Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വിവാഹിതരായ പുരുഷന്മാര് അറിയേണ്ടത്
വിവാഹത്തോടെ പലരുടെ ജീവിതവും മാറി മറിയും. വിവാഹത്തോടെ ഒരാളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇതില്‍ കൂടുതലും പോസിറ്റീവ് ആയ മാറ്റങ്ങളായിരിക്കും. എന്നാല്‍ വിവാഹം കഴിഞ്ഞ പുരുഷന്മാര് ചില കാര്യങ്ങള്‍ മറന്നാല്‍ അത് വിവാഹ ജീവിതം നരക പൂര്ണമാകാന് കാരണമാകും. ആദ്യ കാഴ്ചയില്‍ അവന് കണ്ടത്....
പലര്‍ക്കും അതുവരെ ഒറ്റയ്ക്ക് ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ പങ്കാളി കൂടെ തനിക്കൊപ്പം ഉണ്ടാകുമെന്ന് ഓര്‍ക്കുന്നതാണ് സന്തോ,കരമായ കുടുംബ ജീവിതത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. എന്നാല്‍ വിവാഹം കഴിച്ച പുരുഷന്മാര് അറിയേണ്ടതും ഓര്‍ക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിവാഹം ഒരു ജോലിയാണ്
വിവാഹം എന്നത് ഒരു ജോലിയാണെന്നതാണ് പല പുരുഷന്മാരും കരുതി വെച്ചിരിക്കുന്നത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും വിവാഹം കഴിഞ്ഞു കഴിഞ്ഞ് കുറച്ചു കഴിഞ്ഞാല്‍ അവരുടെ ഉള്ളിലെ പ്രണയം ഇല്ലാതാവുന്നു. എന്നാല്‍ പ്രണയം ഒരിക്കലും ഇല്ലാതാവാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വാദപ്രതിവാദങ്ങള്‍
പലപ്പോഴും വാദപ്രതിവാദങ്ങളാണ് കുടുംബ ബന്ധത്തിന്റെ താളം തെറ്റിയ്ക്കുന്നത്. ഇതില്‍ തന്നെ ഭര്ത്താക്കന്മാര്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം എന്ന ചിന്താഗതിയും വിവാഹിതരായ പുരുഷന്മാര് മാറ്റി നിര്‍ത്തണം. കുടുംബ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യമാണ് നല്‍കേണ്ടത്.

ചിരിയ്ക്കാന്‍ മറക്കരുത്
പലപ്പോഴും കുടുംബ ബന്ധങ്ങളിലെ വീഴ്ചയ്ക്കു കാരണം ഇതാണ്. ചിരിയ്ക്കാന്‍ ഒരിക്കലും മറക്കരുത്. ഭാര്യക്കൊപ്പമുള്ള സമയങ്ങളില്‍ ഉറക്കെ ചിരിയ്ക്കുക. ഇതു വഴി ചിലപ്പോള്‍ നമ്മുടെ ദു:ഖങ്ങളും പ്രതിസന്ധികളും എല്ലാം ഇല്ലാതാവും.

പ്രശ്നങ്ങളെ ചിന്തിക്കാതിരിക്കുക
പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം നല്കി തള്ളിക്കളയുക. ഒരിക്കലും പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുക.

താരതമ്യം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും
പലപ്പോഴും ഭാര്യയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരം താരതമ്യ പഠനത്തിന് ഒരിക്കലും മുതിരാതിരിയ്ക്കുക.

ക്ഷമിക്കേണ്ടത് അത്യാവശ്യം
കുടുംബ ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ് ക്ഷമ. അതുകൊണ്ട് തന്നെ ക്ഷമിക്കേണ്ടത് അത്യാവശ്യം. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ ക്ഷമയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാം. അതുകൊണ്ട് ക്ഷമ ആര്‍ജ്ജിച്ചെടുക്കേണ്ടത് ഭര്ത്താക്കന്മാരുടെ ജോലിയാണ്.

ഭാര്യയായിരിക്കണം ഒന്നാമത്
എന്ത് പ്രശ്നങ്ങള്‍ വന്നാലും എത്രയൊക്കെ ദേഷ്യം കുടുംബ ജീവിതത്തില്‍ ഉണ്ടായാലും നമ്മുടെ മനസ്സിലും ജീവിതത്തിലും ഭാര്യയ്ക്കായിരിക്കണം ഒന്നാം സ്ഥാനം. ഒരു നല്ല ഭര്‍ത്താവിന്റെ മനസ്സില്‍ എപ്പോഴും ഭാര്യയ്ക്കായിരിക്കും ഒന്നാം സ്ഥാനവും.



Click it and Unblock the Notifications
