Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്
പലപ്പോഴും പെണ്ണുകാണാന്‍ വരുമ്പോള്‍ തന്റെ ഭാര്യയാകാന്‍ പോകുന്ന കുട്ടിയെപ്പറ്റി ചില കാഴ്ചപ്പാടുകളൊക്കെ ഏത് പയ്യന്സിനും ഉണ്ടാവും. അതെല്ലാം പറയാനും അവര്‍ മടിയ്ക്കില്ല, വിവാഹം കഴിഞ്ഞാല്‍ ജോലിയ്ക്ക് പോകാന്‍ പാടില്ല, ആണ്‍സുഹൃത്തുക്കളോട് സംസാരിക്കരുത്, അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറ്റില്ല, അങ്ങനെ പെണ്‍കുട്ടികള്‍ക്ക് പാരയാകുന്ന പല ഡിമാന്ഡുകളുമായിരിക്കും ഇവര്‍ വെയ്ക്കുന്നതും. എന്നാല്‍ ഇനി അല്പം തിരിച്ചു ചിന്തിച്ചാലോ? അതായത് ഇപ്പോഴത്തെ പെണ്‍കുട്ടികളെല്ലാം നിബന്ധനകള്‍ അങ്ങോട്ട് വെച്ച് നമ്മുടെ കല്ല്യാണച്ചെക്കന്മാരെ ആപ്പിലാക്കുമെന്ന്. ദാമ്പത്യ പരാജയത്തിന്റെ കാരണം നിങ്ങളറിയണം

അതായത് വിവാഹശേഷവും തന്റെ സ്വാതന്ത്ര്യത്തില്‍ ഒരു പരിധിവരെ ഇടപെടരുതെന്ന് പറയാന്‍ സ്ത്രീകള്‍ ധൈര്യം കാണിച്ചു തുടങ്ങി എന്നതാണ് സത്യം. അതായത് നിബന്ധനകള്‍ സ്ത്രീക്ക് മാത്രമല്ല പുരുഷനും ബാധകമാണ് എന്നതാണ് സത്യം. ഇതിനു പിന്നിലെ പ്രധാന കാരണമായി പെണ്‍കുട്ടികള്‍ പറയുന്നതാകട്ടെ വിവാഹം കഴിഞ്ഞ് കുഴിയില്‍ ചാടുന്നതിനേക്കാള്‍ നല്ലത് വിവാഹത്തിനു മുന്‍പ് തന്നെ തന്റെ താല്‍പ്പര്യങ്ങള്‍ പുരുഷന്മാരോട് പറയുന്നതാണ് എന്നതാണ്.

പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റാണ് പെണ്മനസ്സറിയാന് ഇത്തരത്തിലൊരു സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയത്. 24നും 34നും ഇടയില്‍ പ്രായമുള്ള യുവതികളുടെ അഭിപ്രായങ്ങളാണ് ഇത്തരത്തില്‍ പുറത്തുവന്നത്. ഇവരുടെ പ്രധാനപ്പെട്ട നിബന്ധനകള്‍ ഇവയാണ്. വിവാഹശേഷം ഭര്‍ത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ക്കരുത്, വിവാഹശേഷവും തന്റെ വ്യക്തിത്വത്തില്‍ അമിതമായി കൈകടത്തരുത്, സൗഹൃദങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കരുത്, തുടങ്ങിയ നിബന്ധനകളാണ് ഇവയില്‍ പ്രധാനം. ഇപ്പോളാകട്ടെ ഇത്തരം നിബന്ധനകള്‍ക്ക് പ്രാധാന്യം കൂടുതലാകുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ മോചനത്തിനു ശേഷവും ഇത് വേണോ?



Click it and Unblock the Notifications
