാന്‍ അത്ര എളുപ്പമല്ല. അവര്‍ ഒന്നു പറയുമ്പോള്‍ അര്‍ത്ഥം മറ്റൊന്നാകും.
സ്ത്രീകളെ പിടികിട്ടാന്‍ അത്ര എളുപ്പമല്ല. അവര്‍ ഒന്നു പറയുമ്പോള്‍ അര്‍ത്ഥം മറ്റൊന്നാകും. യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപ്രീതിയ്ക്ക് അതു മതിയാകും.
ഒരു ബന്ധത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. കാമുകി അല്ലെങ്കില്‍ ഭാര്യ പറയുന്നത് ഒന്നാകും, അര്‍ത്ഥം മറ്റൊന്നും.
സ്ത്രീകളുടെ ഇത്തരം ചില സംസാരരീതികളെക്കുറിച്ചറിയൂ, അവര്‍ പറയാതെ പറയുന്നതെന്തെന്നറിയൂ,

അവള് പറയാതെ പറയുന്നത്....
എനിക്കു തടി കൂടിയോ എന്നു പങ്കാളിയോടു തിരക്കുന്ന സ്ത്രീകള്‍ കുറവല്ല. തടി കൂടിയതാണ് വാസ്തവമെങ്കിലും ഇതു കേള്‍ക്കാന്‍ അവര്‍ ആഗ്രഹിയ്ക്കില്ല. അവരെ സാന്ത്വനിപ്പിയ്ക്കുന്ന, സന്തോഷിപ്പിയ്ക്കുന്ന മറുപടിയായിരിയ്ക്കും, പ്രതീക്ഷിയ്ക്കുക.

അവള് പറയാതെ പറയുന്നത്....
സെക്സിനിടെ തന്റെ പങ്കാളിയെ പൊക്കിപ്പറയുന്ന സ്ത്രീകളുണ്ട്. എന്നു കരുതി ഇവര്‍ സത്യമാണു പറയുന്നതെന്നു കരുതാനാകില്ല. പങ്കാളിയെ സന്തോഷിപ്പിയ്ക്കാനായി നടത്തുന്ന വെറും അഭിപ്രായം മാത്രവുമാകാമിത്.സെക്സ് വേളയില്‍ സ്ത്രീ നിശബ്ദയെങ്കില്‍......

അവള് പറയാതെ പറയുന്നത്....
വഴക്കടിയ്ക്കുമ്പോള്‍ എന്നോടു സംസാരിയ്ക്കേണ്ട, ഒറ്റയ്ക്കു വിടൂ എന്നെല്ലാം പറയുന്ന സ്ത്രീകളുണ്ട്, ഇതനുസരിച്ചു മിണ്ടാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. പങ്കാളി തങ്ങളോടു സമവായത്തിനു വരണമെന്നായിരിയ്ക്കും ഇതു പറയുമ്പോഴും ഇവരുടെ ഉദ്ദേശ്യം.

അവള് പറയാതെ പറയുന്നത്....
സെക്സില്‍ നിന്നൊഴിഞ്ഞു മാറാന്‍ സുഖമില്ല, മൂഡില്ല എന്നെല്ലാം പറഞ്ഞൊഴിയുന്ന ചില സ്ത്രീകളുമുണ്ട്, ഇതിനര്‍ത്ഥം ഇവര്‍ക്കു നിങ്ങളോടെന്തോ താല്പര്യക്കുറവുണ്ടെന്നുമാകാം, നിങ്ങള്‍ക്കൊപ്പമുള്ള സെക്സില്‍ താല്പര്യം കുറഞ്ഞെന്നുമാകാം. ഇക്കാര്യം വ്യക്തമായി മനസിലാക്കി പരിഹാരം തേടുകയാണു വേണ്ടത്.

അവള് പറയാതെ പറയുന്നത്....
നിങ്ങളുടെ മുന്‍കാമുകി അല്ലെങ്കില്‍ ആദ്യഭാര്യ സുന്ദരിയായിരുന്നുവോ എന്നതു പോലുള്ള ചോദ്യങ്ങള്‍ വിശ്വസിച്ച് വാസ്തവം പറഞ്ഞാല്‍, പ്രത്യേകിച്ച് ആദ്യത്തെയാള്‍ സുന്ദരിയായിരുന്നുവെന്നു പറഞ്ഞാല്‍ ഇവര്‍ക്കിതു പിടിച്ചെന്നു വരില്ല. നിങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യം കേള്‍ക്കാനല്ല, മറിച്ച് തങ്ങള്‍ക്കു പ്രശംസ ലഭിയ്ക്കാനാണ് ഇവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്.



Click it and Unblock the Notifications
