Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ ഇഷ്ടം, കാരണം?
ഒരു പ്രായം കഴിഞ്ഞാല്‍ ഒറ്റയ്ക്ക് ജീവിയ്ക്കുന്നവര്‍ക്ക് ജീവിതത്തോട് മടുപ്പ് വരും. വിവാഹം കഴിയ്ക്കുന്നതും കുട്ടികളുണ്ടാവുന്നതും കുടുംബമായി കഴിയുന്നതും എല്ലാം ഏറെ സന്തോഷങ്ങള്‍ നിറഞ്ഞ ഒന്നാണ് എന്നത് പറയാതെ തന്നെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.
എന്നാല്‍ ചിരെങ്കിലും പറയുന്നു ഒററയ്ക്ക ജീവിയ്ക്കുന്നതാണ് സ്വര്‍ഗ്ഗം എന്ന്. പ്രണയവും വിവാഹവും എല്ലാം ജീവിതത്തിലെ സ്വസ്ഥത നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നതാണ് അവരുടെ പക്ഷം. സ്വതന്ത്രമായി ജീവിയ്ക്കാന്‍ കൊതിയ്ക്കുന്നവര്‍ എന്തൊക്കെ ന്യായീകരണങ്ങളാണ് പറയുന്നത് എന്ന് നോക്കാം.

കൂടുതല്‍ സമയം ചിലവഴിക്കാന്‍
ബാധ്യതകളും മറ്റ് പ്രശ്നങ്ങളും ഇല്ലെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ സമയം ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി ചിലവഴിയ്ക്കാന്‍ കഴിയും. കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അങ്ങനെയുമാകാം

കറങ്ങി നടക്കാന്‍
അവധി ദിവസങ്ങളില്‍ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കറങ്ങി നടക്കാം. മാത്രമല്ല പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കാനും ഇഷ്ടമുള്ളത്രയും സമയം പുറത്ത് കറങ്ങാനും സാധിയ്ക്കും.

ഷോപ്പിംഗിന് സമയം ലഭിയ്ക്കുന്നു
ഷോപ്പിംഗിന് കൂടുതല്‍ സമയം ലഭിയ്ക്കുന്നു. ഇഷ്ടപ്പെട്ട വസ്ത്രം, കോസ്മെറ്റിക് എന്നിവയെല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് വാങ്ങാവുന്നതാണ്.

സുഹൃത്തിനൊപ്പം സമയം
പലപ്പോഴും പഴയകാല സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനു മറ്റും ഒറ്റയ്ക്ക് ജീവിയ്ക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരാണ് പലരും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പോലുള്ള പരിപാടികള്‍ക്ക് സമയം ലഭിയ്ക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ പെരുമാറാവുന്നതാണ്. ഫോട്ടോകള്‍ ഇട്ടാലും ആരും ചോദിയ്ക്കാന്‍ വരുമെന്ന പേടി വേണ്ട.

പ്രായമായവരെ നോക്കാന്‍
പ്രായമായ അമ്മയേയോ അച്ഛനേയോ നോക്കാന്‍ ആരോയും ആശ്രയിക്കേണ്ടി വരില്ല. ഇതൊന്നും കുടുംബസ്ഥരായവര്ക്ക് അത്രയെളുപ്പം കഴിയില്ലെന്നാണ് പറഞ്ഞു വരുന്നത്.

സുഹൃത്തിനെ സഹായിക്കാന്‍
അത്യാവശ്യ ഘട്ടങ്ങളില്‍ സുഹൃത്തിനെ സഹായിക്കാന്‍ കഴിയും. കുടുംബമാണെങ്കില്‍ സുഹൃത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്കാന് കഴിയില്ലെന്നാണ് മറ്റൊരു ന്യായീകരണം.



Click it and Unblock the Notifications
