Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭര്‍തൃവീട്ടിലേയ്ക്കു പോകുകയാണോ.....
വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ മാതാപിതാക്കന്മാര്ക്കൊപ്പം ജീവിക്കാന്‍ പോവുകയാണോ? കാര്യങ്ങള്‍ തികച്ചും വ്യത്യസ്ഥമായ ഒരു സാഹചര്യത്തിലായിരിക്കും എന്നതിനാല്‍ പോസിറ്റീവായ രീതിയില്‍ ചിന്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വിവാഹത്തിന് ശേഷമുള്ള പുതിയ ജീവിതം സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമാകില്ല. പ്രത്യേകിച്ച് തന്റെ മാതാപിതാക്കന്മാര്ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവ് ഇഷ്ടപ്പെടുന്നതെങ്കില്‍.
പങ്കാളി കിടക്കയില്‍ പ്രഗത്ഭയാണോ?
നിങ്ങളുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഒരിക്കലും നിങ്ങളെ നന്നായി അറിയുന്ന സ്വന്തം മാതാപിതാക്കളേപ്പോലെ ആകുകയില്ല എന്നതിനാല്‍ നിങ്ങള്‍ പുതിയ വീട്ടില്‍ വിനയം പാലിക്കുകയും അവര്‍ക്ക് ശ്രദ്ധ നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് നിങ്ങളുടേതിനേക്കാള്‍ പരിഗണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിവാഹജീവിതം സുഖകരമാകാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. നിങ്ങളുടെ സാന്നിധ്യം അറിയിക്കുക
നിങ്ങളുടെ ജീവിശൈലിയും ശീലങ്ങളും സംബന്ധിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് അറിവുണ്ടാകില്ല. അത് സമയത്ത് അവര്‍ക്ക് മനസിലാക്കി നല്‍കുകയും അതിനൊപ്പം നിങ്ങള്‍ അവരെ മനസിലാക്കുകയും ചെയ്യുക. നിങ്ങളുടെ സാന്നിധ്യം പുതിയ വീട്ടില്‍ ഉറപ്പിക്കുക. അത് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് നിങ്ങളോട് ഇടപെടുന്നതിന് സൗകര്യപ്രദമാവും.

2. നിങ്ങളുടെ വീട് നിരീക്ഷിക്കുക
വിവാഹത്തിന് മുമ്പ് തന്നെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കേണ്ടതും അവരെക്കുറിച്ച് അറിയാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും നിങ്ങള്‍ക്ക് അതിന് അവസരം ലഭിച്ചില്ലെങ്കില്‍ വിവാഹം കഴിഞ്ഞ ശേഷം നിശബ്ദമായി നീരീക്ഷിക്കുകയും അവര്‍ എങ്ങനെയാണ് വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ശ്രദ്ധിക്കുകയും ചെയ്യുക.

3.നിങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുക
നിങ്ങള്‍ ഭര്തൃവീട്ടിലെത്തുമ്പോഴും നിങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കുക. നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം അവര്‍ കാണുകയും നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വ്യാജ സ്വഭാവത്തിലല്ല അവര്‍ നിങ്ങളെ കാണുക.

4.സമയമെടുക്കുക
ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് സമയം. അതിനാല്‍ വിവാഹത്തിന് ശേഷം പരസ്പരം മനസിലാക്കുന്നതിന് സമയമെടുക്കും. അതുവഴി അവര്‍ നിങ്ങളെ നന്നായി മനസിലാക്കുകയും ചെയ്യും.

5. ആദ്യ നീക്കം നിങ്ങളില്‍ നിന്ന് നിന്ന്
നിങ്ങള്‍ പ്രായം കുറഞ്ഞ ആളും മരുമകളുമായതിനാല് ഭര്‍തൃ മാതാപിതാക്കള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. കുടുംബവുമായി നന്നായി പരിചയപ്പെടാന്‍ കുടുംബവുമൊത്ത് ഒരു യാത്ര നടത്തുകയോ ഒരു പദ്ധതി തയ്യാറാക്കുകയോ ചെയ്യുക.

6. താരതമ്യം വേണ്ട
ഭര്‍ത്താവിന്റെ മാതാപിതാക്കളെ നിങ്ങളുടെ മാതാപിതാക്കളുമായി താരതമ്യപ്പെടുത്താതിരിക്കുക. ഇത് സുഖകരമല്ലെന്ന് മാത്രമല്ല ആശയക്കുഴപ്പവും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

7. മനസ് തുറക്കുക
ആദ്യം മനസുകൊണ്ടും പിന്നെ ഹൃദയം കൊണ്ടും ചിന്തിക്കുക. ഇത് വഴി ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവര്‍ക്ക് മനസിലാക്കാനാവും.

8. ശാന്തതയും സത്യസന്ധതയും
മാതാപിതാക്കന്മാര്ക്ക് മുന്നില്‍ ശാന്തത കൈവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വന്തം മാതാപിതാക്കളോടെന്നത് പോലെ അവരോട് ബഹുമാനത്തോടെ പെരുമാറുക.



Click it and Unblock the Notifications
