Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിവാഹത്തിലൂടെ മാത്രം മനസ്സിലാകുന്ന ചിലത്
വിവാഹബന്ധം ഏറ്റവും പവിത്രമായതും മനോഹരമായതുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യമാണ് വിവാഹമോചനത്തിന് ലഭിയ്ക്കുന്നത്. അത് തന്നെയാണ് വിവാഹമോടനം നമുക്കിടയില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതും. പ്രണയത്തിന് ഉയരം തടസ്സമായിരുന്നോ?
എന്നാല്‍ ഇന്ത്യയില്‍ വിവാഹത്തിനു ലഭിയ്ക്കുന്നത്ര പ്രാധാന്യം ലോകം മുഴുവന്‍ മാതൃകയാണ്. വിവാഹബന്ധത്തിന്റെ ഫലമായി നമുക്ക് ലഭിയ്ക്കുന്ന ചില അതിമനോഹരങ്ങളായ കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളാണ് വിവാഹബന്ധങ്ങള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നത്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്നു നോക്കാം.

പ്രണയം അവസാനിക്കുന്നില്ല
അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും ആ ബന്ധത്തിലെ പ്രണയം അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, വിവാഹത്തിവൂടെ നമുക്ക് ആ വ്യക്തിയുമായി കൂടുതല്‍ പ്രണയത്തിലാകാം.

പക്വത ലഭിയ്ക്കുന്നു
പലപ്പോഴും വിവാഹത്തിലൂടെയാണ് പലര്‍ക്കും പക്വത ലഭിയ്ക്കുന്നത്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പക്വതയും താനേ കൈവരുന്നു.

ജീവിതകാലം മുഴുവന്‍ സ്നേഹിക്കാന്‍
നമ്മുടെ ജീവിത കാലം മുഴുവന്‍ നമുക്ക് മാത്രം സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ടാവുക എന്നതാണ് ലോകത്ത് ഏറ്റവും മനോഹരമായ കാര്യം.

പരസ്പര ബഹുമാനം
പരസ്പര ബഹുമാനമാണ് മറ്റൊന്ന്. സ്ത്രീയാണെന്നു കരുതി അവരെ തരം താഴ്ത്താന്‍ ശ്രമിക്കാതിരിക്കുന്നതാണ് വിവാഹബന്ധത്തിന്റെ വിജയത്തിനാധാരം.

സൗഹൃദത്തിന്റെ നിര്‍വ്വചനം
നിങ്ങളുടെ ഉറ്റസുഹൃത്തിനേക്കാള് മികച്ച സൗഹൃദമായിരിക്കും പലപ്പോഴും നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്കുള്ളത്. നിങ്ങള്‍ക്ക് കിട്ടിയത് മികച്ച പങ്കാളിയാണെങ്കില്‍ അത്രയും മികച്ച സൗഹൃദം മറ്റെവിടെയും അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

വിവാഹം കഴിക്കാനുള്ള തീരുമാനം
ലഭിച്ചത് അനുയോജ്യനായ പങ്കാളിയാണെങ്കില്‍ വിവാഹം കഴിയ്ക്കുക എന്ന തീരുമാനമായിരിക്കും ജീവിതത്തില്‍ ഏറ്റവും മികച്ചത്.

സമയം ചിലവിടുന്നത്
പരസ്പരമുള്ള മനസ്സിലാക്കലാണ് ഏത് ജീവിതത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാ സമയവും നിങ്ങള്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കും.

അസാധ്യമായതൊന്നുമില്ല
ജീവിതത്തില്‍ അസാധ്യമായതെന്നു തോന്നുന്ന എല്ലാ കാര്യങ്ങളും നോടിയെടുക്കാന് അനുയോജ്യമായ പങ്കാളിയെയാണ് നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ ജീവിതം ലക്ഷ്യത്തിലെത്തി എന്നു പറയാം.



Click it and Unblock the Notifications
