Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
എന്തുകൊണ്ട് ഞങ്ങളുടെ വിവാഹം പരാജയമായി?
സാധാരണക്കാരേക്കാള്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നേടുന്നത് സെലിബ്രിറ്റികളാണ്. പ്രത്യേകിച്ച് സിനിമാ മേഖലയിലുള്ളവര്‍. അത് മലയാള സിനിമയായാലും ബോളിവുഡായാലും ടോളിവുഡായാലും കോളിവുഡായാലും എല്ലാം സമാനമായ അവസ്ഥ തന്നെ. എന്തുകൊണ്ട് സാധാരണക്കാരെ പോലെ ഇവര്‍ക്ക് സന്തോഷമായി കുടുംബ ജീവിതം നയിക്കാന്‍ പറ്റുന്നില്ലെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? താര വിവാഹത്തിനും പ്രായം തടസ്സമല്ല
പലപ്പോഴും സെലിബ്രിറ്റികളുടെ വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സു പോലും ഉണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ കാലാവധി ഒന്നു കൂടി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ നിയമം അനുശാസിക്കാത്തതു കൊണ്ട് മാത്രം പലപ്പോഴും വിവാഹത്തിന്റെ അടുത്തയാഴ്ച പലരും വിവാഹമോചനം നേടുന്നില്ല എന്നു വേണം കരുതാന്‍.
എന്തായാലും ഇവരുടെ വിവാഹത്തേക്കാള്‍ പ്രാധാന്യമായിരിക്കും വിവാഹ മോചനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്. ഉദാഹരണങ്ങള്‍ നിരവധി നമ്മുടെ കണ് മുന്നില്‍ തന്നെയുണ്ട്. മഞ്ജു-ദിലീപ് വിവാഹത്തേക്കാള്‍ കോളിളക്കമാണ് വിവാഹ മോചനത്തിന് പല മാധ്യമങ്ങളും നല്‍കിയത്. എന്തുകൊണ്ട് പല സെലിബ്രിറ്റികളുടേയും വിവാഹം പരാജയമാകുന്നു?

സമ്മര്‍ദ്ദമെന്ന വില്ലന്‍
ഇവിടേയും ആദ്യ കാരണം സമ്മര്‍ദ്ദം തന്നെയാണ് എന്നുള്ളതാണ്. പലപ്പോഴും വിവാഹം കഴിഞ്ഞാല്‍ പല നടികളും സിനിമാ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കാരണവും ഇത് തന്നെയാണ്. ജോലിയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് പലരുടേയും ജീവിതത്തിലെ പ്രധാന വില്ലന്‍.

അരക്ഷിതാവസ്ഥ
പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത്തരത്തില്‍ അരക്ഷിതാവസ്ഥ തോന്നുന്നത്. വിവാഹശേഷം ഷൂട്ടിംഗും ജോലിയുമായി പോകുന്ന ഭര്ത്താക്കന്മാരെ പലപ്പോഴും മാസങ്ങളോളം കാണാതിരിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതെല്ലാം സ്ത്രീകളില്‍ താന്‍ സുരക്ഷിതയല്ലെന്ന തോന്നല്‍ സൃഷ്ടിക്കുന്നു.

ഏകാന്തതയെന്ന വില്ലന്‍
ഇന്നത്തെ കാലത്ത് അണുകുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് എല്ലാവരും. അതുകൊണ്ടു തന്നെ വിവാഹ ശേഷം ഭാര്യ ഭര്‍ത്താവ് എന്ന വ്യവസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഇതില്‍ ഭര്‍ത്താവ് ഷൂട്ടിനും മറ്റും പോകുമ്പോള്‍ തനിച്ചാണെന്ന തോന്നല്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ആവശ്യമില്ലാത്ത മാധ്യമ ശ്രദ്ധ
സെലിബ്രിറ്റികള്‍ക്ക് ഒരേ സമയം ശാപവും അതേ സമയം നല്ലതുമാണ് മാധ്യമ ശ്രദ്ധ. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ മാധ്യമങ്ങള്‍ കാണിയ്ക്കുന്ന ആവേശമാണ് പലപ്പോഴും ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ ദാമ്പത്യപരാജയത്തിന്റെ കാരണം.

