For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹമോചനത്തിനു മുന്‍പ് ആലോചിച്ചിരുന്നെങ്കില്‍

|

വിവാഹം കഴിയ്ക്കാനെടുക്കുന്ന സമയം പോലും വേണ്ട ഇന്ന് വിവാഹ മോചനത്തിന് എന്നതാണ് സത്യം. അത്രയേറെ പെട്ടെന്നാണ് വിവാഹമോചനം നടക്കുന്നത്. ഇന്നത്തെ കാലത്താകട്ടെ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് ന്യൂജനറേഷന്‍ ദാമ്പത്യത്തിലാണ്. മുപ്പതിനു ശേഷം വിവാഹ മോചനം?

ഇതിന് മാതൃക കാണിയ്ക്കുന്നവരാണ് പലപ്പോഴും നമ്മുടെ സെലിബ്രിറ്റികളും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വിവാഹ മോചനം എന്ന കുരുക്കിലേക്ക് എടുത്ത് ചാടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പലപ്പോഴും വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചവര്‍ പോലും വിവാഹ മോചിതരാവുന്നു എന്ന വാര്‍ത്ത നമ്മളെയെല്ലാം ഇരുത്തിചിന്തിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് നമ്മുടെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതലായി ആസ്വദിച്ച അല്ലെങ്കില്‍ ആഘോഷിച്ച വിവാഹ മോചനമാണ് ദിലീപ് -മഞ്ജു ദമ്പതികളുടേത്.

ഇപ്പോഴും അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതിനുള്ള പ്രത്യേക കഴിവ് നമ്മള്‍ ആഭരണം പോലെ എടുത്തണിയുന്നു എന്നതാണ് സത്യം. എന്നാല്‍ ഏത് ദമ്പതികളാണെങ്കിലും വിവാഹ മോചനത്തിനു മുന്‍പ് ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 ബന്ധം നിലനിര്‍ത്താന്‍ എന്തു ചെയ്തു

ബന്ധം നിലനിര്‍ത്താന്‍ എന്തു ചെയ്തു

ബന്ധം വേര്‍പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ ആ ബന്ധം നിലനിര്‍ത്താന്‍ താന്‍ എന്തുചെയ്തു എന്നതാണ് ആദ്യം ചിന്തിക്കേണ്ട കാര്യം. പക്ഷേ ഒരാള്‍ മാത്രം അതിനായി കഠിനമായി പരിശ്രമിച്ചിട്ട് കാര്യമില്ല. രണ്ട് പേരും ആ ബന്ധം നിലനിര്‍ത്താന്‍ കടപ്പെട്ടവരാണ്.

 മറ്റൊരു വ്യക്തിയുടെ സാന്നിധ്യം

മറ്റൊരു വ്യക്തിയുടെ സാന്നിധ്യം

പലപ്പോഴും ദാമ്പത്യബന്ധങ്ങളില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കരുത്. ഇത് ചെറിയ പ്രശ്‌നങ്ങളേയും വലിയതാക്കാന്‍ മാത്രമേ സഹായിക്കൂ എന്നതാണ് കാര്യം. ചിലപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്താണെങ്കിലും എരിതീയില്‍ എണ്ണ ഒഴിക്കാന്‍ മാത്രമേ സഹായിക്കൂ.

 പെട്ടെന്നുള്ള തീരുമാനങ്ങള്‍

പെട്ടെന്നുള്ള തീരുമാനങ്ങള്‍

പെട്ടെന്നുള്ള ആവേശത്തിന് എടുത്ത് ചാടുക എന്നതാണ് ഇന്നത്തെ കാലത്തെ എല്ലാവരുടേയും രീതി. എന്നാല്‍ ജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ അതിനെ വേണ്ട രീതിയില്‍ മാത്രം കൈകാര്യം ചെയ്യുക. പെട്ടെന്നുള്ള തീരുമാനം എടുത്ത് ജീവിതം നശിപ്പിക്കാതിരിയ്ക്കുക.

കാര്യങ്ങള്‍ തുറന്ന് പറയുന്നത്

കാര്യങ്ങള്‍ തുറന്ന് പറയുന്നത്

എന്ത് കാര്യമായാലും പങ്കാളിയോട് തുറന്നു പറയാന്‍ ഒരിക്കലും മടിയ്‌ക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വേര്‍പിരിയലിനെക്കുറിച്ച് ചിന്തിക്കുന്നതി് പകരം തുറന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിക്കുക.

ആരോഗ്യകരമായ ബന്ധം

ആരോഗ്യകരമായ ബന്ധം

നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ പൂര്‍ണ തൃപ്തനാണോ എന്ന ചോദ്യം സ്വയം ചോദിയ്ക്കുക. എന്നാല്‍ നോ എന്നാണ് ഉത്തരമെങ്കില്‍ അത്തരമൊരു ബന്ധം തുടരാതിരിയ്ക്കുന്നതാണ് നല്ലത്.

 ശരി തെറ്റുകള്‍ മനസ്സിലാക്കുക

ശരി തെറ്റുകള്‍ മനസ്സിലാക്കുക

രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദം ഉണ്ടാവുന്നുള്ളൂ. അതുകൊണ്ട് തന്നെ അനാവശ്യമായ തര്‍ക്കങ്ങള്‍ക്കോ വാഗ്വാദങ്ങള്‍ക്കോ നില്‍ക്കാതിരിക്കുക. തകരുന്നത് നിങ്ങളുടെ ജീവിതമാണ് എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാവണം.

ജീവിതത്തില്‍ എന്താണ് ആഗ്രഹിച്ചത്

ജീവിതത്തില്‍ എന്താണ് ആഗ്രഹിച്ചത്

വിവാഹ മോചനമാണോ ജീവിതത്തില്‍ ആഗ്രഹിച്ചതെന്ന് ചിന്തിച്ചു നോക്കുക. ഏത് ബന്ധമാണെങ്കിലും അത് തകരാതിരിയ്ക്കാനാണ് പരമാവധി ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടതും.

English summary

Things Every Couple Should Do Before Considering Divorce

No matter how minor or monumental-seeming your issues, these key strategies can help you break from the past and bring positive change to your relationship.
Story first published: Saturday, May 21, 2016, 11:59 [IST]
X
Desktop Bottom Promotion