Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹപ്രായമായില്ല, ആവട്ടെ
വിവാഹം കഴിക്കാനുള്ള പ്രായം എത്രയാണ്? നമ്മുടെ നാട്ടിലാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് 18 തികയുന്നതിനു മുന്‍പേ ചോദിച്ചു തുടങ്ങും കല്ല്യാണമായില്ലേ, കല്ല്യാണമായില്ലേ എന്ന്. ആണ്‍കുട്ടികളാണെങ്കിലും സ്ഥിതി മറിച്ചല്ല. എന്നാല്‍ നിയമം അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആയിരിക്കണം പ്രായം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോഴും പലയിടങ്ങളിലും ശൈശവ വിവാഹം എന്ന ദുരാചാരം ഉണ്ടെന്നതും സത്യമാണ്. വിവാഹം, ആരു പറയാത്ത രഹസ്യങ്ങള്‍

എന്നാല്‍ എല്ലാത്തിനുമുപരിയായി പ്രായം പക്വത തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വിവാഹ ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ടു തന്നെ 28നും 30നും ഇടയിലാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം എന്നാണ് നാഷണല്‍ സര്‍വ്വേ ഓഫ് ഗ്രോത്ത് ഫാമിലി പുറത്തു വിട്ട രേഖകളില്‍ പറയുന്നത്. ഇത്തരക്കാര്‍ക്കിടയില്‍ വിവാഹമോചനത്തിനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് ഈ പ്രായം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
നേരത്തേ വിവാഹം കഴിക്കുന്നവരില്‍ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ വൈകി വിവാഹം കഴിച്ചവരില്‍ വിവാഹമോചന നിരക്ക് കുറഞ്ഞു കാണുന്നതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കാരണം. പക്വതയും കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ചിന്താശേഷിയും ഉളഅളതും ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു. യുവാക്കളില്‍ കണ്ടു വരുന്ന യാതൊരു തരത്തിലുള്ള സൗന്ദര്യ പിണക്കങ്ങളും പക്വതയുള്ള കുടുംബ ജീവിതത്തെ ബാധിയ്ക്കില്ലെന്നതാണ് പറയപ്പെടുന്നത്. വിവാഹ മോചനത്തിനു ശേഷവും ഇത് വേണോ?

എന്നാല്‍ എല്ലാത്തിനുമുപരി രണ്ട് പേര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ അനുയോജ്യമായ സമയമേതെന്നു തോന്നുന്നുവോ ആ സമയമാണ് വിവാഹത്തിന് ഏറ്റവും യോജിച്ചതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഭിപ്രായമുയര്‍ന്നിരുന്നു. യു എസിലെ ഉട്ടാഹ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് നിത്തോളാസ് വോള്‍ഫിംഗര്‍ ആണ് ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹപ്രായത്തെക്കുറിച്ച് സര്‍വ്വേ നടത്തിയത്.



Click it and Unblock the Notifications