അകലം പലപ്പോഴും ബ്ന്ധങ്ങളില്
കണ്ണകലുമ്പോള്‍ മനസ്സകന്നു എന്ന ചിന്തയാണ് പലപ്പോഴും എല്ലാ ബന്ധങ്ങളും തകരാന്‍ അടിസ്ഥാനം. സിനിമാ നടനാകട്ടെ നടിയാകട്ടെ, ഗായകനാകട്ടെ ക്രിക്കറ്ററാകട്ടെ തങ്ങളുടെ ജോലിയുമായി മാസങ്ങളോളം വിട്ടു നില്ക്കുമ്പോഴുണ്ടാകുന്ന മാനസിക ഐക്യത്തിന്റെ കുറവാണ് ഇത്തരം ബന്ധങ്ങള്‍ വിവാഹ മോചനത്തില്‍ അവസാനിയ്ക്കാന്‍ കാരണം.

പുതിയ വ്യക്തിയുമായുള്ള അടുപ്പം
എത്രയൊക്കെ ഉയര്‍ന്ന ചിന്താഗതിയുള്ള സ്ത്രീ ആയാലും പുരുഷനായാലും തങ്ങളുടെ പങ്കാളി മറ്റൊരാളുമായി അടുത്തിടപഴകുന്നത് കണ്ടാല്‍ അതുണ്ടാക്കുന്ന സംശയം പലപ്പോഴും വിവാഹമോചനത്തിലായിരിക്കും എത്തുന്നത്. പ്രത്യേകിച്ച് മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ കണ്ടു വരുന്നതാണ് ഈ പ്രവണത.

ഈഗോ എന്ന വില്ലന്‍
രണ്ടു പേരും ഒരേ തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ അവിടെ ഈഗോ വളരാന്‍ അധിക സമയം വേണ്ട. കാരണം ഒരാള്‍ക്ക് മറ്റേയാളേക്കാള്‍ പ്രാധാന്യവും അംഗീകാരവും കിട്ടുന്നത് പലരിലും ഈഗോ തലപൊന്തിക്കാന്‍ കാരണമാകുന്നു.

കരിയറിന് പ്രാധാന്യം
പലപ്പോഴും ജീവിതത്തേക്കാള്‍ പ്രാധാന്യം കരിയറിന് നല്‍കുന്നതാണ് പല പ്രശ്നങ്ളുടയേും തുടക്കം. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒരിക്കലും ഒത്തു തീര്‍പ്പാക്കാന്‍ പറ്റാത്തതായിരിക്കും.

പ്രായവ്യത്യാസം
പലപ്പോഴും കാണുന്ന കാഴ്ച വെച്ച് വിവാഹിതരാവുന്ന പലരേയും നാം കണ്ടിട്ടുണ്ട്. ആ സമയത്ത് അവിടെ പ്രായത്തിനോ കുടംബത്തിനോ ഒന്നും പ്രാധാന്യം നല്‍കില്ല. എന്നാല്‍ ജീവിതമാരംഭിച്ചു കഴിഞ്ഞാലാണ് പലപ്പോഴും പ്രായവ്യത്യാസം എന്ന ഘടകം ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. അവരുടെ ചിന്തയിലും അഭിരുചിയിലും വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് പ്രശ്നം.

ലക്ഷ്യങ്ങളും വ്യത്യസ്തം
പലപ്പോഴും രണ്ടു പേരുടേയും ജീവിത ലക്ഷ്യങ്ങളും വ്യത്യസ്തമായിരിക്കും, കുടുംബം കുട്ടി എന്ന ചിന്തയായിരിക്കും ഒരാളുടേതെങ്കില്‍ അതില്‍ നിന്നും വിപരീതമായിരിക്കും പലപ്പോഴും മറ്റേയാളുടെ.

വ്യത്യസ്ത ജീവിത സാഹചര്യം
വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്നവരായിരിക്കും ഇരുവരും. എന്നാല്‍ പിന്നീട് മറ്റൊരാളുടെ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടേണ്ടി വരുമ്പോഴുള്ള അവസ്ഥയായിരിക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.



Click it and Unblock the Notifications