Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുടുംബ കലഹങ്ങള്ക്ക് പിന്നില്!
അവകാശവാദങ്ങളും വിയോജിപ്പുകളും ആരോഗ്യകരമായ ഏതൊരു ബന്ധത്തിലുമുള്ള കാര്യമാണ്. വിയോജിപ്പുകളില്ലാതെ ഒരു ബന്ധം നിലനില്ക്കുക എന്നത് അസംഭവ്യമാണ്.
എല്ലാവരും തര്ക്കങ്ങള് ഉന്നയിക്കില്ലെങ്കിലും വിവാഹിതരായ എല്ലാവരും തന്നെ തങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങള് സംബന്ധിച്ച് മറ്റുള്ളവരേക്കാള് കൂടുതല് തര്ക്കത്തിന് തുനിയുന്നവരാണെന്ന് മനശാസ്ത്രജ്ഞര് കണ്ടെത്തിയിട്ടുണ്ട്.
അത്തരം ചില കാരണങ്ങളെക്കുറിച്ച് അറിയുക.

സാമ്പത്തിക പ്രശ്നങ്ങള്
മിക്കവാറും വിവാഹിതര്ക്കിടയിലും പ്രശ്നങ്ങള്ക്ക് ഇടയാക്കുന്ന ഒരു കാര്യമാണിത്. ആരാണ് കൂടുതല് പണം സമ്പാദിക്കുന്നതെന്നും, ആര്ക്കാണ് കൂടുതല് പണം ചെലവഴിക്കാനുള്ള അവകാശമെന്നും, ഏത് മേഖലയിലാണ് പണം ചെലവഴിക്കേണ്ടത് എന്നതുമാണ് ദമ്പതികള്ക്കിടയില് കൂടുതലായി തര്ക്കത്തിന് ഇടയാക്കുന്ന കാരണങ്ങളെന്ന് ഡോ. ലിംജെര്വാല പറയുന്നു.

കുട്ടികള്
കുട്ടികള് ദമ്പതികളെ ഒരുമിപ്പിച്ച് നിര്ത്തുകയും, ഒരുമിച്ച് ജീവിക്കുന്നതിലൂടെ ബന്ധത്തിന്റെ അടുപ്പം വര്ദ്ധിപ്പിക്കാന് സഹായിക്കുമെന്നുമാണ് സാമാന്യമായ കാഴ്ചപ്പാടെങ്കിലും വിവാഹിതര്ക്കിടയിലെ തര്ക്കത്തിനുള്ള ഒരു പ്രധാന കാരണമാണിതെന്ന് വിദഗ്ദര് പറയുന്നു. കുട്ടികളെ സംബന്ധിച്ചുള്ള തര്ക്കത്തിനുള്ള പ്രധാന കാരണം ആരാണ് കുട്ടിയെ സംബന്ധിച്ച തീരുമാനങ്ങള് എടുക്കേണ്ടത് എന്നതാണ്.

ബന്ധുക്കളും മാതാപിതാക്കളും
ഇന്ത്യയിലെ ജീവിത സാഹചര്യത്തില് ഭര്തൃമാതാപിതാക്കള്ക്ക് ദമ്പതികളുടെ ജീവിതത്തില് എത്രത്തോളം സ്വീകാര്യതയുണ്ടെന്നത് ഒരു ചോദ്യമാണ്. മുന് തലമുറയില്പ്പെട്ട ഇവര് ഒരു കൂട്ടുകുടുംബ പശ്ചാത്തലത്തിലാവും ജീവിക്കുന്നത്. എന്നാലിന്ന് ചെറുപ്പക്കാരായ വിവാഹിതര് അണുകുടുംബങ്ങളായി ജീവിക്കാന് ആഗ്രഹിക്കുന്നവരാണ്. മാതാപിതാക്കള് അവരുടെ കൂടെ വന്ന് താമസിക്കുകയാവും ചെയ്യുക. രണ്ട് കുടുംബങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കലഹത്തിന് കാരണമാകുന്നതാണ്.

വീട്ടുജോലികള്
ഭാര്യമാര് ജോലിക്ക് പോകുന്നതിനൊപ്പം കുട്ടികളെ നോക്കുകയും വീട്ടുജോലികളെല്ലാം ചെയ്യുകയും ചെയ്തിരുന്ന കാലം കടന്നുപോയിരിക്കുന്നു. ജോലിക്ക് പോകുകയും, ബാക്കിയുള്ള സമയം കുട്ടികളെ പഠിപ്പിക്കുകയും വീട്ടുജോലികള് ചെയ്യുകയും ചെയ്യുന്ന ഭാര്യമാരെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് കൂടുതല് ഒഴിവ് സമയം ലഭിക്കുന്നുവെന്നാണ് പഠനങ്ങള് കാണിക്കുന്നത്.

അവധിക്കാലം പ്ലാന് ചെയ്യല്
അവധിക്കാലം പ്ലാന് ചെയ്യുന്നതില് ദമ്പതികള്ക്കിടയില് തര്ക്കത്തിന് കാരണമാകുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്. ഒരാള് ഒരു പ്രത്യക സ്ഥലത്തേക്ക് പോകാന് ആവശ്യപ്പെടുന്നുവെങ്കില് ആരെങ്കിലും അവരുടെ കൂടെപ്പോകേണ്ടതുണ്ടോയെന്ന ചോദ്യമുയരും.

പൂര്വ്വകാല പ്രശ്നങ്ങളും കലഹങ്ങളും
മുന് കാലത്തുണ്ടായിരുന്ന പ്രശ്നങ്ങളെ ചൊല്ലി അല്ലെങ്കില് പരിഹരിക്കാത്ത പ്രശ്നങ്ങള് സംബന്ധിച്ച് തര്ക്കങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്താണ് യഥാര്ത്ഥത്തില് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഭാര്യാഭര്ത്താക്കന്മാരുടെ വീക്ഷണങ്ങള് വ്യത്യസ്ഥമായിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.



Click it and Unblock the Notifications
