Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മാതൃകാ മരുമകളുടെ പ്രധാന ഗുണങ്ങള്‍
അമ്മമാരെല്ലാവരും തങ്ങളുടെ ആണ്മക്കളുടെ മികച്ച ജീവിതം ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് അവര്‍ക്ക് വേണ്ടി വധുവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍. ടിവി ചാനലുകളിലെ സീരിയലുകള്‍ ശ്രദ്ധിച്ചാല്‍ ഇന്ത്യയിലെ അമ്മായി അമ്മമാര്‍ മരുമക്കളോട് പെരുമാറുന്നതില്‍ ഒരു സമാന സവഭാവം കാണാന്‍ സാധിക്കും.
എന്നിരുന്നാലും വിവാഹം ഉറപ്പിച്ചാല്‍ ഭര്‍ത്താവിന്റെ അമ്മയെ സംബന്ധിച്ച് വ്യക്തമായി മനസിലാക്കിയിരിക്കണം. അവര്‍ പറയുന്നത് പോലെ ഭര്‍ത്താവിനെ മാത്രമല്ല കുടുംബത്തെ മുഴുവനുമാണ് പെണ്‍കുട്ടി വിവാഹം ചെയ്യുന്നത്. ഒരു മാതൃകാ ഇന്ത്യന്‍ മരുമകളെന്ന് തീരുമാനിക്കുന്നതിനുള്ള ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

നന്നായി പാചകം ചെയ്യുക -
പുരുഷന്റെ മനസിലേക്കുള്ള വഴി വയറ്റിലൂടെയാണെന്നാണ് ചൊല്ല്. ചില അമ്മായി അമ്മമാരും ഇത് വിശ്വസിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ നന്നായി പാചകം ചെയ്യുന്നുവെങ്കില്‍ അമ്മായി അമ്മയുടെ പ്രീതി നേടിയെടുക്കാനാകും.

ഭര്‍ത്താവിന്റെ മാതാപിതാക്കളോട്
ഭര്‍ത്താവിന്റെ മാതാപിതാക്കളോട് സ്നേഹവും അനുസരണയും വിധേയത്വവും കാണിയ്ക്കണം. അവരെ നല്ല രീതിയില്‍ സംരക്ഷിയ്ക്കണം.

ക്ഷീണം പ്രകടിപ്പിക്കാതിരിക്കുക
അമ്മായി അമ്മമാരുടെ കാഴ്ചപ്പാടില്‍ മരുമക്കള്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യണം. അവര്‍ വീട്ടില്‍ പുതിയ ആളായതിനാല്‍ എല്ലാ ചുമതലകളും ഏറ്റെടുക്കുകയും മടുപ്പ് കാണിക്കാതെ ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

അമ്മായി അമ്മയെ ആദരിക്കുക
പറയുന്നത് അതേ പോലെ അനുസരിക്കുന്ന മരുമകളെയാണ് അമ്മായി അമ്മ ആഗ്രഹിക്കുന്നത്. എല്ലാ അമ്മായി അമ്മമാരുടെ സ്വപ്നവും, മരുമക്കളുടെ പേക്കിനാവുമാണ് ഇത്.

കുട്ടികളെ സ്നേഹിക്കണം
കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും വിവാഹം കഴിച്ച് കുടുംബത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ കുട്ടികളുണ്ടാവേണ്ടത് കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് നിര്‍ബന്ധമാണ്. ഇവിടെ അമ്മായി അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ നിര്‍വ്വാഹമില്ല.



Click it and Unblock the Notifications
