Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിവാഹം കഴിയ്ക്കുന്നയാള്‍ ഇങ്ങനെയായിരിക്കണം
എല്ലാ പെണ്‍കുട്ടികള്‍ക്കും താന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ടായിരിക്കും. പലപ്പോഴും പ്രതീക്ഷകള്‍ക്കപ്പുറത്തായിരിക്കും കാര്യങ്ങളെങ്കിലും പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതൊരു മാറ്റവും ഉണ്ടാവില്ല.
എന്തൊക്കെയാണ് വിവാഹം കഴിയ്ക്കാന്‍ പോകുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെന്ന് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് തുറന്നു പറയാന്‍ യാതൊരു മടിയുമില്ലെന്നതും ശ്രദ്ധേയമാണ്. കല്യാണം കഴിച്ചാല്‍ പാഠം പഠിയ്ക്കും
അതുകൊണ്ട് തന്നെ പുരുഷന് തന്റെ പങ്കാളിയെക്കുറിച്ച് ഉള്ള പ്രതീക്ഷ പോലെ തന്നെ സ്ത്രീയും എന്തൊക്കെയാണ് വിവാഹം കഴിയ്ക്കാന്‍ പോകുന്നയാളെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നു നോക്കാം.

കാര്യങ്ങള്‍ നെരേ ചൊവ്വേ പറയുന്നയാളായിരിക്കണം
എല്ലാ കാര്യങ്ങളും വളച്ചു കെട്ടില്ലാതെ നേരേ ചൊവ്വേ പറയുന്ന വ്യക്തിയായിരിക്കണം എന്നതാണ് എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹം. ഒരിക്കലും കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തിയായിരിക്കരുത്.

ചിരിയ്ക്കാനറിയുന്ന വ്യക്തി
ഏത് പെണ്‍കുട്ടിയും ആഗ്രഹിക്കുന്നതാണ് തമാശ പറയുകയും ചിരിയ്ക്കാനുമറിയുന്ന വ്യക്തിയെ വിവാഹം കഴിയ്ക്കാന്‍. അതുകൊണ്ട് തന്നെ തന്റെ പങ്കാളി ചിരിയ്ക്കാനറിയുന്ന വ്യക്തിയായിരിക്കണം എന്നതാണ് മറ്റൊരു ഡിമാന്‍ഡ്.

പണത്തിനേക്കാളുപരി സമയത്തിനു പ്രാധാന്യം
പണം എന്നു കണ്ടാല്‍ എല്ലാം മറക്കുന്ന സ്വഭാവക്കാരനായിരിക്കരുത്. പണത്തിനേക്കാളധികം സമയത്തിന് പ്രാധാന്യം കൊടുക്കന്നയാളെയാണ് ഏറ്റവും ്അധികം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.

മനസ്സലിവുള്ളവനായിരിക്കണം
മനസ്സലിവുള്ളവനായിരിക്കണം തങ്ങളുടെ പങ്കാളി എന്ന് ഏത് സ്ത്രീയും ആഗ്രഹിക്കുന്നത്. തന്റെ ഇമോഷന്‍സിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാവണം എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ മുന്നോട്ട് വെയ്ക്കുന്ന നിബന്ധന.

തെറ്റുകളില്‍ നിന്നും പഠിയ്ക്കുന്നവന്‍
തെറ്റുകളില്‍ നിന്നും പഠിയ്ക്കുന്നവനായിരിക്കണം എന്നതായിരിക്കും മറ്റൊരു നിബന്ധന. തെറ്റുകളില്‍ നിന്നും പഠിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയമുണ്ടാവും എന്നതാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.



Click it and Unblock the Notifications
