Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല
വിവാഹത്തെക്കുറിച്ചു നാം കേട്ടു പഴകിയ വാക്കുകള്‍ പലതുണ്ട്. പ്രത്യേകിച്ചു വിവാഹം കഴിയ്ക്കാത്തവര്ക്കു വിവാഹം കഴിച്ചവര്‍ നല്കുന്ന ഉപദേശം. അതാവാം, ഇതാവരുത്, അതിങ്ങനെയാണ് എന്നിങ്ങനെ പോകുന്നു ഇത്.
എന്നാല്‍ ഇവയെല്ലാം വാസ്തവമാകണമെന്നില്ല. കേട്ടു പഴകിയതില്‍ നിന്നും തുലോം വ്യത്യസ്തമാകും അനുഭവത്തില്‍ വരുമ്പോള്‍. വാസ്തവമേതാണ്, അല്ലാത്തതേതാണ് എന്നു കൃത്യമായറിയാന്‍ വിവാഹശേഷം വരെ കാത്തിരിയ്ക്കകയും വേണ്ടിവരും.
ഒന്നു പറയാം, മിക്കവാറും വിവാഹത്തെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ അപൂര്വമായവര്ക്കേ അനുഭവത്തില്‍ വരൂ. മറ്റുള്ളവര്‍ക്ക് ഇത് വ്യത്യസ്ത അനുഭവങ്ങളായിരിയ്ക്കും.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
വിവാഹമെന്നാല്‍ 50-50 എന്നാണ് പൊതുവെ പറയാറ്. ഇതുപങ്കാളികള്ക്കും എല്ലാ അര്‍ത്ഥത്തിലും തുല്യപങ്കാളിത്തം. എന്നാല്‍ ഇത് കൃത്യമായി നടക്കുന്ന വിവാഹബന്ധങ്ങള്‍ തുലോം കുറവാണ്. ഏതെങ്കിലും ഒരു പങ്കാളിയ്ക്കായിരിയ്ക്കും കുടുതല്‍ സ്ഥാനം, അല്ലെങ്കില്‍ കൂടുതല്‍ ഭാരം, ഉദാഹരണത്തിന് ഒരു പങ്കാളിയ്ക്ക് ഉത്തരവാദിത്വം കുറവെങ്കില്‍ ഇതനുസരിച്ചു മറ്റേയാള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ കൂടുതലെടുക്കേണ്ടി വരും.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
ദാമ്പത്യത്തില്‍ സ്നേഹമുണ്ടെങ്കില്‍ എല്ലാമായി എന്നു കരുതുന്നവരുണ്ട്, ഇതിലും വാസ്തവമില്ല. സ്നേഹം മാത്രം പോരാ, പങ്കാളിത്തം, സ്വാതന്ത്ര്യം, ഉത്തരവാദിത്വം, ആശയവിനിമയം, മനഷ്യത്വം, കെമിസ്ട്രി ഇവയെല്ലാം പ്രധാനമാണ്.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
ഒരു കുഞ്ഞുണ്ടായാല്‍ ദാമ്പത്യത്തിന് കൂടുതല്‍ ഉറപ്പാകുമെന്നു പറയുന്നവരുണ്ട്. ഇതിലും പൂര്‍ണമായും വാസ്തവമുണ്ടെന്നു പറഞ്ഞുകൂടാ. സ്നേഹമുള്ള ദാമ്പത്യത്തില്‍ കുഞ്ഞ് ഉറപ്പു നല്‍കും. അല്ലാത്തതില്‍ പ്രശ്നവുമാകും. പ്രത്യേകിച്ച് കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍. കുഞ്ഞുണ്ടായ ശേഷം ഭാര്യയ്ക്കു തന്നോടുള്ള താല്പര്യം കുറഞ്ഞുവെന്നു പറഞ്ഞ് ഡിവോഴ്സ് വരെയെത്തിയ ബന്ധങ്ങളുമുണ്ട്.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
വ്യത്യസ്ത അഭിപ്രായങ്ങളുള്ളവര്‍ ദാമ്പത്യത്തില്‍ കൂടിച്ചേര്‍ന്നാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നു പറയുന്നവരുണ്ട്. വ്യത്യസ്ത ധ്രുവങ്ങള്‍ ആകര്ഷിയ്ക്കപ്പെടുന്നുവെന്ന ന്യായവും പറയാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുക.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
വിവാഹശേഷം കാലം ചെല്ലുന്തോറും ദാമ്പത്യത്തില്‍ സെക്സ് കുറയും, വിരസമാകുമെന്നു പറയുന്നതും തെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ നീണ്ട ദാമ്പത്യത്തിലാണ് സംതൃപ്തകരമായ സെക്സെന്നാണ് കൗണ്‍സിലര്‍മാര്‍ പൊതുവെ പറയുന്നത്.

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
വിവാഹം കഴിഞ്ഞാല്‍ എല്ലാക്കാര്യങ്ങളും പങ്കാളി ചെയ്യുമെന്ന പ്രതീക്ഷയുള്ളവരുണ്ട്, തങ്ങളുടെ ഭാരം കുറയുമെന്നു കരുതുന്നവര്‍. എന്നാല്‍ ഇതെപ്പോഴും നടക്കണമെന്നില്ല. ചിലര്‍ക്കു തന്റെ കാര്യങ്ങള്‍ക്കൊപ്പം പങ്കാളിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരും .

ഇതാണ് വിവാഹമെന്നു പറയും പക്ഷേ ഇതല്ല....
ദാമ്പത്യത്തിലെ വഴക്കുകള്‍ ബെഡ്റൂമില്‍ അവസാനിയ്ക്കുമെന്നു പൊതുവെ പറയാറുണ്ട്. എന്നാല്‍ ഇതിലും കഴമ്പില്ല. വഴക്ക് ബെഡ്റൂം ജീവിതത്തേയും ബാധിയ്ക്കും. ചിലപ്പോള്‍ എത്ര കാലം വേണമെങ്കിലും തുടരും.



Click it and Unblock the Notifications
