Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വഴക്കിനു പിന്നിലെ പ്രധാന കാരണം ഇതായിരുന്നു
ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം ഇരിയ്ക്കും എന്നത് നമ്മള് സ്ഥിരമായി കേള്‍ക്കാറുള്ളതാണ്. ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് വഴക്കുണ്ടാകുമ്പോള്‍ വീട്ടിലെ പ്രായമായവര്‍ പറയുന്ന സ്ഥിരം ഡയലോഗാണ് ഇത്.
ഏതൊക്കെ കാര്യങ്ങളിലാണ് ഭര്‍ത്താവും ഭാര്യയും വഴക്കുണ്ടാക്കുന്നതെന്ന് അവര്‍ക്കു പോലും അറിയില്ല. പക്ഷേ എന്ത് വഴക്കുണ്ടായാലും ആ ബന്ധത്തിന്റെ അടിത്തറ അത്രയ്ക്ക് സ്ട്രോങ് ആയിരിക്കും എന്നതാണ് കാര്യം. വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
എങ്കിലും എന്തിന്റെയൊക്കെ പേരില്‍ ഭാര്യ-ഭര്തൃബന്ധങ്ങളില് വഴക്കുണ്ടാകും എന്നു നോക്കാം. ഇതൊക്കെ അറിഞ്ഞാല്‍ പിന്നെ ആ വഴക്കിനേയും നമുക്ക് തന്ത്രപൂര്‍വ്വം ഒഴിവാക്കാം.

ഓഫീസ്, മീറ്റിംഗ്
പലപ്പോഴും വഴക്കിനു തുടക്കം കുറിയ്ക്കുന്നത് ഓഫീസും മീറ്റിംഗും ആയിരിയ്ക്കും. ഓഫീസിലെ ഏത് മീറ്റുംഗിനും താന്‍ കൂടെ ഉണ്ടായിരിക്കണം എന്ന ഭര്‍ത്താവിന്റെ പിടിവാശി പലപ്പോഴും വലിയ വഴക്കിനാണ് തിരി തെളിയ്ക്കുന്നത്.

അച്ഛനമ്മമാരുടെ അഭിപ്രായം
പലപ്പോഴും ഭര്‍ത്താവിന്റെ അമ്മയോ അച്ഛനോ തങ്ങളെപ്പറ്റി പറയുന്ന അഭിപ്രായ പ്രകടനവും വഴക്കിന്റെ പ്രധാന കാരണമാണ്. ഇതും കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ക്ക് വഴി തെളിയ്ക്കും.

ഭാര്യയുടെ തടി
വെറുതെ ഒരു രസത്തിനെങ്കിലും ഭാര്യയുടെ തടിയെക്കുറിച്ച് പറയുന്നത് പലപ്പോഴും വഴക്കിലാണ് കലാശിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംഭാഷണങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.

കണ്ണാടിയില്‍ നോക്കിയിട്ടുണ്ടോ?
സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും അല്പം ശ്രദ്ധാലുക്കളാണ്. എന്നാല്‍ ഭാര്യമാരുടെ അധികമായ ഒരുക്കം കാണുമ്പോള്‍ അത് പലപ്പോഴും ഭര്ത്താക്കന്മാരുടെ പ്രഷര്‍ കൂട്ടുന്നു. ഇതിന്റെ ഫലമായി അവര്‍ പറയുന്ന പല കാര്യങ്ങളും വഴക്കിന്റെ പാതയിലേക്കാണ് എത്തുന്നത്.

എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ല
ഇന്നത്തെ കാലത്ത് ആശയവിനിമയത്തിന് പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണ് ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് വഴക്കുകള്‍ വര്‍ദ്ധിക്കുന്നതും. ഇത്രയും തിരക്കുള്ള ജീവിതത്തിനിടയ്ക്ക് ഭാര്യയെ വിളിയ്ക്കാനോ സംസാരിക്കാനോ സമയം കിട്ടിയെന്നും വരില്ല. ഇതും പ്രശ്നങ്ങള്‍ക്ക് തുടക്കമിടും.

മാതാപിതാക്കളെ കുറ്റപ്പെടുത്തല്‍
പരസ്പരം തങ്ങളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് ബന്ധങ്ങള്‍ക്കിടയിലുള്ള വിശ്വാസവും സ്നേഹവും ഇല്ലാതാക്കാന്‍ കാരണമാകുന്നു.

മിഥുനത്തിലെ ഉര്‍വ്വശി
വിവാഹത്തിനു മുന്‍പ് കാമുകന് കാമുകിക്കെഴുതിയ എല്ലാ കാര്യങ്ങളും ഓര്‍മ്മയില്‍ വെച്ച് വിവാഹ ശേഷം അത് പോലെ ജീവിയ്ക്കണം എന്നായിരിക്കും എല്ലാ കാമുകിമാരുടേയും ആഗ്രഹം. എന്നാല്‍ വിവാഹ ശേഷം സാഹചര്യങ്ങള്‍ കാരണം ജീവിതം മാറിപ്പോകുന്നവര്ക്കിടയിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അതിലുപരി അന്നങ്ങനെ ചെയ്തു ഇന്ന് അതുപോലെ ഒന്നും ഇല്ല എന്ന് പരാതി പറയുന്നവരും കുറവല്ല.



Click it and Unblock the Notifications
