Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വിവാഹമെന്നാല്‍ ലൈംഗികതയല്ല
പലരും വിവാഹം എന്നതു കൊണ്ടുദ്ദേശിക്കുന്നത് പലപ്പോഴും ലൈംഗിക കാര്യങ്ങള്‍ക്കുള്ള ലൈസന്‍സ് എന്നത് മാത്രമാണ്. എന്നാല്‍ ഇതല്ലാതെ തന്നെ ബന്ധം ദൃഢമാക്കാന്‍ കിടപ്പറയില്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 'സൗന്ദര്യം എനിക്കു പ്രശ്നമായിരുന്നില്ല'
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ശക്തമാവുകയാണ് ചെയ്യുന്നത്. മാത്രമല്ല വിവാഹ മോചനം എന്ന വിപത്തിലേക്ക് നിങ്ങള്‍ ഒരിക്കലും എത്തുകയുമില്ല. എന്തൊക്കെയാണ് ഇത്തരത്തില്‍ ബന്ധത്തില്‍ വിശ്വാസവും സ്നേഹവും വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

ഉള്ളുതുറന്ന് സംസാരിക്കാം
ഇന്നത്തെ കാലത്ത് പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശരിയായ ആശയവിനിമയം. അതുകൊണ്ട് തന്നെ ബന്ധങ്ങളിലെ ഇഴയടുപ്പം കുറഞ്ഞു വരുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കുടുംബത്തിനായി അല്പസമയം മാറ്റി വെച്ച് ഭാര്യയോടെ അല്ലെങ്കില്‍ ഭര്‍ത്താവിനോടോ അല്പ നേരം സംസാരിയ്ക്കാം.

ചുംബനം നല്‍കുക
ചിലപ്പോള്‍ നമുക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും എല്ലാം ഒരു സ്നേഹത്തില്‍ നമുക്ക് പ്രകടിപ്പിക്കാനാകും. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥ സ്നേഹത്തെയാണ് ചുംബനത്തിലൂടെ പ്രകടമാക്കുന്നത്. വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സ്നേഹമാണ് ചുംബനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

കെട്ടിപ്പുണര്‍ന്ന് കിടക്കാം
പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള വിശ്വാസവും സ്നേഹവും വര്ദ്ധിപ്പിക്കുംയ മാത്രമല്ല ഇത് പരസ്പരം ആത്മവിശ്വാസമുണ്ടാക്കാനും സഹായിക്കും.

അഭിനന്ദിക്കുക
എന്ത് കാര്യമായാലും ചെയ്ത് കഴിഞ്ഞാല്‍ ലഭിയ്ക്കുന്ന അഭിനന്ദനവും ഇത്തരത്തില്‍ സ്നേഹബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് പരസ്പര വിശ്വാസവും വീണ്ടും ഉയരങ്ങളിലേക്ക് കുതിയ്ക്കാനുള്ള ആത്മവിശ്വാസവും നല്കുന്നു.

ഉറക്കം
പങ്കാളിയുടെ നെഞ്ചില്‍ തലവെച്ചുറങ്ങുന്നതിന്റെ സുഖം ഒരു തലയിണയ്ക്കും നല്കാന് കഴിയില്ലെന്നതാണ് സത്യം. ഇത് എന്നും തന്നോടൊപ്പം ഇയാളുണ്ടാകും എന്ന വിശ്വാസം നമ്മളില്‍ വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
