Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാര്യയും ഭര്‍ത്താവും ഇതൊന്നും പറയില്ലാ.....
നമ്മള് പ്രിയപ്പെട്ടവരില്‍ നിന്നും മറച്ച് വെയ്ക്കാന്‍ ശ്രമിക്കുന്ന ചില രഹസ്യങ്ങളുണ്ട്. അതിന് പ്രസക്തമായ കാരണവുമുണ്ടാകും. എല്ലാ കാര്യങ്ങളും എല്ലാവരുമായി ചര്‍ച്ച ചെയ്യാനാവില്ല എന്നതും ഒരു വസ്തുതയാണ്. ഇവിടെ മറ്റേ വ്യക്തി നിങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം മനസിലാക്കുന്നതിന് പക്വതയുള്ള ആളായിരിക്കണം.
എന്നാല്‍ ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നതാണ് നല്ലത്. ഭാവിയില്‍ നിങ്ങളുടെ ബന്ധത്തെ ബാധിക്കാവുന്ന എന്തെങ്കിലും രഹസ്യം ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തുന്നതാണ് നല്ലത്. എന്നാല്‍ മറുവശത്ത് നിസ്സാരവും അലോസരപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ പങ്കാളിയോട് പറയാതിരിക്കുന്നതാണ് ഉചിതം.
നിങ്ങളെ മനസിലാക്കാനുള്ള പക്വത പങ്കാളിക്ക് ഇല്ലെങ്കില്‍ നിങ്ങളെക്കുറിച്ചുള്ള സങ്കല്പത്തിന് കോട്ടം തട്ടും. അക്കാരണത്താല്‍ രഹസ്യങ്ങള്‍ തുറന്ന് പറയുന്നതിന് മുമ്പ് രണ്ടാവര്‍ത്തി ചിന്തിക്കുന്നത് നല്ലതാണ്. നമ്മള് രഹസ്യമാക്കി വെയ്ക്കാന്‍ ശ്രമിക്കുന്ന അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1. ആദ്യ ചുംബനം -
മിക്കവരും കൗമാരക്കാലത്തായിരിക്കും ഭ്രാന്തന് രീതിയില്‍ ആദ്യ ചുംബനം നല്കിയിട്ടുണ്ടാവുക. ചിലര്‍ അത്തരം കാര്യങ്ങള്‍ മറയില്ലാതെ വെളിപ്പെടുത്തുമെങ്കില് ചിലര്‍ അത് രഹസ്യമായി സൂക്ഷിക്കും.

2. ഒപ്പമുണ്ടായിരുന്ന ആളുകള്‍ -
ബന്ധങ്ങളില്‍ വലിയ കാര്യങ്ങളൊന്നും ചെയ്യാത്തവരെ സംബന്ധിച്ച് ഒളിച്ച് വെയ്ക്കാന്‍ ഒന്നുമുണ്ടാവില്ല. എന്നാല്‍ യൗവ്വനത്തില്‍ ഡേറ്റിങ്ങില്‍ ധാരാളമായി അഭിരമിച്ചവര്‍ക്ക് പങ്കാളികളില്‍ നിന്ന് പലതും ഒളിച്ച് വെയ്ക്കേണ്ടതായിട്ടുണ്ടാവും.

3. ശീലങ്ങള്‍ -
കാണുന്നിടത്തെല്ലാം തുപ്പുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഇത് കണ്ടാല്‍ നിങ്ങള്‍ സംസ്കാരമില്ലാത്തവനാണെന്ന് ഭാര്യ കരുതുമെന്നതിനാല്‍ നിങ്ങള്‍ ഭാര്യയില്‍ നിന്ന് ആ ശീലം മറച്ച് വെയ്ക്കുന്നുണ്ടാവും.

4. ഭയം -
ചിലര്‍ കാരണമില്ലാതെ ഭയപ്പെടുന്നവരായിരിക്കും. പങ്കാളി സമീപത്ത് ഇല്ലാതിരിക്കുകയും നമ്മളെ ഒരിക്കലും കുറ്റപ്പെടുത്താതിരിക്കുകയും ചെയ്താല്‍ ഇക്കാര്യം നമ്മള് രഹസ്യമായി സൂക്ഷിക്കും.

5. കുടുംബപ്രശ്നങ്ങള്‍ -
എല്ലാവര്ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ബാല്യകാലം ലഭിക്കുകയെന്ന ഭാഗ്യം ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ നമ്മുടെ ചരിത്രം മനസിലാക്കാതിരിക്കാനായി ചെറുപ്പത്തിലുണ്ടായ ദുരന്തങ്ങളും കുടുംബ കലഹങ്ങളും മറച്ച് വെയ്ക്കും.

6. സാമ്പത്തികമായ പിഴവുകള്‍ -
മിക്കവരും സാമ്പത്തിക കാര്യങ്ങളില്‍ തെറ്റുകള്‍ വരുത്തുന്നവരാണ്. അത്തരക്കാരെ നമ്മള് വിഡ്ഡികളെപ്പോലെ കാണും. ഇതിനാല്‍ നമ്മള് ഇക്കാര്യങ്ങള്‍ ഒളിച്ച് വെയ്ക്കാന്‍ ശ്രമിക്കും.

7. ലൈംഗിക താല്പര്യങ്ങള് -
പലര്‍ക്കും വ്യത്യസ്ഥമായ ലൈംഗിക താല്പര്യങ്ങളും ഭാവനകളുമുണ്ടാകും. എന്നാല്‍ നിങ്ങളെ ശരിയായി മനസിലാക്കുന്ന ഒരു പങ്കാളി ഇല്ലെങ്കില്‍ വൈകൃതമുള്ള ആളായി കണക്കാക്കപ്പെടാതിരിക്കാന് അത്തരം ആഗ്രഹങ്ങള്‍ അവഗണിക്കുകയാണ് നല്ലത്.



Click it and Unblock the Notifications
