Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പങ്കാളിയുടെ പ്രണയം ഇല്ലാതാവുന്നുവോ?
പരസ്പര വിശ്വാസത്തിലൂന്നിയാണ് ഏത് ബന്ധവും മുന്നോട്ട് പോവുക. എപ്പോഴെങ്കിലും ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നീട് ആ ബന്ധം ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത രീതിയിലായി മാറിക്കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഏത് ബന്ധത്തിലായാലും സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പയ്യന്‍സ് നേരത്തേ വിവാഹം കഴിച്ചാല്‍....
പ്രത്യേകിച്ച് പുരുഷന്മാരാണ് ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. എന്തുകൊണ്ടെന്നാല്‍ വിശ്വാസം തകര്‍ക്കപ്പെടാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ പിന്നീട് പഴയ പോലെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഉള്ള ബുദ്ധിമുട്ടാണ് ഏറ്റവും പ്രയാസം. എന്തൊക്കെ കാര്യങ്ങളാണ് പങ്കാളിയുടെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ചെയ്യേണ്ടതെന്നു നോക്കാം.

സുരക്ഷിതത്വ ബോധം
തന്റെ അടുക്കല്‍ അവള് സുരക്ഷിതയാണെന്നുള്ള ബോധം അവള്‍ക്ക് ഉണ്ടാക്കി കൊടുക്കുക. ഇതാണ് ഏറ്റവും പ്രധാനം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ അധികം സമയം വേണ്ട.

ഉപദേശം സ്നേഹ രൂപത്തില്‍
ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് അവളെ ഉപദേശിക്കണം എന്നുണ്ടെങ്കില്‍ സ്നേഹ രൂപത്തില്‍ ഉപദേശിക്കുക.

ദേഷ്യം പാടെ ഒഴിവാക്കുക
ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അതിനെ പാടെ ഒഴിവാക്കുക. മാത്രമല്ല ഇത്തരത്തില്‍ അമിത ദേഷ്യം വരികയാണെങ്കില്‍ ശാന്തമായി എവിടെയെങ്കിലും ഇരിയ്ക്കുകയോ കിടക്കുകയോ ചെയ്യുക.

നല്ലൊരു ശ്രോതാവാകുക
ഭാര്യ പറയുന്നതിനേയും അംഗീകരിക്കുന്ന രീതിയില്‍ നല്ലൊരു ശ്രോതാവാകുകയാണ് ആദ്യം ചെയ്യേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങളേയും മുഖവിലയ്ക്കെടുക്കുക.

മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക
ദേഷ്യം വന്ന് വഴക്കു പറയുന്ന സന്ദര്‍ഭങ്ങളിലും മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. മോശമായി സംസാരിച്ചു കഴിഞ്ഞ് പിന്നീട് സോറി പറഞ്ഞാലും അതുണ്ടാക്കുന്ന മുറിവ് മാറണമെന്നില്ല.

കുറ്റങ്ങളേയും കുറവുകളേയും അംഗീകരിക്കുക
ഭാര്യയുടെ കുറ്റങ്ങളേയും കുറവുകളേയും അംഗീകരിക്കുക. എപ്പോഴും അവരുടെ കൂടെയുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വീട്ടു ജോലികളില്‍ സഹായിക്കുക
വീട്ടു ജോലികളില്‍ കഴിയുമെങ്കില്‍ ഭാര്യയെ സഹായിക്കുക. ഇത് നിങ്ങളുടെ പങ്കാളിയ്ക്കുണ്ടാക്കുന്ന സന്തോഷം എത്രയിരട്ടിയാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരിക്കും.



Click it and Unblock the Notifications
