Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പയ്യന്‍സ് നേരത്തേ വിവാഹം കഴിച്ചാല്‍....
വിവാഹം കഴിയ്ക്കാനുള്ള പ്രായത്തെപ്പറ്റി നിരവധി ചര്‍ച്ചകള്‍ നമുക്കിടയിലുണ്ട്. പലര്‍ക്കും വിവാഹപ്രായം നേരത്തേയാക്കണമെന്നും ചിലര്‍ക്ക് വിവാഹപ്രായം കൂട്ടണമെന്നും ഇങ്ങനെ പല അഭിപ്രായങ്ങളാണ് ഉള്ളത്. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും വിവാഹം നേരത്തേയാക്കിയാല്‍ ചില ഗുണങ്ങളൊക്കെയുണ്ടെന്നാണ് പറയുന്നത്. ഭാര്യയും ഭര്‍ത്താവും ഇതൊന്നും പറയില്ലാ.....
എന്നാല്‍ നേരത്തെയുള്ള വിവാഹം പലപ്പോഴും ബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതിന് കാരണമാകും എന്നാണ് പൊകുവേ ഉള്ള അഭിപ്രായം. പക്ഷേ നേരത്തെയുള്ള വിവാഹത്തിന് ഗുണങ്ങളാണ് കൂടുതല്‍. എന്തൊക്കെയാണ് നേരത്തേയുള്ള വിവാഹം കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ എന്നു നോക്കാം.

ജീവിതത്തെപ്പറ്റി അറിയാം
ഉത്തരവാദിത്വങ്ങളും ബാധ്യതകളും കൂടുമ്പോള്‍ നമ്മള് ജീവിതത്തെപ്പറ്റി കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ നേരത്തേയുള്ള വിവാഹം നമ്മളെ പക്്വതയോടെ കാര്യങ്ങളെ സമീപിക്കാന്‍ സഹായിക്കും.

ഭാര്യയല്ല, സുഹൃത്ത്
നേരത്തേയുള്ള വിവാഹത്തിന്റെ ഏറ്റവും വലിയ ഗുണമാണ് ഇത്. ഭാര്യയെ പലപ്പോഴും സുഹൃത്തിനെയെന്ന പോലെ കാണാന്‍ സാധിയ്ക്കും. സുഹൃത്തിനെയെന്ന പോലെ ജീവിതം അടിച്ചു പൊളിയ്ക്കാന്‍ സാധിയ്ക്കും.

വിട്ടുവീഴ്ചകള്‍ മനസ്സിലാവും
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിട്ടു വീഴ്ചാ മനോഭാവത്തോടെ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിയ്ക്കും. ഇത് പലപ്പോഴും എന്ത് പ്രശ്നത്തേയും പക്വതയോടു കൂടി കാണാന്‍ ഇവരെ പാകമാക്കും.

നേട്ടങ്ങള്‍ പങ്കാളിക്കൊപ്പം
ജീവിതത്തിലെ നേട്ടങ്ങള്‍ പങ്കാളിക്കൊപ്പം ആഘോഷിക്കാന്‍ സാധ്യമാകും. വൈകിയുള്ള വിവാഹത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ് ഇത്.

കുട്ടികളെക്കുറിച്ചാലോചിച്ച് വേവലാതി
നേരത്തേ വിവാഹിതരാവുന്നവരില്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ കുട്ടികളെക്കുറിച്ചാലോചിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. മാത്രമല്ല അച്ഛനമ്മമാര്‍ക്ക് പ്രായമാവുമ്പോഴേക്ക് കുട്ടികള്‍ ഒരു നിലയില്‍ എത്തിയിട്ടുണ്ടാവും.

കരിയറിലും സഹായിക്കും
നേരത്തേ വിവാഹം കഴിച്ചെന്നു കരുതി ഒരിക്കലും നമ്മുടെ കരിയറിനേയോ പഠനത്തേയോ അത് ബാധിയ്ക്കില്ല. മാത്രമല്ല ഇത്തരം കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പങ്കാളിയ്ക്കു കൂടി സാധിയ്ക്കും.

ചെറുപ്പക്കാരായ മാതാപിതാക്കള്‍
നിങ്ങള്‍ക്ക് മക്കളുടെ പ്രായമനുസരിച്ച് അവരുടെ മനസ്സനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്തരത്തില്‍ നേരത്തേ വിവാഹം കഴിയ്ക്കുന്നതിലൂടെ കഴിയും. മാത്രമല്ല കുട്ടികളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും നിങ്ങളും ആക്ടീവ് ആയിരിക്കും.



Click it and Unblock the Notifications
