Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇങ്ങനെയെങ്കില്‍ ദാമ്പത്യം തകരില്ലായിരുന്നു
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മന:പ്പൊരുത്തമാണ് ദാമ്പത്യത്തെ വിജയത്തിലേക്ക് നയിക്കുന്നത്. വിജയകരമായ ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ചില അഡ്ജസ്റ്റ്മെന്റുകള്‍ക്ക് നിര്‍ബന്ധമായും തയ്യാറാവണം.
ജീവിതത്തിലെ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും പലപ്പോഴും പരസ്പരം അറിഞ്ഞു മാത്രമേ ചെയ്യാന്‍ പല ദമ്പതികളും തയ്യാറാവുകയുള്ളൂ.
എന്നാല്‍ എല്ലാ ദാമ്പത്യവും വിജമായിരിക്കണം എന്നില്ല. എന്തൊക്കെ കാര്യങ്ങളാണ് ഒരു ദാമ്പത്യവിജയത്തിനായി നമ്മള് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

ഉറങ്ങുമ്പോഴും സ്നേഹ പ്രകടനം
ഉറക്കത്തിന്റെ കാര്യത്തില്‍ പോലും പരസ്പരം സ്നേഹപ്രകടനം സാധ്യമാക്കണം. ഉറങ്ങുമ്പോള്‍ ദമ്പതികള്‍ പരസ്പരം സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ ആ ബന്ധം ഏറെ ദൃഢതയേറിയതാണെന്ന് പറയാം.

ജോലികള്‍ ഒരുമിച്ച്
അടുക്കള ജോലി സ്ത്രീക്കു മാത്രമുള്ളതാണ് എന്ന ചിന്ത പുരുഷന്മാര് ഒഴിവാക്കുക. അടുക്കളയില്‍ ഒരുമിച്ച് ജോലികള്‍ പങ്കുവെയ്ക്കുന്നത് വിജയകരമായ ദാമ്പത്യത്തിന്റെ പതിവ് കാഴ്ചയാണ്.

സംസാരിക്കാന്‍ സമയം കണ്ടെത്തുക
സംസാരിക്കാന്‍ സമയം കണ്ടെത്തുകയാണ് ആദ്യ പടി. പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവമാണ് പ്രശ്നങ്ങളുടെ തുടക്കവും.

കലാ-കായിക വിനോദങ്ങള്‍ ഒരുമിച്ച്
കലാ-കായിക വിനോദങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതും ഇത്തരത്തില്‍ ദാമ്പത്യബന്ധത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കുന്നു.

ഇടയ്ക്ക് ഭക്ഷണം പുറത്ത്
ഇടക്ക് ഭക്ഷണം കഴിയ്ക്കുന്നതും സിനിമയ്ക്ക് പോകുന്നതും ശീലമാക്കുക. പുറത്തെ ആഘോഷ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും നല്ല ദാമ്പത്യ ബന്ധത്തിന്റെ ലക്ഷണമാണ്.

ടി വി കാണുന്നത് ഒരുമിച്ച്
ടി വി കാണുന്നതും മറ്റും ഒരുമിച്ച് ആക്കുക. ഇതൊക്കെ സ്നേഹ പൂര്‍ണമായ ദാമ്പത്യ ബന്ധത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.



Click it and Unblock the Notifications
