Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സോറി, അറേഞ്ച്ഡ് മാര്യേജിന് താല്പ്പര്യമില്ല...
വിവാഹപ്രായമായാല് പിന്നെ പെണ്കുട്ടികളുള്ള അച്ഛനമ്മമാര്ക്ക് ടെന്ഷനാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം അവരെ വിവാഹം കഴിച്ചയയ്ക്കാനാണ് പിന്നീട് ഇവരുടെ ശ്രമം.
എന്നാല് നമ്മുടെ പെണ്കുട്ടികളാകട്ടെ അറേഞ്ച്ഡ് മാര്യേജ് എന്ന കുരുക്കില് നിന്നും രക്ഷപ്പെടാന് എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞ് രക്ഷപ്പെടാന് ശ്രമിച്ചു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. അടിയുണ്ടാക്കാന് ഈ കാരണങ്ങള് ധാരാളം
എന്നാല് ഇത്തരത്തില് പറയുന്ന പല കാര്യങ്ങളും ന്യായീകരിക്കാനാവാത്തതാണ് എന്നതാണ് സത്യം. വീട്ടുകാര് വിവാഹത്തെക്കുറിച്ച് സംസാരിയ്ക്കുമ്പോള് അതില് നിന്നും രക്ഷപ്പെടാന് എന്തൊക്കെ ന്യായീകരണങ്ങളാണ് പെണ്കുട്ടികള് നിരത്തുന്നതെന്നു നോക്കാം.

അച്ഛനമ്മമാരെ പിരിയുന്നത്
അച്ഛനമ്മമാരെ വിട്ടു നില്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന് കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ന്യായീകരണം. എന്നാല് ഹോസ്റ്റലില് നിന്ന് പഠിയ്ക്കുന്നതിനെക്കുറിച്ച് ഇവര്ക്ക് യാതൊരു വിധത്തിലുള്ള പരാതിയും പറയാനുണ്ടാവില്ല.

പക്വതയായിട്ടില്ല
വിവാഹം കഴിയ്ക്കാനുള്ള പക്വതയായിട്ടില്ല എന്നതാണ് മറ്റൊരു വിഭാഗം നിരത്തുന്ന ന്യായീകരണം.

ജോലി കിട്ടിയിട്ട് വിവാഹം
ജോലി കിട്ടിയിട്ട് വിവാഹം മതി അല്ലെങ്കില് പഠനം കഴിഞ്ഞിട്ട് വിവാഹം മതി എന്ന് തീരുമാനിയ്ക്കുന്നവരാണ് പലരും.

വിദേശത്ത് പോവണം
പലരുടേയും ആഗ്രഹങ്ങളില് പ്രധാനമായിരിക്കും വിദേശത്ത് പോണം പഠിയ്ക്കണം എന്നത്. എന്നാല് പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്ക്ക് മുന്നില് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് പലരും പറയുന്ന ന്യായീകരണം.

പാചകം പഠിച്ചിട്ട്
പാചകം ചെയ്യാന് അറിയില്ല, അതുകൊണ്ട് പാചകം പഠിച്ചതിനു ശേഷം മതി വിവാഹം എന്നു പറയുന്നവരും കുറവല്ല.

സഹോദരന്റെ വിവാഹം
തന്നേക്കാള് മൂത്ത സഹോദരനാണെങ്കില് അയാളുടെ വിവാഹം കഴിഞ്ഞിട്ട് മതി വിവാഹം എന്ന് തീരുമാനിയ്ക്കുന്ന പെണ്കുട്ടികളും ഒട്ടും കുറവല്ല.

സുഹൃത്തുക്കളുടെ വിവാഹം
തന്റെ സുഹൃത്തുക്കളുടെ ആരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തനിയ്ക്കും ഇപ്പോള് വിവാഹം വേണ്ട എന്ന നിലപാടെടുക്കുന്നവരും ഒട്ടും കുറവല്ല.

ശരീരവണ്ണം കുറയ്ക്കണം
ശരീരവണ്ണവും സൗന്ദര്യ കാര്യങ്ങളും എല്ലാം ഓകെ ആയിട്ട് വിവാഹം മതി എന്ന് ഒരു രസത്തിനെങ്കിലും ചിന്തിക്കുന്നവരും കുറവല്ല.



Click it and Unblock the Notifications
