Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭര്‍ത്താവിനോട് നിര്‍ബന്ധമായും ചോദിക്കേണ്ടവ
വിവാഹിതരാകാന്‍ പോകുന്ന സ്ത്രീകള്‍ തങ്ങളുടെ ഭാവി ഭര്ത്താക്കന്മാരോട് ചേദിച്ചിരിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളറിയാനുള്ള അവകാശമുണ്ട്. പെണ്ണാകെ അപ്സെറ്റാ....
വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിലേക്ക് പോകുന്ന സ്ത്രീകള്‍ ഭാവി ഭര്‍ത്താവിനോട് ചോദിച്ചിരിക്കേണ്ട അത്തരം ചില ചോദ്യങ്ങള്‍ ഇതാ. രണ്ട് കുടുംബങ്ങള്‍ ഒന്നായി ചേരുന്നതിന് മുമ്പ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് സുതാര്യമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ആവശ്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?
സ്ത്രീകള്‍ ഭാവി ഭര്‍ത്താവിനോട് ചോദിക്കാന്‍ മടിക്കുന്ന ചോദ്യമാണിത്. വിദഗ്ദരുടെ അഭിപ്രായത്തില്‍ പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

വസ്ത്രധാരണരീതി സംബന്ധിച്ച് പരാതിയുണ്ടോ?
എന്റെ വസ്ത്രധാരണരീതി വിവാഹത്തിന് ശേഷം പ്രശ്നമാകുമോ? ശരീരത്തിന്റെ ആകാരവടിവ് പുറത്ത് കാണിക്കുന്ന രീതിയിലാണ് നിങ്ങളുടെ വസ്ത്രധാരണമെങ്കില് അത് ഭാവി ഭര്‍ത്താവിന് പ്രശ്നമാകുമോ എന്ന് അറിഞ്ഞിരിക്കുക.

പാചകം ചെയ്യുമോ?
പാചകം ചെയ്യുന്ന പുരുഷനെ ലഭിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് സ്വപ്നം സഫലമാകുന്നത് പോലെയാണ്. ചില സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാര് പാചകം ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഈ ചോദ്യം നിങ്ങളോട് ചോദിക്കപ്പെട്ടാല്‍, പാചകം അറിയാമെങ്കില്‍ ചിരിച്ചുകൊണ്ട് തരണം ചെയ്യാം.

ജോലിക്ക് പോകുന്നതിന് പ്രശ്നമുണ്ടോ?
ജോലിക്ക് പോകാന്‍ താല്പര്യമുള്ള ഒരു സ്ത്രീയാണ് നിങ്ങളെങ്കില്‍ അത് ഭാവി ഭര്‍ത്താവ് മനസിലാക്കിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. താന്‍ ജോലിക്ക് പോകുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ഭര്‍ത്താവിനോട് ചോദിക്കുക.

പെണ്‍സുഹൃത്തുക്കളുണ്ടോ?
വിവാഹം ചെയ്യാന്‍ പോകുന്ന പുരുഷനോട് ചോദിക്കേണ്ട ചോദ്യമാണിത്. അത് വഴി നിങ്ങള്‍ക്ക് പിന്നീടുള്ള ആശങ്ക ഒഴിവാക്കാനാവും.

പഴയ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?
ഒരു അറേഞ്ച്ഡ് വിവാഹത്തില്‍ ഈ ചോദ്യം തീര്‍ച്ചയായും ചോദിച്ചിരിക്കണം. ലഭിക്കുന്ന ഉത്തരം വിശ്വസനീയമല്ലെങ്കില്‍ നിശബ്ദയായിരിക്കരുത്

ദുശ്ശീലങ്ങളുണ്ടോ?
നിങ്ങള്‍ സത്യസന്ധമായ ഒരു മറുപടിയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചില ആളുകള്‍ മാത്രമേ തങ്ങളുടെ ദുശ്ശീലങ്ങള്‍ സംബന്ധിച്ച് തുറന്ന് പറയുകയുള്ളൂ.

എവിടെയാണ് താമസിക്കാന്‍ പോകുന്നത്?
ഈ സത്യസന്ധമായ ചോദ്യം നിങ്ങളുടെ സന്തോഷത്തെ നിശ്ചയിക്കുന്നതാണ്. മാതാപിതാക്കള്ക്കൊപ്പമാണോ അതോ തനിച്ചാണോ താമസിക്കാന്‍ പോകുന്നത് എന്ന് ചോദിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.



Click it and Unblock the Notifications
