For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

|

വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന കാലഘട്ടമാണിത്‌. പൊരുത്തമില്ലായ്‌മയും വഴക്കും ഒരുമിച്ചു പോകാനാകില്ലന്ന തിരിച്ചറിവുമെല്ലാമാണ്‌ പല ദാമ്പത്യങ്ങളും ഇടയ്‌ക്കു വച്ചു വഴി പിരിയാനിടയാക്കുന്നത്‌.

വിവാഹമോചനങ്ങള്‍ ചിലപ്പോള്‍ തടയാനാകില്ല. എന്നാല്‍ ഇതും മാന്യവും മര്യാദയുമുള്ളതാക്കാം. ഇപ്പോള്‍ പല വിവാഹമോചനങ്ങളിലും കണ്ടുവരുന്നതു നേരെ വിപരീതമാണ്‌. തന്റെ ഭാഗം ന്യായീകരിയ്‌ക്കാന്‍ ഒപ്പം അത്രയും കാലം ജീവിച്ച പങ്കാളികളുടെ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങള്‍ വിളിച്ചു പറയുന്ന കാലം.

ഇത്‌ പരസ്‌പരവിദ്വേഷം വളര്‍ത്താനും വിട്ടുപിരിഞ്ഞ പങ്കാളിയെ ശത്രുപക്ഷത്തു നിര്‍ത്താനും മാത്രമാണ്‌ ഉപകരിയ്‌ക്കുക.

വിവാഹമോചനവും അങ്ങേയറ്റം മാന്യതയും മര്യാദയും നിറഞ്ഞതാക്കാം. ഇതിനുള്ള വഴികള്‍ തിരിച്ചറിയൂ.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

വിവാഹമോചനത്തിന്റെ കാര്യങ്ങളും കാരണങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വിവരിയ്‌ക്കാതിരിയ്‌ക്കുക. ഇത്‌ ഏറെ പ്രധാനം. കാരണം ഇത്‌ രണ്ടു വ്യക്തികളോ കുടുംബങ്ങളോ തമ്മിലുള്ള പ്രശ്‌നമാണ്‌. ഇതില്‍ പുറത്തു നിന്നുള്ള കൈകടത്തലുകളുടെ ആവശ്യമില്ല.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

തങ്ങളുടെ ഭാഗം ന്യായീകരിയ്‌ക്കാന്‍ പങ്കാളിയ്‌ക്കില്ലാത്ത കുറ്റങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ നിരത്താതിരിയ്‌ക്കുക. പരസ്‌പരധാരണയോടു കൂടിയ വിവാഹമോചനമെങ്കില്‍ ഇത്തരം ഒരുപാടു കാരണങ്ങള്‍ തന്നെ നിരത്തേണ്ടിവരില്ല.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

പിരിയാന്‍ തീരുമാനിച്ചാലും ഡിവോഴ്‌സിനു ശേഷവും ഇതെക്കുറിച്ചുള്ള പൊതുപ്രസ്‌താവനങ്ങള്‍ ഇറക്കരുത്‌. ഇത്‌ തികച്ചും സ്വകാര്യകാര്യമാണെന്നോര്‍ക്കുക.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

വിവാഹമോചനത്തിനു ശേഷവും ഇരുവര്‍ക്കും ജീവിതമുണ്ട്‌. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വിവാഹമോചശേഷവും പലരുടേയും ജീവിതത്തില്‍ കറുത്ത പാടു വീഴ്‌ത്തുമെന്നോര്‍ക്കുക. പിരിഞ്ഞാല്‍ പിന്നെ അതെക്കുറിച്ചുള്ള വിവരണങ്ങളും വിശദീകരണങ്ങളും വേണ്ട. തന്റെ പങ്കാളി എത്ര മാന്യതയുള്ളയാളായിരുന്നുവെന്ന്‌ പിന്നീട്‌ വി്‌ട്ടുപോയയാള്‍ക്കു തോന്നലുണ്ടാക്കണം.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

മക്കളുള്ള ദമ്പതിമാരും വേര്‍പിരിയാറുണ്ട്‌. ഒരാള്‍ക്കൊപ്പമാണ്‌ മക്കളെങ്കില്‍ മറ്റേയാളുടെ കുറ്റം കുട്ടികളെ പറഞ്ഞുകേള്‍പ്പിയ്‌ക്കാതിരിയ്‌ക്കുക. ഇത്‌ കുട്ടികള്‍ക്കുള്ളില്‍ വളരുമ്പോഴും നെഗറ്റീവ്‌ തോന്നലുകളും ആത്മവിശ്വാസക്കുറവും വിദ്വേഷവുമെല്ലാം വളര്‍ത്തും.

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

ഡിവോഴ്‌സ്‌ ശേഷമാണ്‌ മാന്യത തിരിച്ചറിഞ്ഞത്‌....

വിവാഹമോചനശേഷവും അങ്ങേയറ്റം മാന്യതയോടെ സുഹൃത്തുക്കളായിരിയ്‌ക്കാന്‍ സാധിയ്‌ക്കും. നല്ല മനസുണ്ടെങ്കില്‍, ഇരുവര്‍ക്കും സമ്മതമെങ്കില്‍ നല്ല സുഹൃത്തുക്കളാകാം. ഇത്തരം ഉദാഹരണങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ധാരാളമുണ്ട്‌.

Read more about: relationship divorce couple
English summary

Things TO Remember For A Descent Divorce

Things TO Remember For A Descent Divorce
X
Desktop Bottom Promotion