Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബന്ധങ്ങള്‍ക്കടിസ്ഥാനം വിശ്വാസം മാത്രമല്ല
പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏത് ബന്ധത്തിന്റേയും അടിസ്ഥാനം. എന്നാല്‍ ഇത് കൊണ്ട് മാത്രം പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്ന് പറയാനാവില്ല. ചില ആരോഗ്യകരമായ ശീലങ്ങളും ഇതോടൊപ്പം തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിവാഹത്തിനു ശേഷമുള്ള സൗഹൃദങ്ങള്‍ നല്ലതോ?
സ്ത്രീ-പുരുഷ ബന്ധം ദൃഢമാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വരുന്ന വീഴ്ചയാണ് ബന്ധങ്ങളെ പ്രശ്നത്തിലാക്കുന്നതും.

ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക
എപ്പോഴും കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും. പുറത്ത് പോയി കഴിയ്ക്കുന്നതും അല്ലെങ്കില്‍ ഒരുമിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.

ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക
ഭാവി ജീവിതത്തെക്കുറിച്ച് പരസ്പരം തുറന്നു പറയുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുടെ തീരുമാനങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കുക.

ഭൂതകാലജീവിതത്തക്കുറിച്ച് തുറന്നു പറയുക
ഒരുമിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച് തുറന്നു പറയുക. എന്നാല്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ ഒരിക്കലും ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കണം.

സംശയങ്ങള്‍ തീര്‍ക്കുക
പങ്കാളിയ്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് സാവധാനം ചോദിച്ച് മനസ്സിലാക്കുക. ഒരിക്കലും എടുത്തടിച്ച പോലെ സംസാരിക്കരുത്.

പരസ്പരാനുകമ്പ ഉണ്ടാവണം
പരസ്പരമുള്ള വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയണം. ഒരിക്കലും ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടാവരുത്.

കലഹങ്ങള്‍ പരിഹരിക്കുക
കലഹങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ എത്ര വലിയ വഴക്കാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനെ കൊണ്ടു പോകരുത്. ഇത് പരിഹരിക്കാന്‍ ഇരു കൂട്ടരും പരസ്പരം മുന്‍കൈ എടുക്കണം.



Click it and Unblock the Notifications
