Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൊച്ചു കൊച്ചു സന്തോഷങ്ങള്‍
വിവാഹജീവിതത്തിലെ ഇത്തരം ബോറടികള്‍ അകറ്റാനും വിവാഹം സന്തോഷപ്രദമാക്കാനും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറ
വിവാഹജീവിതം ബോറടിയായെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. തുടക്കത്തിലുള്ള പുതുമ നശിക്കുമ്പോള്‍ പിന്നീട് ജീവിതം ഒരു വഴിപാട് പോലെ ജീവിച്ചു തീര്‍ക്കുകയാണ് പലരും ചെയ്യാറ്.
വിവാഹജീവിതത്തിലെ ഇത്തരം ബോറടികള്‍ അകറ്റാനും വിവാഹം സന്തോഷപ്രദമാക്കാനും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കൊച്ചു കൊച്ചു സന്തോഷങ്ങള്‍
വിവാഹജീവിതത്തിലെ ഇത്തരം ബോറടിയും വിരസതയും അകറ്റാന്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ ശ്രമിക്കണം. വിവാഹം കഴിഞ്ഞ് ഇത്ര കാലമായില്ലേ, ഇനിയെന്ത് എന്നൊരു തോന്നല്‍ പാടില്ല. ജീവിതത്തിലെ ഓരോ നിമിഷത്തിലും പങ്കാളികള്‍ തമ്മിലുള്ള ഓരോ സംസാരത്തിലും പുതുമ കാണാന്‍ ശ്രമിക്കുക തന്നെ വേണം. സ്നേഹത്തോടെയുള്ള ഒരു വിളി, അല്ലെങ്കില്‍ ഒരു നോട്ടം, കരുതലോടെയുള്ള ഒരു സ്പര്‍ശനം ഇതൊക്കെ വിവാഹത്തിന്റെ പുതുമ നിലനിര്‍ത്താല്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍
കുടുംബജീവിതത്തിലെ എല്ലാ ത്യാഗങ്ങള്‍ സഹിക്കുന്നതും കൂടുതല്‍ ബുദ്ധിമുട്ട് തനിക്കാണെന്നുമുള്ള തരം പെരുമാറ്റവും കാഴ്ചപ്പാടും മാറ്റണം. തന്നെപ്പോലെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും തുല്യ ഉത്തരവാദിത്വം പേറുന്നുണ്ടെന്ന ചിന്ത ഇരുവര്‍ക്കും മനസില്‍ വേണം.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ഒരു ജീവിതത്തില്‍ പ്രതീക്ഷകള്‍ ഏറെയുണ്ടാകും. ഇത് നടക്കാതെ വരുമ്പോള്‍ ഇച്ഛാഭംഗവും പങ്കാളിയെ കുറ്റപ്പെടുത്താനുള്ള പ്രവണതയുമുണ്ടാകും. എന്നാല്‍ എല്ലാ പ്രതീക്ഷകളും സാക്ഷാത്കരിക്കുകമെന്നു കരുതരുത്. ഇത്തരമൊരു തിരിച്ചറിവുണ്ടാകുന്നത് വിവാഹജീവിതത്തിലെ ഒരു വലിയ ഭാഗം പ്രശ്നവും ഒഴിവാക്കും.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ജീവിതത്തില്‍ ആഘോഷിക്കാനും സന്തോഷിക്കാനും ഒരുമിച്ചു ചെലവാക്കാനും ലഭിക്കുന്ന ഒരു നിമിഷം പോലും പാഴാക്കകരുത്. ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷിക്കാന്‍ ശ്രമിക്കുക. ഒരുപാടു പണം ചെലവാക്കി ടൂറിന് പോകാണമെന്നില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അടുത്തുള്ള റസ്റ്റോറന്റില്‍ പോയി ഒരു നേരത്തെ ഭക്ഷണം കഴിച്ചാല്‍ മതി, അല്ലെങ്കില്‍ ബീച്ചില്‍ എന്തെങ്കിലും സംസാരിച്ചു നടന്നാല്‍ മതി, ബന്ധങ്ങളുടെ കെട്ടുറപ്പു വര്‍ദ്ധിക്കാന്‍.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍
എവിടെയാണെന്നതിലല്ലാ, എങ്ങനെയാണെന്നതിലാണ് കാര്യം. കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും സന്തോഷിക്കാനുള്ള ഒരു മനസു കണ്ടെത്തേണ്ടത് വളരെ പ്രധാനം.



Click it and Unblock the Notifications
