Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
വിവാഹജീവിതം സ്ത്രീയ്ക്കെങ്കിലും പുരുഷനെങ്കിലും പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടിയാണ്. അതുവരെയുള്ള ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവം.
പങ്കാളികളെക്കുറിച്ച് ഇരുവര്‍ക്കും താല്പര്യങ്ങളും കാഴ്ചപ്പാടുകളുമെല്ലാമുണ്ടാകാം. എന്നാല്‍ ഇതെല്ലാം ശരിയായി വരണമെന്നുമില്ല.
പുരുഷന്റെ കാര്യമെടുക്കൂ, പലര്‍ക്കും പല തരത്തിലുള്ള കാഴ്ചപ്പാടുകളായിരിയ്ക്കും, ചിലര്‍ക്ക് ഭാര്യ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയണമെന്ന അഭിപ്രായമാകാം. മറ്റു ചിലര്‍ക്ക് സമൂഹവുമായി അടുത്തിടപഴകുന്ന സ്ത്രീയേയും.
കാര്യമിതെല്ലാമാണെങ്കില് വിവാഹത്തിനു മുന്‍പ് പുരുഷന് എടുക്കേണ്ട ചില പ്രതിജ്ഞകളുണ്ട്, ഉറപ്പുകളുണ്ട്. പങ്കാളിയ്ക്കും ദാമ്പത്യത്തിനും തനിയ്ക്കു തന്നെയും ഗുണം ചെയ്യുന്നവ.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ഭാര്യയെ ഒരു സ്ത്രീയെന്ന നിലയില്‍, പങ്കാളിയെന്ന നിലയില്‍ ബഹുമാനിയ്ക്കുക.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
കുടുംബത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കുക.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ഭാര്യയെ ലാളിയ്ക്കണമെന്നു പറയുന്നില്ല, എന്നാല്‍ ഇവരുടെ കാര്യത്തില്‍ എപ്പോഴും ഒരു കരുതല്‍ വേണം.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ഭാര്യയെ പ്രോത്സാഹിപ്പിയ്ക്കുക. തോളോടു തോള് ചേര്‍ന്നു നില്ക്കാന് താനുണ്ടെന്ന തോന്നലുണ്ടാക്കുക.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
മുന്‍വിധികളോടെ പങ്കാളിയെ സമീപിയ്ക്കരുത്. നിങ്ങള്‍ ഉദ്ദേശിച്ച പോലെയല്ലെങ്കില്‍ അതിനോട് പൊരുത്തപ്പെടുക. തെറ്റുകള്‍ കണ്ടാല്‍ പറഞ്ഞു തിരുത്തിക്കൊടുക്കുക.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ദാമ്പത്യത്തിന്റ വിജയത്തിന് തുറന്ന സമീപനം അത്യാവശ്യമാണ്.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ഭാര്യയെ സംശയദൃഷ്ടിയോ കാണരുത്. പങ്കാളിയില്‍ വിശ്വാസമുണ്ടാകണം.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഭാര്യയുടേതു മാത്രമാണെന്നു കരുതരുത്. എല്ലാ കാര്യങ്ങളിലും തുല്യപങ്കാളിത്തം അത്യാവശ്യം.

വിവാഹത്തിനൊരുങ്ങുന്ന ആണുങ്ങളേ.....
ഒരു ബന്ധത്തില്‍ പരസ്പരമുള്ള ആശയവിനിമയം വളരെ പ്രധാനം. തന്റെ ഭാര്യയുമായി ദിവസവും അല്പനേരമെങ്കിലും സംസാരിയ്ക്കാനുള്ള അവസരമുണ്ടാക്കുമെന്നു സ്വയമേ വാക്കു നല്‍കുക.



Click it and Unblock the Notifications
