Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആര്‍ത്തവ ദിവസങ്ങളില്‍ പങ്കാളിയുടെ പ്രാധാന്യം
ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പലപ്പോഴും ഒരു പുരുഷനും മനസ്സിലാക്കണം എന്നില്ല. അത് കൊണ്ട് തന്നെ അത്തരം ദിവസങ്ങളില്‍ സ്ത്രീകള്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് പറയാന്‍ കഴിയില്ല എന്നത് തന്നെയാണ് കാര്യം. പലപ്പോഴും ഇവളെന്താ ഇങ്ങനെ എന്ന് തോന്നല്‍ ഏത് ഭര്‍ത്താവിനും അല്ലെങ്കില്‍ കാമുകനും ഉണ്ടാവാം. എന്നും കേള്‍ക്കാന്‍ കൊതിയ്ക്കുന്ന വാക്കുകള്‍
എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ മറ്റേത് ദിവസത്തേയും പോലെ തന്നെ സന്തോഷകരമാക്കാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. തന്റെ പങ്കാളിയ്ക്ക് ആശ്വാസം പകരുന്ന രീതിയില്‍ നിങ്ങള്ച്ച് ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആലിംഗനം ചെയ്യുന്നത്
പലപ്പോഴും ആലിംഗനം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായുണ്ടാകുന്ന വേദനകളെ അഭിമുഖീകരിക്കാന്‍ കഴിയുന്നു. തന്റെ പ്രിയപ്പെട്ടവന് നല്കുന്ന ഇത്തരം പരിഗണന പലപ്പോഴും ഏത് വേദനയേയും മറികടക്കാന്‍ ഇവരെ സജ്ജരാക്കുന്നു.

തലോടല്‍
വേദനിച്ചു കിടക്കുമ്പോള്‍ ലഭിയ്ക്കുന്ന സ്നേഹ പൂര്‍ണമായ തലോടല്‍ പലപ്പോഴും ഏറ്റവും വലിയ ആശ്വാസമായിരിക്കും സ്ത്രീകള്‍ക്ക് നല്‍കുക.

ശരീരം മസ്സാജം ചെയ്യുന്നത്
ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നതും ഏറ്റവും നല്ലതാണ്. അസ്വസ്ഥമായിരിക്കുന്ന സമയങ്ങളില്‍ ഇത്തരം മസ്സാജുകള്‍ എന്തുകൊണ്ടും നല്ലതാണ്.

ഇടയ്ക്കിടയ്ക്കുള്ള ഫോണ്‍വിളികള്‍
ഇടയ്ക്കിടയ്ക്കുള്ള ഫോണ്‍വിളികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസം പകരുന്നതാണ്. ഇത്രയും പരിഗണന ലഭിയ്ക്കുന്നുവെനന്ത് ഭാര്യയെ കൂടുതല്‍ സന്തോഷവതിയാക്കുന്നു.

ക്ഷമ അത്യാവശ്യം
ആ ദിവസങ്ങളില്‍ സ്ത്രീകള്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ ശ്രദ്ധിക്കണം. അവരോട് ദേഷ്യപ്പെടാതെ നിന്റെ കൂടെ ഞാനുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കണം.



Click it and Unblock the Notifications
