Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നിങ്ങള്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലോ?
ഭാര്യയ്ക്കും ഭര്‍ത്താവിനും ദാമ്പത്യ ജീവിതത്തില്‍ തുല്യമായ പങ്കാണ് ഉള്ളത്. എന്നാല്‍ ചില ഭര്ത്താക്കന്മാരെങ്കിലും പലപ്പോഴും ആണ്‍മേല്‍ക്കോയ്മ ദാമ്പത് ജീവിതത്തില്‍ കാണിയ്ക്കാന്‍ ശ്രമിക്കും. ആര്‍ക്കും ആരേയും നിയന്ത്രണത്തിലാക്കാന്‍ അവകാശമില്ല. എന്നാല്‍ ദാമ്പത്യ ജീവിതത്തിലും ഈ തത്വം തന്നെ ഫോളോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ പലപ്പോഴും ഇതൊന്നും പലര്‍ക്കിടയിലും സംഭവിക്കാറില്ലെന്നു മാത്രം. ഭാര്യയുടെ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് ഇടപെടുന്നത് ശരിയാണോ എന്ന് ആലോചിച്ചു നോക്കൂ. ഭാര്യ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാണ് എന്നതിന്റെ ചില സൂചനകള്‍.

പാസ് വേഡുകളില്‍ പ്രശ്നം
ഭാര്യയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് അറിയണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നയാളാണോ നിങ്ങളുടെ ഭര്‍ത്താവ്. എന്തിനധികം ഭാര്യയെ നിയന്ത്രണത്തിലാക്കണം എന്ന് കരുതുന്നവര്‍ ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പാസ് വേഡ് വരെ അറിയണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നു.

ഭാര്യയുടെ വരുമാനം
ഭാര്യയുടെ വരുമാനം പങ്ക് വെയ്ക്കണം എന്നതായിരിക്കും മറ്റൊരാവശ്യം. ഭാര്യ ജോലിയ്ക്കു പോയാലും ശമ്പളം തന്റെ കൈയ്യില്‍ തന്നെ ഏല്‍പ്പിക്കണം എന്ന ചിന്താഗതിക്കാര്‍.

ഫോണ്‍ വിളിച്ച് ശല്യം ചെയ്യല്‍
ഭാര്യ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയി എന്നിരിയ്ക്കട്ടെ എപ്പോഴും ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഇതുണ്ടാക്കുന്ന ഇറിറ്റേഷന്‍ വളരെ വലുതായിരിക്കും.

തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ട്
ഭാര്യ സ്വതന്ത്രയായ വ്യക്തിയാണ് എന്നാല്‍ ഭാര്യയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള അനുവാദമില്ല. ഇത്തരം പ്രശ്നങ്ങള്‍ കുടുംബ ജീവിതം താളം തെറ്റിയ്ക്കും.

ഫോണ്‍ പരിശോധിയ്ക്കുന്നത്
ഭാര്യയുടെ ഫോണ്‍ ചികഞ്ഞ് പരിശോധിയ്ക്കുന്നത് പല ഭര്ത്താക്കന്മാരുടേയും രീതിയാണ്. പലപ്പോഴും ഭാര്യയോടുള്ള സംശയമായിരിക്കും ഇതിന് ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നത്.

ഭാര്യവീട്ടുകാരെ പഴിപറയുക
ഭാര്യ വീട്ടുകാരെ പഴി പറയുന്ന കാര്യത്തിലും ചില ഭര്ത്താക്കന്മാര് മുന്നിലായിരിക്കും. പലപ്പോഴും ഇത് ബന്ധങ്ങളെ ഒരിക്കലും അടുപ്പിക്കാന്‍ പറ്റാത്ത രീതിയിലേക്ക് അകറ്റുന്നു.



Click it and Unblock the Notifications
