Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഭാര്യയെ വെറുപ്പിയ്ക്കും കാര്യങ്ങള്‍
ഈ ശീര്‍ഷകം നിങ്ങളെ ആകര്ഷിച്ചോ? നിങ്ങള്‍ ഭാര്യക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിന് പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ഏറെ സമയം ചെലഴിക്കാറുണ്ടോ?
എങ്കില്‍ അത്തരം 7 കാര്യങ്ങള്‍ അറിയുക. ഈ ഏഴ് കാര്യങ്ങളും ഫലം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് പുതിയവ കണ്ടെത്താം.

1. നിങ്ങളുടെ അമ്മയുമായി താരതമ്യപ്പെടുത്തുക
'നീ നന്നായി പാചകം ചെയ്യുന്നുണ്ട്...പക്ഷേ എന്റെ അമ്മയുടെ അത്രയും പോര' എന്ന വാചകം മാത്രം മതി ഭാര്യക്ക് അസ്വസ്ഥതയുണ്ടാക്കാന്‍. എന്നാല്‍ ഇത് പതിവായി ആവര്‍ത്തിക്കരുത്. ഭാര്യ അടുക്കളയില്‍ സമരം പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഉത്തരവാദിത്വം ഉണ്ടാകില്ല. ഭാര്യക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏഴ് കാര്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇത്.

2. മറ്റ് സ്ത്രീകളുമായുള്ള താരതമ്യം
നിങ്ങളുടെ ഭാര്യയില്‍ അസൂയ ഉണ്ടാക്കണോ? അവളുടെ മുന്നില്‍ വച്ച് സുഹൃത്തിന്റെ ഭാര്യയെയോ, മറ്റേതെങ്കിലും സ്ത്രീയെയോ പുകഴ്ത്തുക. ആദ്യം അവള് നിങ്ങളോട് കോപം പ്രകടിപ്പിക്കും. തുടര്‍ന്ന് തറച്ച് നോക്കും. അതിഥികള്‍ പോയിക്കഴിയുമ്പോള്‍ ഭാര്യ എങ്ങനെ പ്രതികരിക്കും എന്ന് ദൈവത്തിന് മാത്രമേ അറിയൂ.

3. റിമോട്ട് കൈവശപ്പെടുത്തുക
വളരെ പ്രയാസമാണെങ്കിലും റിമോട്ട് കൈവശപ്പെടുത്തിയാല്‍ നിങ്ങളാണ് രാജാവ്. സീരിയല്‍ നിര്‍ണ്ണായകമായ അവസ്ഥയിലെത്തുമ്പോള് ചാനല്‍ മാറ്റുക. അവള്‍ക്ക് എത്രത്തോളം അസ്വസ്ഥയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാന് പോലും സാധിക്കില്ല. അവള് റിമോട്ടിന് വേണ്ടി ബലം പിടിക്കുകയും ആ സമയത്ത് നിങ്ങള്‍ക്ക് അവളെ ആലിംഗനം ചെയ്യുകയും ചെയ്യാം. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് അതായിരിക്കും ആവശ്യം?

4. അടുക്കും ചിട്ടയുമില്ലായ്മ
ഭാര്യയെ അസ്വസ്ഥപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് കാര്യങ്ങളെല്ലാം ക്രമരഹിതമായി വെയ്ക്കുക എന്നത്. ടൗവ്വല് ബെഡ്ഡിലും സോക്സും അടിവസ്ത്രവും തറയിലും ഇടുക. വസ്ത്രങ്ങള്‍ ഭാര്യയുടെ മൂക്കിന് തൊട്ട് മുന്നിലായി തൂക്കിയിടുക. ഇത്രയും മതി കാര്യങ്ങള്‍ ശരിയാകാന്‍.

5. രാവിലത്തെ ചായ തയ്യാറാക്കല്‍
എല്ലാ ദിവസവും രാവിലെ സ്വയം ചായ തയ്യാറാക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? അടുക്കള നാനാവിധമാക്കുക. പാല് ഗ്യാസ് ഓവന് പുറത്ത് വീഴ്ത്തുക. സ്പൂണുകള്‍ കഴുകാതെ ബേസിനില്‍ ഇടുക. ഉപയോഗിച്ച ചായപ്പൊടി പാത്രത്തില്‍ തന്നെ വെയ്ക്കുക. ഇങ്ങനെയൊക്കെ ചെയ്താല്‍ പിന്നെയൊരിക്കലും നിങ്ങളോട് ചായ ഉണ്ടാക്കാന്‍ അവള് പറയില്ല. പന്ത് കളിക്കാതെ തന്നെ നിങ്ങള്‍ക്ക് മെസ്സിയാകാം.

6. അവഗണന
ഭാര്യയെ സംസാരിക്കാന്‍ അനുവദിക്കുക. അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടരുത്. പകരം നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമായി വിടുക. അവള് ഒരു പുതിയ ആഭരണത്തെക്കുറിച്ചാണ് ആവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര പ്രശ്നത്തേക്കുറിച്ച് ചിന്തിക്കാം. അവള് സംസാരം അവസാനിപ്പിക്കുമ്പോള്‍ (അത് സംഭവിക്കും, സംശയിക്കേണ്ട!) എന്ത്? എന്ന് ചോദിക്കുക. ആ സന്ദര്‍ഭം സങ്കല്പിക്കാന് പോലുമാകില്ല.

7. നിങ്ങളുടെ തെറ്റ് അംഗീകരിക്കാതിരിക്കുക
നിങ്ങളാണ് അപരാധി എങ്കില്‍ പോലും നിങ്ങളുടെ തെറ്റ് ഒരിക്കലും അംഗീകരിക്കാതിരിക്കുക. അവകാശവാദങ്ങളുന്നയിക്കുകയും വിചിത്രമായ അവകാശവാദങ്ങള്‍ വഴി അവളെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുക.



Click it and Unblock the Notifications
