Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഭര്‍ത്താവിനെ വെറുക്കാന്‍ ഇതോ കാരണങ്ങള്‍?
ഭാര്യാ-ഭര്‍തൃബന്ധം ഏറ്റവും പവിത്രമായ ഒന്നാണ്. അതിലുള്ള വിശ്വാസം ഇരു കൂട്ടര്‍ക്കും നഷ്ടപ്പെട്ടാല്‍ പിന്നീടുള്ള ജീവിതം നരക തുല്യമായിരിക്കും എന്നതാണ് സത്യം. ഭാര്യ ജീവനുതുല്യം തങ്ങളെ സ്നേഹിക്കണം എന്നായിരിക്കും ഓരോ ഭര്‍ത്താവിന്റേയും ആഗ്രഹം. ആണ്‍നുണകള്‍ക്കു പുറകിലെ സത്യം
എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ ഇത്തരമൊരു വിശ്വാസവും സ്നേഹവും ഉണ്ടാവണം എന്നില്ല. പെട്ടെന്നൊരു ദിവസം ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സ്നേഹം കുറയുന്നു. എന്താണ് ഇതിനു കാരണം എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? എന്നാല്‍ ഭാര്യമാരില്‍ ഇത്തരം മാറ്റങ്ങള്‍ പ്രകടമാകാന്‍ എന്തൊക്കെ കാരണങ്ങള്‍ ആണെന്നു നോക്കാം.

പരസ്പര ബഹുമാനത്തിന് കോട്ടം തട്ടുമ്പോള്‍
ബഹുമാനം ഭര്‍ത്താവിനോട് മാത്രം പോര തിരിച്ച് ഭര്‍ത്താവിന് ഭാര്യയോടും ബഹുമാനം വേണം. ഇത്തരത്തിലുള്ള ബഹുമാനം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും അത് വെറുപ്പിലേക്ക് മാറുന്നത്.

ഭര്‍ത്താവിന്റെ വഞ്ചന
ഒരു സ്ത്രീയും പൊറുക്കാത്ത കാര്യമാണ് ഇത്. എത്രയൊക്കെ സ്നേഹിച്ചില്ലെങ്കിലും ഒരിക്കലവും ഭര്‍ത്താവിന്റെ വഞ്ചന ഭാര്യ സഹിക്കില്ല.

സാമ്പത്തിക തിരിമറി
സാമ്പത്തികമായ കാര്യങ്ങളില്‍ ഭാര്യയറിയാതെ തിരിമറി നടത്തുമ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് കുടുംബത്തില്‍ വഴക്കിനും വെറുപ്പിനും കാരണമാകുന്നു.

ഉത്തരവാദിത്വമില്ലായ്മ
ഭര്‍ത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയായിരിക്കും മറ്റൊരു പ്രശ്നം. പലപ്പോഴും കുടുംബത്തിന്റെ യാതൊരു വിധ കാര്യങ്ങളും ശ്രദ്ധിക്കാതെ നടക്കുന്ന ഭര്‍ത്താവിനെ പലപ്പോഴും ഭാര്യമാര# വെറുക്കുന്നു.

വ്യക്തിപരമായ സ്വാതന്ത്ര്യം
തന്റെ എല്ലാ കാര്യത്തിലും ഭര്‍ത്താവ് കൈകടത്തുമ്പോള്‍ അതും പലപ്പോഴും പ്രശ്നത്തിന് തുടക്കാമകുന്നു. വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വിലയും നല്‍കാത്തതും പലപ്പോഴും വെറുപ്പ് തോന്നാന്‍ കാരണമാകുന്നു.

താല്പ്പര്യസംരക്ഷണം
ഭര്‍ത്താവിന്റെ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമായി ഭാര്യമാരെ ഉപയോഗിക്കുന്നവരും കുറവല്ല. ഭാര്യയെന്ന് പദം മാത്രമേ അവര്‍ക്ക് സ്വന്തമായി ഉണ്ടാവുകയുള്ളൂ. ഇതും വെറുപ്പിന്റെ പ്രധാന കാരണമാണ്.

ഒന്നിനും കൊള്ളില്ല
പലപ്പോഴും ഭര്ത്താക്കന്മാര് ഭാര്യയോട് പറയുന്ന ഒന്നാണ് ഇത്. ഒന്നിനും കൊള്ളാത്ത ഭാര്യയെന്ന ഭര്‍ത്താവിന്റെ പരിഹാസവും പലപ്പോഴും ഭാര്യമാരില്‍ ഭര്‍ത്താവിനെ വെറുക്കാനുള്ള കാരണമുണ്ടാക്കുന്നു.



Click it and Unblock the Notifications
