Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കല്യാണം കഴിഞ്ഞു, പക്ഷേ....
ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കു പതിച്ചു നല്കുന്ന ചില ചിഹ്നങ്ങളുണ്ട്. ഒരു സ്ത്രീ വിവാഹിതയാണോ അല്ലയോ എന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില വഴികള്‍.
കഴുത്തിലെ താലി, നെറുകയിലെ സിന്ദൂരം, ചിലയിടങ്ങളില്‍ കയ്യിലെ വള, മുടിയിലെ പൂവ് എന്നിങ്ങനെ പോകുന്നു ഇത്.
എന്നാല്‍ ഇന്നത്തെ കാലത്ത് വിവാഹിതയാണെങ്കിലും ഇവയ്ക്കൊന്നിനും സ്ഥാനം കൊടുക്കാതെ, താന്‍ വിവാഹിതയാണെന്നു സൂചന നല്‍കാതെ ജീവിയ്ക്കുന്ന പെണ്‍കുട്ടികളുമുണ്ട്.
വിവാഹിതരായവര്‍ വിവാഹിതയവരെപ്പോലെതന്നെ നടക്കേണ്ടതുണ്ടോ, അല്ലാതെ നടക്കുന്ന സ്ത്രീകള്‍ തെറ്റുകാരാണോ,

കല്യാണം കഴിഞ്ഞു, പക്ഷേ....
നമ്മുടെ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാമാണ് ഇതിനും അടിസ്ഥാനമായി പറയാനുള്ളത്. എന്നു കരുതി ഇത് അടിച്ചേല്പ്പിയ്ക്കേണ്ടതല്ല. താല്പര്യമുള്ളവര്ക്കു സ്വീകരിയ്ക്കാം, അല്ലാത്തവര്‍ക്ക് വേണ്ടാ എന്ന രീതിയേല്ലേ നല്ലത്. കാരണം വ്യക്തിസ്വാതന്ത്ര്യവും ഇഷ്ടവുമെല്ലാം ആര്‍ക്കാണെങ്കിലും പ്രധാനം തന്നെ.

കല്യാണം കഴിഞ്ഞു, പക്ഷേ....
ഇത്തരം വിവാഹചിഹ്നങ്ങള് കൊണ്ടുമാത്രം ഒരാള്‍ നല്ല ഭാര്യയാകണമെന്നില്ല, ദാമ്പത്യം സുഖകരമാകണമെന്നുമില്ല. ഇതിന് പല ഘടകങ്ങള്‍ ഒരുമിച്ചു ചേരുക തന്നെ വേണമെന്ന കാര്യം ഓര്‍ക്കുക.

കല്യാണം കഴിഞ്ഞു, പക്ഷേ....
വിവാഹിതയായ ഒരു പെണ്‍കുട്ടി ഇത്തരം ചിഹ്നങ്ങളൊന്നും ധരിയ്ക്കുന്നില്ലെന്നു കൊണ്ടു മാത്രം ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തള്ളിപ്പറയുന്നവളാണെന്നു വരുന്നില്ല. ഇവള് നല്ല ഭാര്യയോ മരുമകളോ ആകില്ലെന്നും പറയാനാകില്ല.

കല്യാണം കഴിഞ്ഞു, പക്ഷേ....
വിവാഹിതരുടെ ഇത്തരം ആടയാഭരണങ്ങള്‍ ധരിയ്ക്കുന്നതു കൊണ്ടുമാത്രം ഒരു സ്ത്രീയെ ഉത്തമയെന്നു പറയാനാകില്ല. കാരണം ഇത് വെറും പുറംമോടി മാത്രമാണ്. ഒരാളുടെ ഉള്ളില്‍ നിന്നും വരേണ്ട നന്മകളും ഇത്തരം ചിഹ്നങ്ങളും തമ്മില്‍ കാര്യമായ ബന്ധമില്ല.

കല്യാണം കഴിഞ്ഞു, പക്ഷേ....
ഇന്നത്തെ സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം അടങ്ങിക്കഴിയുന്നവരല്ല. പലതരം ജോലികള്‍ ചെയ്യുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേരുന്ന വസ്ത്രധാരണ, ആഭരണ രീതികളും പ്രധാനം. ഒഫീഷ്യല്‍ വസ്ത്രത്തിനൊപ്പം ഇത്തരം വിവാഹിത ചിഹ്നങ്ങള്‍ എപ്പോഴും ധരിയ്ക്കാന്‍ പറ്റിയെന്നു വരില്ല. സന്ദര്‍ഭങ്ങളും സൗകര്യങ്ങളുമെല്ലാം ഇവിടെ പ്രധാനമാകുന്നു.

കല്യാണം കഴിഞ്ഞു, പക്ഷേ....
ഭര്‍ത്താവിനോടുള്ള വിധേയത്വമാണ് ഇത്തരം ചിഹ്നങ്ങള്‍ കാണിയ്ക്കുന്നതെന്ന അഭിപ്രായമുള്ളവരുണ്ടാകാം. എന്നാല്‍ ശരിയായ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതിന് അടിസ്ഥാനമില്ലെന്നു വേണം പറയാന്‍. ഭര്‍ത്താവണിയിച്ച താലി കഴുത്തിലിട്ടു ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്ന സ്ത്രീകളുമില്ലേ.

കല്യാണം കഴിഞ്ഞു, പക്ഷേ....
മറ്റു പുരുഷന്മാരുടെ കാമക്കണ്ണുകളില്‍ നിന്നും സ്ത്രീയ്ക്കു സുരക്ഷിതത്വം നല്കുന്ന ഒന്നാണ് ഇവയെന്നവകാശപ്പെടുന്നവരുണ്ട്. എന്നാല്‍ വിവാഹിതരും വൃദ്ധകളുമെല്ലാം പീഡനത്തിനിരയാകുന്ന വാര്‍ത്തകളും ഇന്നു സാധാരണമല്ലേ.



Click it and Unblock the Notifications
