Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
വിവാഹജീവിതം സ്വര്ഗമാക്കുന്നവരുണ്ട്, നരകമാക്കുന്നവരുമുണ്ട്. സന്തുഷ്ടകരമായ വിവാഹജീവിതം ഭാഗ്യമാണെന്നു മാത്രം കരുതാന്‍ വരട്ടെ, ദമ്പതികള്‍ക്കും ഇതില്‍ പ്രധാന പങ്കു വഹിയ്ക്കാനുണ്ട്.
സന്തുഷ്ടകരമായ ദാമ്പത്യത്തിനു പുറകിലെ ചില രഹസ്യങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങളുടെ ദാമ്പത്യത്തില്‍ പകര്‍ത്തുന്നത് ജീവിതം സന്തോഷകരമാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
നല്ലൊരു ദാമ്പത്യത്തിന് പരസ്പരമുള്ള ആശയവിനിമയം പ്രധാനം. ദിവസവും അല്പനേരം ഒരുമിച്ചിരുന്നു സംസാരിയ്ക്കാന്‍ അവസരമുണ്ടാക്കുക. എത്ര തിരക്കാണെങ്കിലും.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഇത്തരം വഴക്കുകള്‍ നീണ്ടു നില്‍ക്കരുത്. വഴക്കു മാറാന്‍ മറ്റേയാള്‍ മുന്പിറങ്ങട്ടെയെന്ന ചിന്താഗതി വേണ്ട. വീട്ടുവീഴ്ചകള്‍ ഇരുഭാഗത്തു നിന്നും ഒരുപോലെ അത്യാവശ്യം.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
ഒരു കാര്യത്തില്‍ രണ്ടു പേര്‍ക്കും രണ്ടഭിപ്രായങ്ങളാകാം. ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് ഏതാണ് കൂടുതല്‍ ഗുണകരമെന്നു തീരുമാനിയ്ക്കുക. എന്റെ ഇഷ്ടം എങ്ങനെയായാലും നടക്കണമെന്ന ചിന്ത അരുത്.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
നല്ലൊരു ദാമ്പത്യത്തില്‍ സത്യസന്ധത ഏറെ പ്രധാനം. ദമ്പതിമാര്‍ക്കിടയില്‍ കള്ളത്തരം പാടില്ല. ഇത് ബന്ധത്തെ ശിഥിലമാക്കും. പരസ്പരം സംശയങ്ങള്‍ വളര്‍ത്തും.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
ദാമ്പത്യമെങ്കിലും പരസ്പരം തനിയെയുള്ള സമയവും അത്യാവശ്യം. സ്വകാര്യത ആവശ്യം. ഇതില്‍ ഇടിച്ചു കയറാതിരിയ്ക്കുക.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
പങ്കാളികള്‍ക്ക് പരസ്പര ബഹുമാനം അത്യാവശ്യം. എനിയ്ക്കാണ് ബഹുമാനം വേണ്ടതെന്ന ചിന്ത കളയുക.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
തനിക്കു വേണ്ടി തന്റെ പങ്കാളി പൂര്‍ണമായും മാറണമെന്നു ശഠിയ്ക്കരുത്. ദാമ്പത്യവിജയത്തിന് ആവശ്യമായ മാറ്റങ്ങള്‍ ഭാര്യയിലും ഭര്്ത്താവിലും വേണം.

ഇവര്‍ക്കു പുറകിലെ രഹസ്യങ്ങള്‍
പങ്കാളിയില്‍ തെറ്റു കണ്ടാല്‍ വഴക്കിടാതെ പറഞ്ഞു തിരുത്താന്‍ ശ്രമിയ്ക്കുക. പങ്കാളിയുടെ വാക്കിന് വില കൊടുക്കുക.



Click it and Unblock the Notifications
