Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വിവാഹം വേണ്ടെന്നു വെയ്ക്കുന്നതിനു പുറകില്‍...
ഒരു പ്രായമായാല്‍ വിവാഹം കഴിയ്ക്കേണ്ടത് നമ്മളേക്കാള്‍ മാതാപിതാക്കളുടേയും കൂടി ആവശ്യമായിരിക്കും. എന്നാല്‍ ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കാന്‍ പലപ്പോഴും പല കാരണങ്ങളും പറയും.
വിവാഹമെന്ന ഇടപാടിനോട് തന്നെ തീരെ താല്പ്പര്യമില്ലാത്തവരായിരിക്കും പലരും. വെറുതേ ആവശ്യമില്ലാത്ത ഉത്തരവാദിത്വങ്ങള്‍ എടുത്ത് തലയില്‍ വെക്കാന്‍ തീരെ താല്പ്പര്യമില്ലാത്തവര്.
ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്. എന്തുകൊണ്ട് ഇന്നത്തെ തലമുറ വിവാഹത്തിനോട് നോ പറയുന്നു എന്ന് നോക്കാം. അതിനവര്‍ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആദ്യം വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിനാണ് ഇന്നത്തെ തലമുറ പ്രാധാന്യം നല്‍കുന്നത്. സമ്മര്‍ദ്ദം തന്നെയാണ് ഇന്നത്തെ തലമുറയുടെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് ശേഷം മാത്രം മതി വിവാഹം എന്ന് പലപ്പോഴും തീരുമാനം.

ഉത്തരവാദിത്വം
വിവാഹശേഷം നിരവധി ഉത്തരവാദിത്വങ്ങളാണ് തലയില്‍ കേറുന്നത് എന്നത് പലരുടേയും ചിന്തയാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വയ്യെന്ന ചിന്താഗതിയും പലപ്പോഴും വിവാഹത്തില്‍ നിന്നും പുതുതലമുറയെ പിന്തിരിപ്പിക്കും.

കരിയര്‍ പ്രധാനം
എന്തിനേക്കാള്‍ വലുത് നമ്മുടെ കരിയര്‍ ആണ് എന്ന ചിന്തയാണ് മറ്റൊന്ന്. യുവാക്കള്‍ക്കിടയിലാണ് ഇത്തരം ചിന്തകള്‍ കൂടുതലുള്ളത്.

സ്വാതന്ത്ര്യം.
ജീവിതത്തില്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ വിവാഹ ശേഷം ഈ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴും എന്നതാണ് പലപ്പോഴും വിവാഹത്തില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നതിനുള്ള പ്രധാന കാരണം.

സ്വയം പര്യാപ്തത
സ്വയം പര്യാപ്തതയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതും വിവാഹം എന്ന കെട്ടുപാടില്‍ നിന്ന് വിട്ടു നില്ക്കാന് പ്രേരിപ്പിക്കും.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്
ഇന്നത്തെ കാലത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. സെക്സ് എന്ന കാഴ്ചപ്പാടിനോട് കുറച്ച് കൂടി സ്വാതന്ത്ര്യത്തോട് കൂടി ഇടപെടാന്‍ സഹായിക്കുന്നതാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങള്‍.



Click it and Unblock the Notifications
